Connect with us

Sports

പരാജയഭാരം പേറി ബ്ലാസ്‌റ്റേഴ്‌സ്; ജംഷഡ്പൂരിനോട് തോറ്റത് ഏകപക്ഷീയമായ ഒരു ഗോളിന്‌

ഇതോടെ പോയിന്റ് പട്ടികയില്‍ കേരളം പത്താം സ്ഥാനത്താണ്

Published

on

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജംഷഡ്്പുര്‍ എഫ്‌സി ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്. ജംഷ്ഡ്പൂരിലെ പ്രതീക് ചൗധരിയാണ് ടീമിനായി വലചലിപ്പിച്ചത്. ഇതോടെ പോയിന്റ് പട്ടികയില്‍ കേരളം പത്താം സ്ഥാനത്താണ്. പരിശീലകന്‍ മിക്കേല്‍ സ്റ്റാറെയെ പുറത്താക്കിയതിനുശേഷം കളിച്ച ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു.

എന്നാല്‍ തുടര്‍ മത്സരത്തില്‍ വിജയം തുടരാന്‍ ടീമിനായില്ല. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയുടെ 61ാം മിനിറ്റിലാണ് ജംഷേദ്പുര്‍ ഗോള്‍ നേടിയത്. ഇതോടെ കേരളം പ്രതിരോധത്തിലായി. പിന്നീട് ടീമിന് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. ഈ പരാജയത്തോടെ പതിനാല് മത്സരങ്ങളില്‍ നിന്ന് നാല് ജയവും രണ്ട് സമനിലയും എട്ട് തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സ്‌നേടിയത്. എന്നാല്‍ 12 മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവും അഞ്ച് തോല്‍വിയുമടക്കം 21 പോയന്റോടെ ജംഷഡ്പൂര്‍ നാലമതുമാണ്.

Cricket

91 വർഷത്തെ രഞ്ജിട്രോഫി ചരിത്രം തിരുത്താൻ കേരളം; രഞ്ജി ട്രോഫി സെമിയിൽ ഇന്ന് ഗുജറാത്തിനെതിരെ

2016-17 സീസണില്‍ കിരീടം നേടിയ ഗുജറാത്ത് അവസാനമായി സെമിയിലെത്തിയത് 2019-20 സീസണിലായിരുന്നു.

Published

on

കേരള ടീമിന് രഞ്ജി ക്രിക്കറ്റില്‍ വീണ്ടും ചരിത്രമാകാനുള്ള അവസരത്തിന് ഇന്ന് തുടക്കം. 2018-19 സീസണില്‍ വിദര്‍ഭയോട് പരാജയപ്പെട്ട ശേഷം, കേരളം രണ്ടാം തവണയാണ് രഞ്ജി ട്രോഫി സെമിഫൈനലില്‍ പ്രവേശിക്കുന്നത്. 2016-17 സീസണില്‍ കിരീടം നേടിയ ഗുജറാത്ത് അവസാനമായി സെമിയിലെത്തിയത് 2019-20 സീസണിലായിരുന്നു.

ഈ സീസണില്‍ കേരളത്തിന്റെ പ്രകടനത്തില്‍ വലിയ മാറ്റം കൊണ്ടുവന്നത് പുതിയ പരിശീലകനായ അമേയ് ഖുറേസിയയുടെ തന്ത്രങ്ങള്‍ക്കും ടീം അംഗങ്ങളുടെ ഏകോപിതമായ പ്രകടനത്തിനുമാണ്. കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ ശക്തരുള്ള ഗ്രൂപ്പ് സിയില്‍നിന്ന് കേരളം നോക്കൗട്ടിലേക്ക് കടന്നത് അതിന്റെ ഉദാഹരണമാണ്.

അവസാന ഘട്ടങ്ങളില്‍ സല്‍മാന്‍ നിസാറിന്റെ ബാറ്റിങ് മികവും നിലയുറപ്പിക്കലും ടീമിന് നിര്‍ണായകമാകും. സല്‍മാന്‍ നിസാര്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയത് ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, മുഹമ്മദ് അസ്ഹറുദ്ദീന്‍, നിധീഷ് എം.ഡി, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍ എന്നിവരും മികച്ച ഫോമിലാണ്.

ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുത്തു. യുവതാരമായ ഷോണ്‍ റോജര്‍ ഇന്ന് ടീമില്‍ ഉണ്ടാവില്ല. പരിക്കേറ്റ ബേസില്‍ തമ്പിയും സെമി മത്സരം കളിക്കാന്‍ ഉണ്ടാകില്ല. പകരക്കാരായി വരുണ്‍ നായനാരും അഹമ്മദ് ഇമ്രാനും ടീമില്‍ ഇടം നേടി. രണ്ട് പേരുടെയും അരങ്ങേറ്റ മത്സരമാണ്. ആറു വര്‍ഷം മുമ്പ് സെമിവരെ എത്തിയിട്ടും സ്വന്തമാക്കാന്‍ സാധിക്കാത്ത കിരീടം നാട്ടിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരളം ഇന്ന് കളത്തിലിറങ്ങുന്നത്. സച്ചിന്‍ ബേബി നയിക്കുന്ന കേരളം ഇത്തവണ സെമിപ്രവേശം സാധ്യമാക്കിയത് ഒരു പിടി മികച്ച താരങ്ങളുമായിട്ടാണ്. ഈ കരുത്തോടെ സെമിഫൈനലില്‍ കേരളം ചരിത്രം തിരുത്തുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

Continue Reading

Football

മര്‍മോഷിന്റെ ഹാട്രിക്കില്‍ ന്യൂകാസിലിനെ തകര്‍ത്ത് സിറ്റി

19,24,33 മിനിറ്റുകളിലാണ് ഈജിപ്ഷ്യന്‍ ഫോര്‍വേഡ് ലക്ഷ്യം കണ്ടത്.

Published

on

പ്രീമിയര്‍ലീഗ് ആവേശപോരാട്ടത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളിന് മുക്കി മാഞ്ചസ്റ്റര്‍ സിറ്റി. ജനുവരി ട്രാന്‍സ്ഫറിലെത്തിച്ച മുന്നേറ്റ താരം ഒമര്‍ മര്‍മോഷ് ഹാട്രിക്കുമായി തിളങ്ങി.

സിറ്റിക്കായി ആദ്യമായാണ് താരം വലകുലുക്കുന്നത്. 19,24,33 മിനിറ്റുകളിലാണ് ഈജിപ്ഷ്യന്‍ ഫോര്‍വേഡ് ലക്ഷ്യം കണ്ടത്. 84ാം മിനിറ്റില്‍ ജെയിംസ് മകാറ്റെ നാലാം ഗോള്‍നേടി പട്ടിക പൂര്‍ത്തിയാക്കി. ജയത്തോടെ സിറ്റി പ്രീമിയര്‍ ലീഗ് ടോപ് ഫോറിലേക്കുയര്‍ന്നു.

മറ്റൊരു മത്സരത്തില്‍ ആസ്റ്റണ്‍വില്ലയെ സമനിലയില്‍ കുരുക്കി ഇപ്‌സ്വിച് ടൗണ്‍. 56ാം മിനിറ്റില്‍ മുന്നിലെത്തിയ ഇപ്‌സ്വിചിനെതിരെ 69ാം മിനിറ്റില്‍ ഒലീ വാറ്റ്കിന്‍സിലൂടെ വില്ല സമനില പിടിച്ചു. 40ാം മിനിറ്റില്‍ ടുവന്‍സെബെക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ പത്തുപേരുമായി പൊരുതിയാണ് ഇപ്‌സ്വിച് വില്ലയെ സമനിലയില്‍ കുരുക്കിയത്.

