gulf
കെ.എം.സി.സി ലോകം മുഴുവൻ പടർന്ന് പന്തലിച്ച ഏക ഇന്ത്യൻ സംഘടന: ഷാഫി ചാലിയം
‘പ്രവാസത്തിലും ചേർത്തുപിടിച്ച ഹരിത രാഷ്ട്രീയം’ എന്ന പ്രമേയത്തിൽ ഹരിതച്ചെപ്പ് ’25 എന്ന പേരിൽ കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ പ്രവാസി സംഘടനയാണ് കെ.എം.സി.സിയെന്നും ലോകം മുഴുവൻ പടർന്ന് പന്തലിച്ച ഏക ഇന്ത്യൻ സംഘടനയാണ് അതെന്നും ശാഫി ചാലിയം അഭിപ്രായപ്പെട്ടു. ‘പ്രവാസത്തിലും ചേർത്തുപിടിച്ച ഹരിത രാഷ്ട്രീയം’ എന്ന പ്രമേയത്തിൽ ഹരിതച്ചെപ്പ് ’25 എന്ന പേരിൽ കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്ത് എവിടെയൊക്കെ മലയാളികളുണ്ടോ അവിടങ്ങളിലെല്ലാം കെ.എം.സി.സിയുടെ പ്രവർത്തങ്ങൾ സജീവമായി നടക്കുന്നുണ്ടെന്നും യുക്രെയ്ൻ യുദ്ധസമയത്തും അമേരിക്കയിൽ അഗ്നി ബാധ ഉണ്ടായപ്പോഴും സംഘടനയുടെ സഹായപ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി അദ്ദേഹം സൂചിപ്പിച്ചു.
സമകാലിക സാഹചര്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ തന്റെ പ്രഭാഷണത്തിലൂടെ തുറന്നുകാണിച്ച അദ്ദേഹം ന്യൂനപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിൽ മുസ് ലിംലീഗിന്റെ സാധ്യതകൾ ഏറിവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. ഖത്തർ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദ് ഈസാക്കയെ അനുസ്മരിച്ചു നാസർ വി ടി ഇരുമ്പുഴി സംസാരിച്ചു. കെ.എം.സി.സി സൗദി കമ്മിറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി 2025ലെ ജിസാനിലെ 16 ഏരിയ കമ്മിറ്റിയിലെ കോഓർഡിനേറ്റർമാർക്കുള്ള അംഗീകാരപത്രം ഷാഫി ചാലിയം വിതരണം ചെയ്തു.
ഷിഫ ജിസാൻ പൊളിക്ലിനിക്ക് മാനേജിങ് ഡയറക്ടർ സുബൈർ ചാലിയം, സൗദി നാഷനൽ കെ.എം.സി.സി കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം ഗഫൂർ വാവൂർ, ഡോ. മൻസൂർ നാലകത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു. മുനീർ ഹുദവി ഉള്ളണം പ്രാർഥനക്ക് നേതൃത്വം നൽകി. പി.എ സലാം പെരുമണ്ണ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ഖാലിദ് പട് ല സ്വാഗതവും സാദിഖ് മാസ്റ്റർ മങ്കട നന്ദിയും പറഞ്ഞു.
gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന് എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
gulf
ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു
. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.
ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.
നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
Cricket3 days ago
ഡല്‍ഹിക്കെതിരെ ടോസ് നേടി ഗുജറാത്ത്; ഇരു ടീമിലും മാറ്റം, സ്റ്റാര്‍ക്കിന് പകരം മുസ്തഫിസുര്‍
-
india1 day ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala1 day ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു