Video Stories

വയനാട് യതീംഖാന: സ്ഥാപനത്തിനു വേണ്ടി കുട്ടികളല്ല, കുട്ടികള്‍ക്കു വേണ്ടി സ്ഥാപനം

By ചന്ദ്രിക വെബ് ഡെസ്‌ക്‌

March 08, 2017

കെ.എം ഷാജി

വയനാട്‌ മുസ്ലിം ഓർഫനേജുമായി ബന്ധപ്പെട്ട്‌ പുറത്ത്‌ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ ഗൗരവപരമായ ചില ചിന്തകൾക്ക് കാരണമാവേണ്ടതാണ്.

കേരളത്തിലെ പിന്നാക്ക ജില്ലയായ വയനാട്ടിൽ ഇങ്ങനെയൊരു സ്ഥാപനം വന്നതിനു ശേഷം സമൂഹത്തിൽ ഉണ്ടായ നേട്ടങ്ങൾ എല്ലാവർക്കും അറിയാവുന്നതാണു.

ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ സ്വന്തം മക്കളെപ്പോലെ പരിചരിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന വീടാണു വയനാട്‌ മുസ്ലിം യതീംഖാന. അതു കൊണ്ടാണു സ്കൂളിൽ നിന്നും ഹോസ്റ്റലിലേക്ക്‌ പോകുന്ന കുട്ടികളെ വരിവരിയായി കൊണ്ടു പോകുന്ന സാധാരണ രീതി ഒഴിവാക്കി മറ്റു മക്കൾ വീട്ടിലേക്ക്‌ പോകുന്നത്‌ പോലെ അവരെ അതിനു അനുവദിച്ചത്‌. ആ നൂറു മീറ്റർ പരിധിയിൽ വേട്ടനായ്ക്കൾ പതിയിരിക്കുന്നത്‌ പ്രതീക്ഷിക്കില്ലല്ലോ!