Connect with us

Auto

ഏഴു സീറ്റ് സോണറ്റുമായി കിയ, രാജ്യാന്തര വിപണിക്കായി മെയ്ഡ് ഇന്‍ ഇന്ത്യ വാഹനം

ഇന്ത്യന്‍ പതിപ്പില്‍ നിന്ന് വ്യത്യസ്തമായി നീളം കൂടുതലുണ്ട് ഇന്തോനീഷ്യന്‍ മോഡലിന്

Published

on

ചെറു എംപിവി വിപണിയിലേക്ക് പുതിയ വാഹനവുമായി കിയ. ചെറു എസ്‌യുവിയായ സോണറ്റിന്റെ 7 സീറ്റ് വകഭേദത്തിന്റെ ആദ്യ പ്രദര്‍ശനം ഏപ്രില്‍ 8ന് നടത്തും. ഇന്തോനീഷ്യന്‍ വിപണിയിലായിരിക്കും പുതിയ വാഹനം ആദ്യം പുറത്തിറങ്ങുക. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ശാലയില്‍ നിര്‍മിക്കുന്ന വാഹനം ഇന്ത്യയില്‍ കിയ പുറത്തിറക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

ഇന്തോനീഷ്യന്‍ വിപണിക്കായുള്ള സോണറ്റും അനന്തപൂര്‍ ശാലയില്‍ തന്നെയാണ് നിര്‍മിക്കുന്നത്. ഇന്ത്യന്‍ പതിപ്പില്‍ നിന്ന് വ്യത്യസ്തമായി നീളം കൂടുതലുണ്ട് ഇന്തോനീഷ്യന്‍ മോഡലിന്.

വലുപ്പം കൂട്ടാതെ മൂന്നുനിര സീറ്റുകളുമായിട്ടായിരിക്കും പുതിയ സോണറ്റ് 7 സീറ്റ് മോഡല്‍ എത്തുക. 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനോടെ എത്തുന്ന വാഹനത്തിന് ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും സിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുമുണ്ടാകും. ഇന്തോനീഷ്യന്‍ വിപണിയില്‍ ടൊയോട്ട അവാന്‍സ, ദൈഹാറ്റ്‌സു സീനിയ തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് സോണറ്റ് 7 സീറ്റര്‍ മത്സരിക്കുക.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Auto

ഇരുചക്രവാഹനങ്ങളില്‍ പിറകില്‍ ആളുകളെ ഇരുത്തുന്നവരാണോ നിങ്ങള്‍; എങ്കില്‍ ശ്രദ്ദിക്കാം ഇക്കാര്യങ്ങള്‍

പിറകില്‍ ആളുകളെ ഇരുത്തമ്പോള്‍ ശ്രദ്ദിക്കേണ്ട കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുകയാണ് മോട്ടര്‍ വാഹന വകുപ്പ്.

Published

on

ഇരുചക്രവാഹനങ്ങളില്‍ പിറകില്‍ ആളുകളെ ഇരുത്തുന്നരാകും നമ്മള്ളില്‍ പലരും. എന്നാല്‍ അത്തരത്തില്‍ പിറകില്‍ ഇരുത്തമ്പോള്‍ ശ്രദ്ദിക്കേണ്ട കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുകയാണ് മോട്ടര്‍ വാഹന വകുപ്പ്. അതുകൊണ്ട് ശ്രദ്ദിക്കാം ഇക്കാര്യങ്ങള്‍.

1. നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട, അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, മക്കള്‍, ഭാര്യ, ഭര്‍ത്താവ്, സുഹൃത്തുക്കള്‍ ഇവരിലാരെങ്കിലുമൊരാളാണ് പിറകിലുള്ളത് എന്ന ചിന്ത എപ്പോഴും നിങ്ങള്‍ക്കുണ്ടാവണം.

2. നിങ്ങള്‍ പിറകിലൊരാളെ ഇരുത്തിയുള്ള പരിചയം ഉള്ള ഒരാളായിരിക്കണം.

3. പിറകിലിരിക്കാന്‍ തയ്യാറായ ആളടക്കം ഇരുന്നാല്‍ വാഹനം കൃത്യമായി നിയന്ത്രിക്കാന്‍ കഴിയുമെന്നുറപ്പുണ്ടായിരിക്കണം.

