Connect with us

GULF

കെ.എംസി.സിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: ടി.ടി ഇസ്മായിൽ

Published

on

ദുബൈ: പ്രവാസ ലോകത്ത് കെ.എം.സിസി നടത്തുന്ന പ്രവർത്തനങ്ങൾ ലോകത്ത് മാതൃകപരവും മുസ്ലിംലീഗ് പാർട്ടിയുടെ കരുത്ത് തെളിയിക്കുന്നതുമാണെന്നും കോഴിക്കോട് ജില്ല മുസ്ലിംലീഗ് ജനറൽ സിക്രട്ടറി ടി.ടി ഇസ്മായിൽ പറഞ്ഞു. കൊയിലാണ്ടി മൂടാടി പഞ്ചായത്തിലെ കോടിക്കലിൽ മർഹൂ:എം ചേക്കൂട്ടിഹാജി സാഹിബിന്റെ നാമധേയത്തിൽ നിർമ്മിക്കുന്ന സ്മാരക സൗധത്തിന്റെ പ്രാചരണവുമായി ബന്ധപ്പെട്ട് ദുബൈ ഖിസൈസ് റിവാഖ് ഓഷ ഓഡിറ്റോറിയത്തിൽ മൂടാടി പഞ്ചായത്ത് കെഎംസിസി സംഘടിപ്പിച്ച പ്രവർത്തക സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടുകാരുടെ വേറിട്ടൊരു കൂടിച്ചേരലിന് വേദിയായി.ചേക്കുട്ടി ഹാജി സ്മാരക സൗധത്തിൻറെ നിർമ്മാണവുമായി ദുബൈയിൽ എത്തിച്ചേർന്ന കെ.പി കരീമിനും പി.കെ മുഹമ്മദലിക്കും പ്രവർത്തക സംഗമത്തിൽ സീകരണം നൽകി. പ്രസിഡണ്ട് റാഷിദ് വികെകെയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജില്ല ട്രഷറർ സൂപ്പി നരിക്കാട്ടേരി മുഖ്യപ്രഭാഷണം നടത്തി. ഇസ്മാഈൽ ഏറാമല, കെഎംസിസി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ, ജില്ലാ ട്രഷറർ ഹംസ കാവിൽ, ജില്ലാ സെക്രട്ടറി വികെകെ റിയാസ്, കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് നാസിം പാണക്കാട്, ആക്ടിങ്ങ് ജനറൽ സെക്രട്ടറി ജാഫർ നിലയെടുത്ത്, സയ്യിദ് ഫസൽ തങ്ങൾ, പിവി നിസാർ, സമീർ മഹമൂദ്, സി ഫാത്തിഹ്, സിറാജ് തയ്യിൽ എന്നിവർ സംസാരിച്ചു.

കെ.പി കരീം,പി.കെ മുഹമ്മദലി മറുപടി പ്രസംഗം നടത്തി.മൂടാടി പഞ്ചായത്ത് കെഎംസിസി ജനറൽ സെക്രട്ടറി ഷഫീഖ് സംസം സ്വാഗതവും ട്രഷറർ യൂനുസ് വരിക്കോളി നന്ദിയും പറഞ്ഞു.ഉന്നത മാർക്കോടെ എസ്എസ്എൽസി, പ്ലസ്ടു വിജയികളായ സാമിഹ് മഹമൂദ്, അദ്നാൻ നിസാർ, ആയിശ സവാദ് എന്നിവർക്കും
ഷാർജയിലുണ്ടായ മഴക്കെടുതിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ജാഫർ നിലയെടുത്ത്, ഐടി മീഡിയ കോർഡിനേറ്റർ പിവി സവാദ് എന്നിവർക്കും കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.മുഹമ്മദലി മലമ്മൽ,ഹാരിസ് തൈക്കണ്ടി ,നബീൽ നാരങ്ങോളി ,ബാസിത് RV,ഷഹീർ മൂടാടി ,റാഫി നിലയെടുത്ത് പരിപാടിക് നേതൃത്വം നൽകി.

GULF

നാട്ടിൽ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെ കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം; നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു

നാല് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു

Published

on

കുവൈറ്റിലെ അബ്ബാസിയയിൽ വെള്ളിയാഴ്ച രാത്രി  ഉണ്ടായ തീപിടിത്തത്തിൽ  മരണമടഞ്ഞ കുടുംബം  ദുരന്തത്തിനു ഇരയായത് നാട്ടിൽ നിന്ന് എത്തി ഏതാനും മണിക്കൂറുകൾക്കകം. പത്തനം തിട്ട തിരുവല്ല നീരേറ്റു പുറം  സ്വദേശി മാത്യു മുളക്കൽ ( 38) ഭാര്യ ലീനി എബ്രഹാം ( 35) മകൻ ഐസക് ( 7) മകൾ ഐറിൻ ( 13) എന്നിവരാണ് ദുരന്തത്തിൽ മരണമടഞ്ഞത്.

