Connect with us

Video Stories

വയനാട് യതീംഖാന: സ്ഥാപനത്തിനു വേണ്ടി കുട്ടികളല്ല, കുട്ടികള്‍ക്കു വേണ്ടി സ്ഥാപനം

Published

on

കെ.എം ഷാജി

വയനാട്‌ മുസ്ലിം ഓർഫനേജുമായി ബന്ധപ്പെട്ട്‌ പുറത്ത്‌ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ ഗൗരവപരമായ ചില ചിന്തകൾക്ക് കാരണമാവേണ്ടതാണ്.

കേരളത്തിലെ പിന്നാക്ക ജില്ലയായ വയനാട്ടിൽ ഇങ്ങനെയൊരു സ്ഥാപനം വന്നതിനു ശേഷം സമൂഹത്തിൽ ഉണ്ടായ നേട്ടങ്ങൾ എല്ലാവർക്കും അറിയാവുന്നതാണു.

കെ.എം ഷാജി

കെ.എം ഷാജി

ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ സ്വന്തം മക്കളെപ്പോലെ പരിചരിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന വീടാണു വയനാട്‌ മുസ്ലിം യതീംഖാന. അതു കൊണ്ടാണു സ്കൂളിൽ നിന്നും ഹോസ്റ്റലിലേക്ക്‌ പോകുന്ന കുട്ടികളെ വരിവരിയായി കൊണ്ടു പോകുന്ന സാധാരണ രീതി ഒഴിവാക്കി മറ്റു മക്കൾ വീട്ടിലേക്ക്‌ പോകുന്നത്‌ പോലെ അവരെ അതിനു അനുവദിച്ചത്‌.
ആ നൂറു മീറ്റർ പരിധിയിൽ വേട്ടനായ്ക്കൾ പതിയിരിക്കുന്നത്‌ പ്രതീക്ഷിക്കില്ലല്ലോ!

നാളെ നമ്മുടെ മക്കൾക്കും സംഭവിക്കാവുന്ന ഒരു അപ്രതീക്ഷിത ദുരന്തം; ദൈവം കാക്കട്ടെ!

ഈ വിവരം അറിഞ്ഞ ഉടൻ അത്‌ മറച്ചു വെക്കാനല്ല സ്ഥാപന അധികാരികൾ ശ്രമിച്ചത്‌. മറിച്ചു, നിയമപരമായ എല്ലാ സഹായവും തേടുകയും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പഴുതടച്ച നീക്കങ്ങൾ നടത്തുകയുമാണുണ്ടായത്‌.

 

കുട്ടികളുടെ അഭിമാനവും സ്ഥാപനത്തിന്റെ സൽപ്രമാണവും നിലനിർത്താനെന്ന പേരിൽ പലപ്പോഴും ഇത്തരം വിഷയങ്ങൾ മറച്ചു വെക്കുന്നത്‌ കുറ്റവാളികൾ രക്ഷപ്പെടാൻ അവസരമുണ്ടാക്കാറുണ്ട്‌.

സ്ഥാപനത്തിനു വേണ്ടി കുട്ടികൾ എന്നതല്ല ഈ അനാഥാലയത്തിന്റെ നിലപാടു കുട്ടികൾക്ക്‌ വേണ്ടി സ്ഥാപനം എന്നതാണു!

സ്വന്തം മക്കളോടെന്നപോലെ സ്നേഹത്തോടെ അവരോടു പെരുമാറുന്ന ജമാൽക്കയുടെ ചിറകിനകത്തു കുട്ടികൾ അനുഭവിക്കുന്ന സുരക്ഷിതത്വം മനസ്സിലാവണമെങ്കിൽ അവരെ നേരിട്ട്‌ കാണണം. “Respect the child as a person” എന്ന ലക്ഷ്യവുമായി യതീംഖാന ടീം നടത്തുന്ന പ്രവർത്തനങ്ങൾ കാണാൻ ഈ സ്ഥാപനത്തിന്റെ ഒരു കൂട്ടുകാരൻ എന്ന നിലക്ക്‌ എല്ലാവരെയും ക്ഷണിക്കുകയാണു.
ആ കുട്ടികൾക്കുണ്ടായ ദുരനുഭവങ്ങളുടെ ഗൗരവം കുറക്കുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം.
നാളിതുവരെ ആ സ്ഥാപനം നടത്തിയ സേവനം ഇനിയുള്ള കാലവും നില നിന്ന് പോകണം എന്നതാണു.

അതോടൊപ്പം ഈ വേട്ടയാടൽ നമുക്കിടയിൽ ഉണ്ടാക്കുന്ന ഉൾഭയം പങ്കുവെക്കലുമാണു.
നമ്മുടെ മക്കൾക്കും സംഭവിക്കാവുന്ന ഒരു ദുരന്തം. ഈ കാര്യത്തിൽ വെറുതെ കുറ്റപ്പെടുത്തി സമാധാനിക്കാൻ കുറേ നിസ്വാർത്ഥ സംഘമുണ്ട്‌.
വീട്ടിൽ നിന്ന് പുറപ്പെട്ടു പോവുന്ന ഒരു കുട്ടിക്കാണു ഈ അനുഭവമെങ്കിൽ നാം ആരെ പഴിക്കും.