4. നിങ്ങളെ കൂടാതെ പിറകിലുള്ളയാളും BIS മുദ്രയുള്ള ഹെല്‍മെറ്റ് കൃത്യമായി ധരിച്ചു എന്ന് ഉറപ്പാക്കണം.

5. ഫുട്ട് റെസ്റ്റ് (ചവിട്ടുപടി) കൃത്യമായി ഉള്ള വാഹനമാണ് നിങ്ങളുടേത് എന്ന് ഉറപ്പാക്കണം.

6. പുറകിലെ വീല്‍ പകുതി ഭാഗം കവര്‍ ചെയ്യന്ന തരത്തില്‍ സാരി ഗാര്‍ഡ് ഉണ്ട് എന്ന് ഉറപ്പു വരുത്തണം.

7.ഇരുവശങ്ങളിലും കാല്‍ വച്ച് ഫുട്ട് റെസ്റ്റില്‍ ചവുട്ടി തന്നെ ഇരുന്നു എന്ന് ഉറപ്പാക്കണം.( ഒരു കാരണവശാലും ഒരു വശം തിരിഞ്ഞ് ഇരിക്കാനനുവദിക്കരുത്)

8. കൃത്യമായി ഹാന്‍ഡ് ഗ്രിപ്പിലോ നിങ്ങള്‍ക്ക് ബുദ്ധിമുട്ടാകാത്ത തരത്തില്‍ ശരീരത്തിലൊ പിടിച്ചിരിക്കാന്‍ നിര്‍ദ്ദേശിക്കുക.

9. സാരി,ഷാള്‍ തുടങ്ങിയ അയഞ്ഞ് ആടുന്ന വസ്ത്രങ്ങള്‍ ഒതുക്കി കെട്ടി മാത്രം ഇരിക്കാന്‍ ആവശ്യപ്പെടുക, ഇല്ലെങ്കില്‍ അവ വീല്‍ സ്‌പ്രോക്കറ്റില്‍ കുടുങ്ങി അപകടം സംഭവിക്കാനിടയാകും.

10. ചെറിയ കുട്ടികളാണെങ്ങളാണെങ്കില്‍ സേഫ്റ്റി ബെല്‍ട്ട് (Safety Harness )ഉപയോഗിച്ച് നിങ്ങളോട് ചേര്‍ത്ത് ബന്ധിക്കുക.

11. ഒരു കാരണവശാലും ഒന്നില്‍ കൂടുതലാളുകളെ വാഹനത്തില്‍ കയറ്റരുത്.

12.നിയമപരമായി അനുവദിക്കപ്പെട്ട വേഗതയില്‍ അല്പം കുറച്ച് മാത്രം (സുരക്ഷിത വേഗത ) ഇരട്ട സവാരി നടത്താന്‍ ശ്രദ്ധിക്കുക.

13. ഹമ്പ്, റിമ്പിള്‍ സ്ട്രിപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ പരമാവധി ശ്രദ്ധിച്ച് വേഗത കുറച്ച് വണ്ടിയോടിക്കുക.

14. നാലു വയസില്‍ താഴെ പ്രായമുള്ള കുട്ടി വാഹനത്തില്‍ ഉണ്ടെങ്കില്‍ വേഗത 40 kmphല്‍ കൂടാന്‍ പാടില്ല.

Continue Reading

Auto

നേപ്പാളിലെ വിമാനദുരന്തങ്ങളുടെ നാള്‍വഴികള്‍

ഇന്ത്യന്‍ വിമാനം റാഞ്ചിയസംഭവവും നേപ്പാളിലാണ്. 1999 ഡിസംബര്‍ 25. ഇന്ത്യന്‍ എയര്‍ലൈന്‍സ് -കാഠ്മണ്ഡുവില്‍നിന്ന് പഞ്ചാബ് വഴി അഫ്ഗാനിലെ കാണ്ഡഹാറിലേക്ക് റാഞ്ചി

Published

on

വിമാനദുരന്തങ്ങള്‍ നേപ്പാള്‍ എന്ന ഹിമാലയ രാഷ്ട്രത്തിന് പുത്തരിയല്ല

നേപ്പാളിലെ വിമാനദുരന്തങ്ങളുടെ നാള്‍വഴികള്‍

2000 ജൂലൈ 27. റോയല്‍ നേപ്പാള്‍ എയര്‍ലൈന്‍സ് ജോഗ്പുദ-25 മരണം.

