More
പ്രിയ വാര്യര്‍ക്ക് വി.ഐ.പി സീറ്റ്, ഐ.എം വിജയന്‍ സീറ്റ് തറയില്‍; ബ്ലാസ്‌റ്റേഴ്‌സ് നടപടിക്കെതിരെ പ്രതിഷേധവുമായി താരവും രംഗത്ത്

കൊച്ചി: ഐ.എസ്.എല്ലില്‍ കൊച്ചിയിലെ അവസാന ഹോം മാച്ചില്‍ അധികൃതരില്‍ നിന്നും തനിക്കുണ്ടായ മോശംപെരുമാറ്റത്തില്‍ പ്രതിഷേധം അറിയിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഐ.എം വിജയന്‍ രംഗത്ത്. വി.ഐ.പി ഗാലറിയില്‍ അഡാര്‍ ലൗ ഫെയിം നടി പ്രിയ വാര്യരെ ഉള്‍പെടുത്തിയപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസമായ ഐ.എം വിജയന് ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ തറ ടിക്കറ്റ് നല്‍കിയന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്ന പ്രതിഷേധത്തെ ഏറ്റുപിടിച്ചാണ് വിജയന്‍ രംഗത്തെത്തിയത്.
ബ്ലാസ്‌റ്റേഴ്‌സ് നടപടിക്കെതിരെ നടപടിക്കെതിരെ ആരാധകന്‍ എഴുതിയ സോഷ്യല്‍മീഡിയ കുറിപ്പ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്താണ് ഐ.എം വിജയനും രംഗത്തെത്തിയിരിക്കുന്നത്.
ഫെയിസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം കാണാം
ഇന്ത്യൻ ഫുട്ബോൾ പുതിയ വസന്തം ഐ.എസ്.എൽ നെ പിന്തുണക്കാൻ…. കൊച്ചി സ്റ്റേഡിയത്തിലെ വി.വി.ഐ.പി ലോഞ്ചിൽ പല പ്രമുഖ വ്യക്തികളെയും കണ്ടപ്പോ എഴുതിയതാണ്….
തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ പത്ത് പൈസക്ക് സോഡാ വിറ്റ് നടന്ന ഒരു പയ്യനുണ്ടായിരുന്നു. ആ പയ്യനാണ് പിൻക്കാലത്ത്് രാജ്യം അന്നു വരെകണ്ട ഏറ്റവും മികച്ച ഫുട്‍ബോളർ ആയി വളർന്നത് ഏറെ കാലം ഇന്ത്യൻ ഫുടബോളിൽ അയാളങ്ങനെ കത്തിജ്വലിച്ച് നിന്നു.
പേര് അയിനിവളപ്പിൽ മണി വിജയൻ… ഒന്നുകൂടി വെക്തമാക്കിയാൽ ഐ എം വിജയൻ….. ആ പേരിന് ഇന്ന് ഇന്ത്യൻ ഫുടബോളിൽ അത്ര പ്രൗഡി ഒന്നും അവകാശപ്പെടാനിലെങ്കിലും …പണ്ട് തൃശ്ശൂർ .. കോർപ്പറേഷൻ സ്റ്റേഡിയത്തെയും കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തെയും എല്ലാം പുളകം കൊള്ളിച്ച ഐ എം വിജയൻ എന്ന ഇന്ത്യൻ ഫുടബോളിന്റെ കറുത്ത മുത്തിന് പെന്നും വിലയായിരുന്നു.
ഇന്ത്യൻ ഫുടബോളിൽ അയാൾ നെയ്തെടുത്ത നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്.
