ന്യൂഡല്‍ഹി: അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ ഉയര്‍ന്നു വന്ന അഴിമതി വിരുദ്ധ സമരം യുപിഎ സര്‍ക്കാറിനെതിരെ അട്ടിമറിക്കാനുള്ള ബി.ജെ.പി-ആര്‍എസ്എസ് ശ്രമമായിരുന്നെന്ന് വെളിപ്പെടുത്തി സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനും സമര നേതൃത്വത്തിലുണ്ടായിരുന്ന വ്യക്തിയുമായ പ്രശാന്ത് ഭൂഷണ്‍. ഇന്ത്യാ ടുഡേയുടെ ഇന്ത്യ ടുമാറോ പ്രോഗ്രാമിന്റെ പുതിയ എപ്പിസോഡില്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേസായിയുമായുള്ള അഭിമുഖത്തിലാണ് അണ്ണാ ഹസാരെ സമരത്തിന്റെ പിന്നാമ്പുറങ്ങള്‍ ആക്ടിവിസ്റ്റ് കൂടിയായ പ്രശാന്ത് ഭൂഷണ്‍ വെളിപ്പെടുത്തിയത്. മുതിര്‍ന്ന അഭിഭാഷകനും മുന്‍ നിയമമന്ത്രിയുമായ പിതാവ് ശാന്തി ഭൂഷനും അഭിമുഖത്തില്‍ പങ്കാളിയായിരുന്നു.

അണ്ണാ ഹസാരയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തെക്കുറിച്ച് കോണ്‍ഗ്രസ് ആദ്യമുതല്‍ ഉന്നയിച്ച കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതായിരുന്നു ഇരുവരുടേയും വെളിപ്പെടുത്തല്‍. സമരത്തിന് പിന്നില്‍ ബി.ജെ.പി-ആര്‍എസ്എസ് ആയിരുന്നതിന് അന്ന് തനിക്ക് അറിവില്ലായിരുന്നു. എന്നാല്‍ ഇന്നെനിക്ക് കാര്യങ്ങള്‍ വ്യക്തമാണ്. അണ്ണാ ഹസാരെ ഈ മുതലെടുപ്പ് അറിവില്ലെന്നാണ് തോന്നുന്നത്. എന്നാല്‍ അരവിന്ദ് കെജരിവാള്‍ അങ്ങനെയല്ല. ആര്‍എസ്എസുമായുള്ള ബന്ധം കെജ്രിവാളിന്റെ അറിവോടെയാണ്. അത് കൂടുതല്‍ വ്യക്തമനാക്കുന്നതാണ് നിലവിലെ കാര്യങ്ങളെന്നും, പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍, ഇന്ത്യയിലെ നിയമത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തെക്കുറിച്ചും ജുഡീഷ്യറിയുടെ പ്രശ്‌നങ്ങളെക്കുറിച്ചും മോദി സര്‍ക്കാരിന്റെ ഫാസിസ നിലപാടുകളെ കുറിച്ചും ഇരുവരും നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തി.

ആം ആദ്മിയില്‍ ചേര്‍ന്ന തന്റെ തീരുമാനം വേണ്ടത്ര ശ്രദ്ധിക്കാതെയായിരുന്നെന്നും അതോര്‍ത്ത് ഇപ്പോള്‍ ഖേദം തോന്നുന്നുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആം ആദ്മിയില്‍ ചേര്‍ന്ന തന്റെ തീരുമാനത്തില്‍ ഇപ്പോള്‍ ഖേദം തോന്നുന്നുണ്ട്. വേണ്ടത്ര ശ്രദ്ധിക്കാത്തതുകൊണ്ടാണ് അത്തരമൊരു കാര്യം സംഭവിച്ചത്. ആപ്പ് കോണ്‍ഗ്രസിനെ നശിപ്പിക്കുകയും രാജ്യത്തിനും നമ്മുടെ ജനാധിപത്യത്തിനും നമ്മുടെ മുഴുവന്‍ സംസ്‌കാരത്തിനും വലിയ ഭീഷണിയായി ഉയര്‍ന്നുവന്നിട്ടുള്ള ബി.ജെ.പിയെയും മോദിയെയും അധികാരത്തിലെത്താന്‍ പരോക്ഷമായി സഹായിക്കുകയും ചെയ്തന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 14 ന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം.

Will seek forgiveness: Vishwas talks of Bhushan, Yogendra Yadav's return to AAP

ആം ആദ്മിയുടെ തുടക്കത്തിന് കാരണമായ അണ്ണാ ഹസാരെക്കൊപ്പം സമരത്തില്‍ പങ്കെടുത്ത കാര്യത്തിലും പ്രശാന്ത് ഭൂഷണ്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. യുപിഎ സര്‍ക്കാറിനെ തകര്‍ത്ത് അഴിമതിയുടേയും ഫാസിസത്തിന്റെ ഭരണകൂടമായ മോദി സര്‍ക്കാറിനെ അധികാരത്തിലേറ്റുന്നതിന് ആ സമരം കാരണമായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിഷയത്തില്‍ പ്രശാന്ത് ഭൂഷന്റെ ഖേദം പ്രകടനം.

ഏറെ കാലമായി ബിജെപി സര്‍ക്കാറിനെതിരേയും മോദി സര്‍ക്കാറിനെതിരേയും കടുത്ത വിമര്‍ശനമുന്നയിക്കുന്ന ആക്ടിവിസ്റ്റ് കൂടിയായണ് പ്രശാന്ത് ഭൂഷണ്‍. കഴിഞ്ഞ ദിവസം മന്‍ കി ബാത്തിനും ജിഡിപി തകര്‍ച്ചക്കും പിന്നാലെ മോദിയെ രൂക്ഷമായി പരിഹസിച്ച് ഭൂഷണ്‍ രംഗത്തെത്തിയിരുന്നു. മോദി മയിലിന് തീറ്റക്കൊടുന്നതിന്റെ വീഡിയോകളും രാജ്യം സ്വയം പര്യാപ്തത നേടാന്‍ വീടുകളില്‍ ഇന്ത്യന്‍ പട്ടികളെ വളര്‍ത്തണമെന്ന് മന്‍ കീ ബാത്തില്‍ മോദി പറഞ്ഞതും വ്യാപകമായി വിമര്‍ശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.