2001 നവംബര്‍ 12. ഹെലികോപ്റ്റര്‍ ആര്‍മിബേസില്‍. 6 മരണം.

2011 സെപ്തംബര്‍ 25. ബുദ്ധ വിമാനം-19 മരണം

2012 മേയ് 14. അഗ്നി-101 -ജോണ്‍സണ്‍ വിമാനത്താവളത്തിന് സമീപം- 6 പേര്‍ക്ക് പരിക്ക്

2012 ഓഗസ്റ്റ് 24 അഗ്നി-101 – ശിക്കാപൂരില്‍ അപകടം- മരണം 14.

2013 മെയ് 16- മരണമില്ല.

2014 ഫെബ്രുവരി 16. ദിക്കൂരയില്‍. മരണസംഖ്യ 18.

2015 മെയ് 12- ഹെലികോപ്റ്റര്‍. മരണം 13.

2016 ഫെബ്രുവരി 26- കാലിക്കോട്ട് ജില്ലയില്‍ .9 മരണം

1993 ജൂലൈ 31- എവറസ്റ്റ് ഡോര്‍ണയര്‍. ചൂലെഗോത്തേ മലയില്‍. 19 മരണം

1999 ജൂലൈ 7- ത്രിഭുവന്‍ വിമാനത്താവളത്തില്‍.മരണം 5.

1999 സെപ്തംബര്‍ 5. നീക്കോണ്‍ വിമാനം തകര്‍ന്ന് 15 മരണം.

1992 സെപ്തംബര്‍ 28 ആണ് ഏറ്റവും കൂടുതല്‍ പേര്‍മരണമടഞ്ഞത്-167 പേര്‍ റോയല്‍ നേപ്പാള്‍ എയര്‍ലൈന്‍സിന്റെ വിമാനം. നടന്നത് കാഠ്മണ്ഡുവില്‍.

1962 ഓഗസ്റ്റ് 01- പത്ത് മരണം.

1969 ജൂലൈ 12- വിമാനം തകര്‍ന്ന് 35 മരണം.

ഇന്ത്യന്‍ വിമാനം റാഞ്ചിയസംഭവവും നേപ്പാളിലാണ്. 1999 ഡിസംബര്‍ 25. ഇന്ത്യന്‍ എയര്‍ലൈന്‍സ് -കാഠ്മണ്ഡുവില്‍നിന്ന് പഞ്ചാബ് വഴി അഫ്ഗാനിലെ കാണ്ഡഹാറിലേക്ക് റാഞ്ചിയ വിമാനം

nepal

 

 

Continue Reading

Auto

ഒരു ബൈക്കില്‍ ആറ് പേര്‍, നടുറോഡില്‍ പ്രകടനം ; പോലിസ് കേസെടുത്തു

ഒരു ബൈക്കില്‍ ആറ് പേരെ ഇരുത്തി നടുറോഡില്‍ പ്രകടനം

Published

on

ലക്‌നൗ: ഒരു ബൈക്കില്‍ ആറ് പേരെ ഇരുത്തി നടുറോഡില്‍ പ്രകടനം. യുവാക്കളെ കൈയ്യോടെ പിടിച്ച്‌ പൊലീസ്. യുപിയിലെ ബെറെയ്‌ലിയിലാണ് സംഭവം. മൂന്ന് ബൈക്കുകളിലായി 14 പേരാണ് നടുറോഡില്‍ ബൈക്ക് പ്രകടനം നടത്തിയത്. ഒന്നില്‍ ആറ് പേരും മറ്റ് രണ്ട് ബൈക്കുകളില്‍ നാല് പേര് വീതവുമാണ് ഉണ്ടായിരുന്നത്. യുവാക്കള്‍ ബൈക്കില്‍ പ്രകടനം നടത്തുന്ന ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസും ഇവര്‍ക്ക് പിന്നാലെ കൂടി.ബൈക്കുകളും യുവാക്കളേയും പൊലീസ് കസ്റ്റിഡിയിലെടുത്തു. ഇവര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Continue Reading

Trending