കണ്ണൂര്‍: ജി.വി രാജ സ്പോര്‍ട്സ് സ്‌കൂളിലും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ സ്‌കൂളിലും പ്രവേശനത്തിന് സെലക്ഷന്‍ ട്രയല്‍ സംഘടിപ്പിക്കുന്നു. നാളെ (ജനുവരി 22)കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ രാവിലെ എട്ടു മണിക്കാണ് സെലക്ഷന്‍. ഏഴ്, എട്ട്, ഒമ്പത്, പ്ലസ് വണ്‍/വി എച്ച് എസ് ഇ ക്ലാസുകളിലേക്കാണ് പ്രവേശനം.

അത്ലറ്റിക്സ്, ബാസ്‌കറ്റ് ബോള്‍, ഫുട്ബോള്‍, വോളിബോള്‍, തയ്ക്കൊണ്ടോ, റസ്ലിംഗ്, ഹോക്കി, വെയ്റ്റ്ലിഫ്റ്റിംഗ്, ബോക്സിങ്, ജൂഡോ എന്നീ ഇനങ്ങളില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികളെയാണ് തെരഞ്ഞെടുക്കുന്നത്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ജനന തീയതി തെളിയിക്കുന്ന രേഖയും ഫോട്ടോയും ജില്ലാ, സംസ്ഥാന, ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റുകളുമായി കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ www.sportskerala.org ല്‍ ലഭിക്കും. ഫോണ്‍: 0471 2326644.