ലഖ്‌നോ: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി മാടിനെ അറുത്ത സംഭവം ആയുധമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതേതര പാര്‍ട്ടികള്‍ കണ്ണൂരിലെ സംഭവത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്ന് യോഗി ചോദിച്ചു. കാലികളുടെ അറവ് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ അറങ്ങേറുന്ന ബീഫ് ഫെസ്റ്റിവലുകള്‍ ദൗര്‍ഭാഗ്യകരമാണ്. മതേതരത്വത്തിന്റെ പേരില്‍ മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കുന്നതിനെക്കുറിച്ച് വാചാലരാവുന്നവര്‍ എന്തു കൊണ്ട് കേരളത്തിലെ സംഭവത്തില്‍ മൗനം പാലിക്കുന്നുവെന്നും ആദിനാഥ് ചോദിച്ചു. ലഖ്‌നോവില്‍ നടക്കുന്ന എബിവിപിയുടെ ദേശീയനിര്‍വാഹകസമിതി യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് ആദിനാഥ് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.