2003 ൽ രാജ്യത്തിന് വേണ്ടിഅവസാനം കളിച്ച ആഫ്രേ ഏഷ്യ ഗെയിംസിൽ ഏറ്റവും കൂടുതൽ ഗോൾ നേടി ആ ട്ൂർണമെന്റിലെ ടോപ് സ്കോറ റാവു മ്പോൾ അയാൾക്ക് മുപ്പത്തിനാല് വയസ്സ് പിന്നിട്ടിരുന്നു. തെണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഭൂട്ടിയയും മായി ഒത്ത് സൃഷ്ടിച്ചത്് ഇന്ത്യൽ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കിങ്ങ് പാട്ണർഷിപ്പ് ..1999 സാഫ് ഗെയിംസിൽ ഭൂട്ടാന്റെ പ്രതിരോധം പിളർന്ന് ഗോൾനോടുമ്പോൾ കളി12 സെക്കന്റെ പിന്നിട്ടുണ്ടായിരുന്നെള്ളു. അന്ന് നേടിയത് ലോകറെക്കോർഡാണു … ഇന്റർനാഷണൽ ഫുഡ്ബോളിൽ ഏറ്റവും വേഗമേറിയ ഗോൾ. 1993, 1997, 1999, മൂന്ന് വട്ടം ഇന്ത്യൻ ഫുട്‍ബോളർ ആയ ആദ്യത്തെ കളിക്കാരനാണ് ഐഎം വിജയൻ….
ഇന്ത്യൻ ഫുടബോളിനെ അറിഞ്ഞ് തുടങ്ങിയ നാൾ മുതൽ ചെറിയ ടീമുകളൊട് പോലും പതറുന്നഒരു ഇന്ത്യൻ ടീമിനെ അല്ലാതെ കണ്ടിട്ടില്ല. എന്നാൽ 1993 നെഹുറു കപ്പ് ടൂർണമെന്റിൽ 1990 വേൾഡ് കപ്പിൽ അർജന്റീനയെ വരെ പഞ്ഞിക്കിട്ട കാമറൂണിനെ സാക്ഷാൽ റോജർ മില്ലയുടെ കാമറൂണിനെ സമനിലയിൽ തളച്ച അയാളുടെ ആ ലോങ്ങ് റെയിഞ്ച് ഗൊളിന് ഇന്ത്യൻ ഫുടബോളിന്റെ ചരിത്രത്തിൽ എവടെ ആണ് സ്ഥാനം? ആ ഗോൾ ഇന്ത്യൻ ഫുടബോളിനു നൽകിയ ഊർജം ചില്ലറയായിരിക്കില്ല.ആ ലോങ്ങ്റേയിഞ്ച് ചെന്ന് പതിച്ചത് കാമറുണിന്റെ വലയിൽ മാത്രമായിരിക്കില്ല. കളി കണ്ടിരുന്ന ഒരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലും കൂടി ആയിരിക്കും.
ഇന്ന് ഇന്ത്യൻ ഫുടബോളിന്റെ പിന്നിലൊട്ട് ഒന്ന് സഞ്ചരിക്കുമ്പോൾ വിജയൻ കാലഘട്ടം മിന്നിതിളങ്ങി അങ്ങനെ നിൽക്കുന്നതും ഇത് കൊണ്ടൊക്കെ ആയിരിക്കും
ആ പ്രതിഭയെയാണ് കഴിഞ്ഞ ഐ എസ് എൽ ഫൈനലിന് നൂറു രൂപയുടെ ഒരു “തറ ” ടിക്കറ്റ് കൊട്ത്ത്ബ്ലാസ്റ്റേഴ്സ് മാനേജ്‌മന്റ് അഭമാനിച്ച് വിട്ടത്.
ആ കാലുകളെ അറയാൻ പോന്ന വിവരം ഒന്നും അവർക്ക് ഇല്ലായിരിക്കണം… അലെങ്കിൽ ഹൃദയം കൊണ്ട് കളി കാണാൻ വന്ന പതിനായിരക്കണക്കിത് കളി പ്രേമികളെ കച്ചവടക്കണ്ണുകളൊടെ മാത്ര കണ്ടപ്പോൾ… ആ കുഴി വീണ മുഖവും കറുത്ത ശരീരവും ഒന്നും തങ്ങളെ മൊഞ്ചിന് ചേരുലാന്ന് അവർക്ക് തോന്നിക്കാണും….
