കൊച്ചി: സീസണില്‍ മോശം ഫോമില്‍ തുടരുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ റെനി മ്യുലന്‍സ്റ്റീന്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാണു രാജിക്കു കാരണമെന്നാണു വിശദീകരണം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിന്റെ സഹപരിശീലകനായിരുന്ന റെനി മ്യുലന്‍സ്റ്റിന്‍ ആന്‍സി, ഫുള്‍ഹാം, മകാബി ഹൈഫ എന്നീ ടീമുകളെ പരിശീലിപ്പിച്ച ശേഷമാണ് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. 2017 ജൂലൈ 14നാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക ചുമതല മ്യൂലന്‍സ്റ്റീന്‍ ഏറ്റെടുത്തത്.

പുതിയ പരിശീലകനെ നാളെതന്നെ തീരുമാനിക്കുമെന്നാണ്  സൂചന. കൊച്ചി ജവഹല്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ജനുവരി നാലിന് പുണെയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.