റിയോ ഡി ജനീറോ: ബ്രിസീലിലെ റിയോ ഡി ജനീറോയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുട്ടിയടക്കം 10 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. രണ്ട് ദിവസമായി കനത്ത മഴയെത്തുടര്‍ന്ന് ശനിയാഴ്ചയാണ് മണ്ണിടിച്ചിലുണ്ടായത്. നിറ്ററോയ് നഗരത്തില്‍ ഒരു കുന്നിന്റെ ചെരുവിലുള്ള വീടുകള്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നു. കാണാതായവര്‍ക്കുവേണ്ടി അഗ്നിശമനസേനയും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് ഊര്‍ജിത തെരച്ചില്‍ തുടരുകയാണ്. വീടിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ആളുകള്‍ ജീവനോടെ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ളതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് തെരച്ചില്‍ നടത്തുന്നത്. ഇതുവരെ രണ്ട് കുട്ടികളടക്കം 11 പേരെ രക്ഷപ്പെടുത്തി. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ വെള്ളപ്പൊക്കങ്ങളും മണ്ണിടിച്ചിലും പതിവാണ്. 2011ല്‍ കനത്ത മഴയെത്തുടര്‍ന്നുള്ള മണ്ണിടിച്ചിലില്‍ ആയിരത്തോളം പേര്‍ മരിച്ചിരുന്നു.