സി വി പപ്പച്ചനും വി പി സത്യനും ഒപ്പം കേരളാ പേലിസിനെയും കേരളാ ഫുടബോളിനെയും ഇന്ത്യൻ ഫുടബോളിന്റെ നെറുകയിൽ എത്തിച്ച കഥകൾ ഒന്നും നമ്മുക്കും അവർക്കും അറിയിലെങ്കിലും… കൊൽക്കത്ത മഹാനഗരത്തിലെ ആയിരക്കണക്കിന് കളി പ്രേമികളെ സാൽട്ട് ലേക്കിലെക്ക് ആവാഹിച്ച ആ കാലുകളെ കൊൽക്കത്ത മഹാരാജാവിന് (ഗാഗുലിക്ക്) അറിയാമായിരിക്കണം .. അലെങ്കിൽ ആരെങ്കിലും പറഞ്ഞ് കൊടുത്തിരിക്കണം.അത് കൊണ്ടാണല്ലൊ 120 മിനിറ്റും അത്ലത്തിക്കൊ ഡി കൊൽക്കത്തയുടെ വി ഐ പി ബൊക്സിലിരുന്ന് അയാൾ കളിക്കണ്ടത്.
ബൈജുങ്ങ് ഭൂട്ടിയ പറഞ്ഞപ്പൊലെ അയാൾ ഇന്ത്യ യിൽ ജനിക്കണ്ട ഒരു ഫുട്ബോൾ പ്രതിഭ ആയിരുന്നില്ല. ആയിരുന്നെങ്കിൽ രാജ്യം കണ്ട എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഇന്ത്യൻ ഫുടബോളിന്റെ പിന്നാപ്പുറങ്ങളിൽ ഇങ്ങനെ അലഞ്ഞ് തിരിഞ്ഞ് നടക്കണ്ട ഗതികേട് വരൂലായിരുന്നല്ലൊ?
ആ പ്രതിഭയെ ചൂഷണം ചെയ്യാൻ പോന്ന കച്ചവട തന്ത്രങ്ങൾ ഒന്നും കേരളാ ബ്ലാസ്റ്റേഴ്‌സ്ന് പോലും ആവിഷ്ക്കരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു.. അതു കൊണ്ട്ണല്ലൊ ടീമിന്റെ ബ്രാന്റ് അംബാസിഡറായി ഇപ്പഴും നിവിൻ പോളി മാർ നിലനിൽക്കുന്നത്.. കേരളത്തിലെ ഫുട്ബോൾ ബ്രാന്റ് ആവാൻ നിവിൻ പോളിനെക്കാളും എന്തുകൊണ്ടും യോഗ്യൻ ഐ എം വിജയൻ തന്നെയാണ് (പോളി ഫാൻസ് സാദരം ശമിക്കുക) എന്നിട്ടും അയാളെ അവഗണിക്കുന്നു.
അവഗണിക്കുകയും മാറി നിർത്തുകയും ചെയേണ്ട ആളല്ല വിജയൻ.സച്ചിനും ഗാഗുലിക്കും ഒപ്പം ബഹുമാനിക്കേണ്ട മുൻ ഇന്ത്യൻ ക്യാപ്റ്റനാണ്
ഇന്ത്യ മഹാരാജ്യത്ത് വളർന്ന് വരുന്ന ഫുട്ബോൾ പ്രതിഭകൾക്ക് കഠിനാധ്വാനത്തിന്റെയും അർപ്പണ ബോധത്തിന്റെയും കഥകൾ പറഞ്ഞത് കൊടുക്കാൻ ലയണൽ മെസ്സി യുടെയും ക്രിസ്റ്റിയാനൊ റൊണാൽഡോ മാരുടെയും പ്രോഫൈൽ ചികയണ്ട കാര്യമില്ല. തൃശൂർ മുൻസിപ്പാലിറ്റിയിൽ പാട്ട പെറുക്കി നടന്ന ഒരു അമ്മയുടെ മകൻ ഇന്ത്യൻ ഫുട്ബോൾ കീഴടക്കിയ കഥക്കും പറയാനുള്ളത് ഇതേ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും കഥ തന്നെയാണ് . ഇന്ത്യയിൽഅയാൾ കളിച്ചതും ഫുട്ബോൾ തന്നെ യാണ്.. നല്ല പത്തരമാറ്റ് മൂല്യമുള്ള ഫുട്ബോൾ …
#Kerala_Blasters_12th_Player
#ThankYou #Mohammed_Khasim_Bin_Asainar
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച
നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളഴ്ചയിലേക്ക് മാറ്റി. മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യ ഹർജി പരിഗണിച്ചത്. നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു.
