കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ ഉരുള്‍പൊട്ടലില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ താമരശ്ശേരി താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. കട്ടിപ്പാറയില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക് യാത്രാ സൗകര്യം കുറവായതിനാല്‍ കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കാന്‍ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

കിഴക്കോത്ത് പഞ്ചായത്തിനെയും കൊടുവള്ളി നഗരസഭയെയും ബന്ധിപ്പിക്കുന്ന തൂക്കുപാലം, താമരശ്ശേരി പഞ്ചായത്തിലെ കരിങ്ങമണ്ണ തൂക്കുപാലം എന്നിവ പ്രക്ഷോഭത്തില്‍ തകര്‍ന്നതിനാല്‍ പൊതുജനങ്ങള്‍ ദുരിതത്തിലാണെന്നും ഇവ പുനസ്ഥാപിക്കാന്‍ നടപടിയുണ്ടാകണം. താലൂക്കിന് അനുവദിച്ച മുന്‍സിഫ് കോടതി ഉടന്‍ ആരംഭിക്കാനുള്ള നടപടി ഉണ്ടാവണമെന്നും വികസന സമിതി യോഗം ആവശ്യപ്പെട്ടു.