ഖമീസ് മുശൈത്ത്: 25 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി ഖമീസ് സെന്‍ട്രല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് മെമ്പറും ഖാലിദിയ്യ കമ്മിറ്റി പ്രസിഡണ്ടുമായ അബൂബക്കര്‍ മുല്ലപ്പള്ളിക്ക് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി യാത്രയപ്പ് നല്‍കി. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ബഷീര്‍ മുന്നിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് കുട്ടി മാതാപ്പുഴ ഉദ്ഘാടനം ചെയ്തു.

ജലീല്‍ കാവന്നൂര്‍, ഉസ്മാന്‍ കിളിയമണ്ണില്‍, ജമാല്‍ കടവ്, ഇബ്രാഹിം പട്ടാമ്പി, ഹാഫിസ് രാമനാട്ടുകര, ഹസ്രത്ത് കടലുണ്ടി, ശംസു താജ് സ്റ്റോര്‍, അലി സി പൊന്നാനി, നജീബ് തുവ്വൂര്‍, സലിം പാലക്കാട്, അമീര്‍ കോട്ടക്കല്‍, അസൈന്‍ കൂട്ടിലങ്ങാടി, ഹംസ ചേലേമ്പ്ര, സലീം, ഷാഫി പാലക്കാട്, അഷറഫ് കോഴിക്കോട്, മുസ്തഫ മണ്ണാര്‍ക്കാട്, സാദിഖ് ഫൈസി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.