നാം കരുതിയിരിക്കുക.എല്ലാ വഴികളിലും നമ്മുടെ ചെറുപ്പക്കാർ കണ്ണിമചിമ്മാതെ കാവൽ നിൽക്കുക.
നിതാന്ത ജാഗ്രത പുലർത്തുക!!

Video Stories

ആലപ്പുഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മ മരിച്ചു; മകൾക്ക് പരിക്ക്

.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം

Published

on

ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു. പാണാവള്ളി പുരയിടം വീട്ടിൽ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൾ അൻസനയെ (20) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം. പെട്ടെന്ന് ബ്രേക് ചെയ്തപ്പോൾ സിമന്‍റ് കട്ടകളിൽ കയറി സ്കൂട്ടർ മറിയുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

Continue Reading

Video Stories

മുഖ്യമന്ത്രിക്കൊപ്പം ഡിന്നറിന് ആളില്ല; വിറ്റുപോകാതെ ലോകകേരള സഭ ഗോള്‍ഡ് സില്‍വര്‍ കാര്‍ഡുകള്‍

8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്.

Published

on

യു എസിലെ ലോക കേരള സഭ സമ്മേളനത്തിൽ മുഖ്യമന്ത്രി അടക്കം ഉള്ള വിഐപികൾക്കൊപ്പമുള്ള അത്താഴ വിരുന്നിനായി സംഘാടകർ വാഗ്ദാനം ചെയ്ത ഗോൾഡ്, സിൽവർ കാർഡുകൾ ഇത് വരെ ആരും വാങ്ങിയിട്ടില്ലെന്ന് റിപ്പോർട്ട്. 2 ലക്ഷത്തി 80,000 ഡോളർ ആണ് പരിപാടിക്കായി ഇത് വരെ സ്പോൺസർഷിപ്പ് ഇനത്തിൽ കിട്ടിയിരിക്കുന്നത്.രണ്ടര ലക്ഷം ഡോളറിന്റെ ഡയമൻറ് കാർഡും പിന്നെ പതിനായിരം ഡോളറിന്റെ രണ്ടും 5000 ഡോളറിന്റെ രണ്ടും സ്പോൺസർമാർ മാത്രമാണ് ഇതിനോടകം വന്നിട്ടുള്ളത്. 8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്. ഒരു ലക്ഷം ഡോളർ നൽകുന്നവർക്ക് ഗോൾഡ് പാസും 50000 ഡോളറിന് സിൽവർ പാസും ബ്രോൺസിന് 25000 ഡോളറുമായിരുന്നു പിരിവ്.

Continue Reading

india

ഗുസ്തി താരങ്ങളെ പിന്തുണച്ച് ബി.ജെ.പി എം.പി രംഗത്ത്; ബി.ജെ.പി മുഖ്യമന്ത്രിയുടെ പരിപാടി തടഞ്ഞ് കര്‍ഷകര്‍

Published

on

ചണ്ഡീഗഡ്: ഗുസ്തി താരങ്ങളെ പിന്തുണച്ച് മഹാരാഷ്ട്രയിലെ ബി.ജെ.പി എം.പി. താരങ്ങളുടെ പരാതിയില്‍ നടപടിയെടുക്കാതിരിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മഹാരാഷ്ട്രയിലെ ബീഡ് നിയോജക മണ്ഡലത്തില്‍ നിന്നുള്ള വനിതാ എം.പി പ്രീതം മുണ്ടെ പറഞ്ഞു. ആദ്യമായാണ് ഒരു ബി.ജെ.പി നേതാവ് ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്.

ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുള്ള പരാതിയില്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നു. പരാതി അവഗണിക്കരുത്. ഇതൊരു അന്താരാഷ്ട്ര വിഷയമായി മാറിക്കഴിഞ്ഞു. ജനപ്രതിനിധിയെന്ന നിലയിലല്ല. വനിതയെന്ന നിലയിലാണ് ഇത് പറുന്നത്. ബ്രിജ് ഭൂഷണെതിരെയുള്ള പരാതിയില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രീതം മുണ്ടെ പറഞ്ഞു. ബി.ജെ.പി എം.പി തന്നെ പ്രതികരണവുമായി രംഗത്തെത്തിയത് ഗുസ്തി സമരം ബി.ജെ.പിയിലും പുകഞ്ഞ് നീറുന്നതിന്റെ തെളിവാണ്.

ഗുസ്തി താരങ്ങളെ പിന്തുണച്ച് കര്‍ഷക സംഘടനകള്‍ കൂടി രംഗത്തെത്തിയതോടെ ദേശീയതലത്തില്‍ ഗുസ്തി സമരം കൂടുതല്‍ ശക്താകുകയാണ്. ഇന്നലെ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ മഹാഖാപ് പഞ്ചായത്ത് യോഗം ചേര്‍ന്ന് മാസങ്ങളായി സമരമിരിക്കുന്ന താരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു. ഉത്തരേന്ത്യയില്‍ കര്‍ഷകരുടെ പ്രതിഷേധം ബി.ജെ.പിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഗുസ്തി താരങ്ങളുടെ സമരം കണ്ടില്ലെന്ന് നടിക്കുന്ന ഹരിയാനയിലെ ബി.ജെ.പി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ കര്‍ഷകര്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ജന്‍ സംവാദ് പരിപാടി പലയിടത്തും കര്‍ഷകര്‍ തടഞ്ഞു.

 

Continue Reading

Trending