Connect with us

Culture

ഭീഷണിയായി മലമുകളിലെ വന്‍കിട റിസോര്‍ട്ടുകള്‍

Published

on

കാട്ടിക്കുളം: മുത്തുമാരി നരിനരിങ്ങി മലയിലെ അനധികൃത റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കണമെന്നാവശ്യം ശക്തമാകുന്നു. വന്‍തോതില്‍ മണ്ണിടിച്ചും, പാറകള്‍ മാറ്റിയും നിര്‍മ്മിച്ച റിസോര്‍ട്ടുകള്‍ ഇപ്പോള്‍ നാട്ടുകാര്‍ ഭീഷണിയായിരിക്കയാണ്. ഇതിനാല്‍ ആശങ്കയോടെ നിരവധി കുടുംബങ്ങള്‍ കഴിയുന്നത്. തൃശ്ശിലേരി മുത്തുമാരി നരിനരിങ്ങിമല തുരന്ന് വന്‍ പാറകള്‍ ഇളക്കി മാറ്റിയാണ് പതിനാറോളം വന്‍കിട റിസോര്‍ട്ടുകള്‍ മലമുകളില്‍ കെട്ടിപൊക്കിയത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് നിരവതി തവണ നിര്‍മ്മാണ പ്രവൃത്തി റവന്യൂ വകുപ്പ് നിര്‍ത്തിവെച്ചതല്ലാതൊ മറ്റൊരു നടപടി ഉണ്ടായിട്ടില്ല. ഇതേ മലമുകളില്‍ തന്നെ കാട്ടരുവി തടസപെടുത്തി നിര്‍മ്മിച്ച വന്‍ തടയണ പോലും പൊളിച്ച് മാറ്റാന്‍ പഞ്ചായത്തോ മറ്റ് അധികൃതരോ തയ്യാറായിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഇതിന്റെ സമീപത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പ്രദേശവാസികള്‍ നിരവധി തവണ പരാതികള്‍ നല്‍കിയെങ്കിലും ഉന്നത രാഷ്ട്രിയകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് അന്വേഷണം അട്ടിമറിച്ചെന്നാണ് നാട്ടുകാര്‍ ആരോപണം. നൂറ് കണക്കിന് കുടുംബങ്ങളാണ് ഭീതിയോടെ മലയുടെ താഴെ താമസിക്കുന്നത്.
2011-2012 കാലത്താണ് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മുത്തുമാരിയില്‍ മല തുരന്നുള്ള അനധികൃത നിര്‍മ്മാണം നടത്തിയത്. കലക്ടറടക്കമുള്ള ഉന്നത സംഘം സ്ഥലം സന്ദര്‍ശിക്കണമെന്നാവശ്യവുമാണ് ഇപ്പോള്‍ ഉയരുന്നത്.

news

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവുക്കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

ജയിലിലെ നിര്‍മ്മാണ യൂണിറ്റില്‍ ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് തടവുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശി ഹരിദാസ് എന്നയാളാണ് ആത്മഹത്യ ചെയ്തത്. 58 വയസ്സായിരുന്നു. ജയിലിലെ നിര്‍മ്മാണ യൂണിറ്റില്‍ ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു. ജീവപര്യന്തം ശിക്ഷ അനുഭവിച്ച് കഴിയുകയായിരുന്നു ഹരിദാസ്.

ജയില്‍ കോമ്പൗണ്ടിനകത്തുള്ള നിര്‍മ്മാണ യൂണിറ്റില്‍ ഇന്ന് രാവിലെ 7.30നാണ് ഹരിദാസ് ജോലിക്കായി കയറിയത്. മകളെ വിവാഹം ചെയ്യാനിരുന്ന യുവാവിന്റെ മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹരിദാസ്. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; 2020 നേക്കാള്‍ പോളിംഗ് ശതമാനം കുറവ്, അന്തിമ പോളിംഗ് ശതമാനം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാനത്ത് ആകെ 2,10,79,021 പേര്‍ വോട്ട് രേഖപ്പെടുത്തി.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ അന്തിമ പോളിംഗ് കണക്ക് പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേര്‍ വോട്ട് രേഖപ്പെടുത്തി. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായിരുന്നു ഡിസംബര്‍ ഒന്‍പതിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് രണ്ടാം ഘട്ട പോളിംഗ് നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഇവിടെ 78.29 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇവിടെ ആകെ 6,47,378 പേരില്‍ 5,06,823 പേര്‍ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ്. പത്തനംതിട്ടയില്‍ 66.78 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഉയര്‍ന്ന പോളിംഗില്‍ രണ്ടാമത് മലപ്പുറം ജില്ലയാണ്. ഇവിടെ 77.37 ശതമാനം പോളിംഗാണ് രേഖപ്പെടുത്തി. ആകെ 36,18,851 പേരില്‍ 28,000,48 പേര്‍ വോട്ട് ചെയ്തു. മൂന്നാമതായി കോഴിക്കോട് ജില്ലയാണ്. ജില്ലയില്‍ 77.27 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 26,82,682 വോട്ടര്‍മാരില്‍ 20,72,992 പേര്‍ വോട്ട് രേഖപ്പെടുത്തി.

കണ്ണൂര്‍, പാലക്കാട് ജില്ലകളാണ് തൊട്ടുപിന്നില്‍. കണ്ണൂര്‍ ജില്ലയില്‍ 76.77 ശതമാനവും പാലക്കാട് 76.27 ശതമാനം വോട്ടും രേഖപ്പെടുത്തി. കാസര്‍കോട് 74.89 ശതമാനം പോളാണ് രേഖപ്പെടുത്തിയത്. എറണാകുളത്ത് 74.57 ശതമാനം വോട്ട് രേഖപ്പെടുത്തി. തൊട്ടുപിന്നില്‍ ആലപ്പുഴയാണ്. 73.82 ശതമാനം പോളാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. തൃശൂര്‍ ജില്ലയില്‍ 72.48 ശതമാനവും ഇടുക്കിയില്‍ 71.78 ശതമാനവും വോട്ട് രേഖപ്പെടുത്തി. കൊല്ലമാണ് ഇതിന് പിന്നില്‍. കൊല്ലത്ത് 70.35 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കോട്ടയത്ത് 70.86 ശതമാനവും തിരുവനന്തപുരത്ത് 67.78 ശതമാനം വോട്ടും രേഖപ്പെടുത്തി. ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ്. പത്തനംതിട്ടയില്‍ 66.78 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.

 

Continue Reading

kerala

ഫ്രീസ് ചെയ്ത പണം വിട്ടുനല്‍കണം; ഹര്‍ജിയുമായി പള്‍സര്‍ സുനിയുടെ മാതാവ്

തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ..

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇന്ന് മൂന്നു മണിക്ക് ശിക്ഷ വിധിക്കാനിരിക്കെ കോടതിക്ക് മുമ്പാകെ ഫ്രീസ് ചെയ്ത പണം വിട്ടുനല്‍കണമെന്ന് ചൂണ്ടിക്കാട്ടി ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മാതാവ് കോടതിയെ സമാപിച്ചു. തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ ഫ്രീസ് ചെയ്തിരിക്കുകയാണെന്നും വിട്ടുനല്‍കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെടുന്നു.

പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു.

Continue Reading

Trending