ബെയ്ലിൻ ദാസിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്നലെ വാദം നടക്കുമ്പോൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു.ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഇന്നലെ ഹാജരാക്കിയിരുന്നു.
പ്രതിക്ക് നിയമത്തിൽ ധാരണയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇരയുടെ രഹസ്യ മൊഴി ശേഖരിച്ചില്ല . അതുകൊണ്ടുതന്നെ ജാമ്യം ഇപ്പോൾ നൽകുന്നത് ശരിയാണോയെന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതിക്കും മർദനമേറ്റിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബെയ്‌ലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും കോടതിയിൽ പ്രതിഭാഗം ഉയർത്തികാട്ടിയിരുന്നു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.
kerala
ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മലപ്പുറം: ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. നിഷ്മയുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും അമ്മ പറഞ്ഞു. ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോ, എന്ത് കൊണ്ട് നിഷ്മക്ക് മാത്രം ഇത് സംഭവിച്ചു എന്നും ജസീല ചോദിച്ചു.
അപകടത്തിന്റെ വ്യക്തമായ കാരണം അറിയണമെന്നും നീതി കിട്ടണമെന്നും അമ്മ പറഞ്ഞു. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു പിന്നീട് റേഞ്ച് കിട്ടിയിരുന്നില്ല.എ ത്ര പേരാണ് കൂടെ പോയതെന്നോ ആരോക്കെ ഉണ്ടായിരുന്നെന്നോ അറയില്ല. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു.
രണ്ടു ദിവസം മുമ്പാണ് ടെന്റ് തകര്‍ന്ന് യുവതി മരുച്ചത്. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. മൂന്ന്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിന്റെ ടെന്റ് ഗ്രാമിലാണ് ്പകടം ഉണ്ടായത്. മരത്തടി കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കുരക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.
crime
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.
കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്ത്ഥിയെ മോചിപ്പിക്കാന് ജഡ്ജി ഉത്തരവിട്ടു
-
india3 days ago
‘ഞങ്ങള് രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്ക്കിയിലെ സര്വകലാശാലയുമായുള്ള കരാര് റദ്ദാക്കി ജെഎന്യു
-
india2 days ago
രാഷ്ട്രപതിയും ഗവര്ണര്മാരും ബില്ലുകള് അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന് കഴിയുമോ?: ദ്രൗപതി മുര്മു
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്സില് നാളെ ചെന്നൈയില്
-
india3 days ago
‘സിന്ധു നദീജല കരാര് മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; ഇന്ത്യക്ക് കത്തയച്ച് പാകിസ്ഥാന് ജലമന്ത്രാലയം
-
india2 days ago
ജമ്മുകശ്മീരില് ഏറ്റുമുട്ടല്: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
യുവഅഭിഭാഷകയെ മര്‍ദിച്ച സംഭവം; അഡ്വ. ബെയ്ലിന് ദാസിനെ വിലക്കി ബാര് കൗണ്സില്
-
india3 days ago
തദ്ദേശീയ ഡ്രോണ്‍ കില്ലര് ‘ഭാര്ഗവാസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