പ്രീമിയര്‍ലീഗില്‍ അത്ഭുതകുതിപ്പ് നടത്തുന്ന ടോട്ടിങ്ഹാം ഫോറസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളിന് ഫുള്‍ഹാം തോല്‍പിച്ചു.എമിലി സ്മിത്ത് റൊവെ(15), കാല്‍വിന്‍ ബസെയ്(62) എന്നിവരാണ് ഫുള്‍ഹാമിനായി ഗോള്‍നേടിയത്. ഫോറസ്റ്റിനായി സ്‌െ്രെടക്കര്‍ ക്രിസ് വുഡ്(37)ലക്ഷ്യംകണ്ടു. സതാംപ്ടണിനെ 31ന് തകര്‍ത്ത് ബോണ്‍മൗത്ത് ചെല്‍സിയെ മറികടന്ന് അഞ്ചാംസ്ഥാനത്തേക്ക് മുന്നേറി

Continue Reading

Football

ലോകകപ്പ് ഫുട്ബാളില്‍ മദ്യം അനുവദിക്കില്ല, സംസ്‌കാരത്തെ മാറ്റിമറിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല: സൗദി അറേബ്യ

യു.കെ.യിലെ സൗദി അറേബ്യന്‍ അംബാസഡര്‍ അമീര്‍ ഖാലിദ് ബിന്‍ ബന്ദര്‍ സഊദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Published

on

2034ല്‍ സൗദി അറേബ്യയില്‍ വെച്ച് നടക്കുന്ന ലോകകപ്പ് ഫുട്ബാളില്‍ മദ്യം അനുവദിക്കില്ലെന്ന് സൗദി അറേബ്യന്‍ അംബാസഡര്‍. യു.കെ.യിലെ സൗദി അറേബ്യന്‍ അംബാസഡര്‍ അമീര്‍ ഖാലിദ് ബിന്‍ ബന്ദര്‍ സഊദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്റ്റേഡിയങ്ങള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി ഒരിടത്തും മദ്യം ലഭ്യമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ടൂര്‍ണമെന്റില്‍ ആല്‍ക്കഹോള്‍ അനുവദിക്കില്ല. മദ്യത്തിന്റെ ലഹരിയില്ലാതെ തന്നെ ഫുട്ബാളിന്റെ അങ്ങേയറ്റത്തെ ലഹരി ആസ്വദിക്കാമല്ലോ. ആള്‍ക്കഹോള്‍ ഇല്ലാതെയും ഒരുപാട് ആസ്വാദനം സാധ്യമാണ്. അത് ഒഴിച്ചുകൂടാനാവാത്ത ഒന്നേയല്ല. മദ്യപിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ഇവിടം വിട്ടശേഷം ആകാം. ഞങ്ങള്‍ അത് അനുവദിക്കില്ല. എല്ലാവര്‍ക്കും അവരുടേതായ സംസ്‌കാരമു?ണ്ട്. ഞങ്ങളുടെ മഹത്തായ സംസ്‌കാരത്തിനുള്ളില്‍നിന്നുകൊണ്ട് ഭൂമിയിലെ മുഴുവന്‍ ജനങ്ങളെയും സൗദിയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അങ്ങേയറ്റത്തെ സന്തോഷമേയുള്ളൂ. മറ്റാര്‍ക്കെങ്കിലും വേണ്ടി ആ സംസ്‌കാരത്തെ മാറ്റിമറിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ചോദിക്കുന്നത്, ‘ശരിക്കും മദ്യമില്ലാതെ നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നുണ്ടോ?’ എന്നാണ്’ -അമീര്‍ ഖാലിദ് വിശദീകരിച്ചു.

2034ലെ ലോകകപ്പ് സൗദി അറേബ്യയില്‍ വെച്ചായിരിക്കുമെന്ന് ഫിഫ ഡിസംബര്‍ 11ന് പ്രഖ്യാപിച്ചിരുന്നു. റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, അബ്ഹ, നിയോം എന്നീ അഞ്ചു നഗരങ്ങളിലെ 15 സ്റ്റേഡിയങ്ങളിലായാവും സൗദിയിലെ ലോകകപ്പ് നടക്കുക.

 

Continue Reading

Trending