കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷ മല്‍സരം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടിയാണ് മത്സരം അവസാനിച്ചത്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചു. ഇന്നത്തെ മത്സരം ജയിക്കേണ്ടത് അനിവാര്യമായിരുന്ന ടീം മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും ഒഡീഷയും ഒപ്പത്തിനൊപ്പം നിന്നത് അവര്‍ക്ക് തിരിച്ചടിയായി.

മുറെയും ഹൂപ്പറും ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കി. ഒഡീഷ്യക്ക് വേണ്ടി ഡിഗോ മൗറി ഇരട്ട ഗോള്‍ നേടി. ആദ്യ പകുതിയുടെ അവസാനം ആണ് ഒഡീഷ ആദ്യ ഗോള്‍ നേടി ലീഡ് സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ നേടി കേരളം ലീഡ് നേടിയെങ്കിലും അവര്‍ക്ക് വിജയം നേടാന്‍ കഴിഞ്ഞില്ല.