ഇവർ അവധി കഴിഞ്ഞു വെള്ളിയാഴ്ച  വൈകീട്ട്  5 മണിക്കാണ്  നാട്ടിൽ നിന്നും കുവൈത്തിൽ തിരിച്ചെത്തിയത്. യാത്രാ ക്ഷീണം മൂലം ഇവർ  നേരത്തെ തന്നെ  ഉറക്കത്തിലേക്  പോയിരുന്നു.ഈ നേരത്ത്‌ ഒൻപത് മണിയോടയാണ് ഫ്ലാറ്റിൽ അഗ്നിബാധ ഉണ്ടായത്.ഉറക്കത്തിൽ ആയതിനാൽ അഗ്നി ബാധ ഉണ്ടായ വിവരം അറിയാൻ കഴിഞ്ഞില്ല. തുടർന്ന് അഗ്നി ശമന വിഭാഗം എത്തി ഫ്ലാറ്റിന്റെ വാതിൽ തല്ലി തകർത്താണ് ഇവരെ പുറത്തെത്തിച്ചത്. നാല് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു.

Continue Reading

GULF

വടകര സ്വദേശിയായ യുവാവ് ദുബായിൽ മരിച്ചു

Published

on

വടകര മണിയൂർ സ്വദേശി ദുബായിൽ മരിച്ചു. വിസിറ്റിം​ഗ് വിസയിൽ എത്തിയ മീത്തലെ തടത്തിൽ ഫൈസൽ ആണ് ബർ ദുബായിൽ മരണപ്പെട്ടത്. അവിവാഹിതനാണ്. 35 വയസായിരുന്നു.

പിതാവ് പരേതനായ അഹമ്മദ് ഹാജി. മാതാവ് ആയിഷ.സഹോദരങ്ങൾ: കാദർ, റുഖിയ, ഫൗസിയ

Continue Reading

GULF

പറക്കാൻ ശ്രമിക്കെ ദമ്മാമിൽ വിമാനത്തിന് തീ പിടിച്ചു

Published

on

അശ്‌റഫ് ആളത്ത്

ദമ്മാം: സഊദി അറേബ്യയിലെ ദമ്മാമിൽ വിമാനത്തിൽ അഗ്നി ബാധ.
ആളപായമില്ല.ദമ്മാമിലെ കിംഗ് ഫഹദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഈജിപ്തിലെ കെയ്‌റോയിലേക്ക് പോവുകയായിരുന്ന നൈൽ എയർ വിമാനമാണ് അപകടത്തിൽ പെട്ടത്. ഇന്ന് പുലർച്ചെ പ്രാദേശിക സമയം 02:15 നായിരുന്നു അപകടം.പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിൻ്റെ വീൽ സിസ്റ്റത്തിൽ അഗ്നി പടരുകയായിരുന്നു.റൺവേ 34L-ൽ നിന്ന് ടേക്ക്ഓഫിന് വേഗത വർദ്ധിപ്പിക്കുമ്പോൾ വീൽ സിസ്റ്റത്തിൽ തീയാളുകളായിരുന്നു.തുടർന്ന് ടേക്ക് ഓഫ് റദ്ദാക്കുകയും ലൈഫ് റാഫ്റ്റുകൾ ഉപയോഗിച്ച് സ്ലൈഡുകളിലൂടെ യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു.
ഈജിപ്തിൽ നിന്നുള്ള എൻഐഎ 232 വിമാനത്തിൽ 186 യാത്രക്കാരും 8 ജീവനക്കാരും ഉൾപ്പടെ 194 ആളുകളാണ് ഉണ്ടായിരുന്നത്.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അപകടം അറിഞ്‌ കുതിച്ചെത്തിയ വിമാനത്താവളത്തിലെ സുരക്ഷാ സേന നൊടിയിടകൊണ്ട് വലിയൊരു ദുരന്തത്തിൽ നിന്നാണ് യാത്രക്കാരെ രക്ഷിച്ചതെന്നും എയർപോർട്ട് അധികൃതർ വെക്തമാക്കി.

അപകടം വിമാനത്താവളത്തിൻറെ പ്രവർത്തനങ്ങളെ ഒരു നിലക്കും ബാധിച്ചിട്ടില്ലെന്നും ഗതാഗതവും ചരക്ക് നീക്കവും വിമാനത്താവളത്തിൽ പതിവ് പോലെ പ്രവർത്തിക്കുന്നുണ്ടെന്നും വക്താക്കൾ പ്രസ്താവനയിൽ പറഞ്ഞു.
അഗ്നിബാധയെക്കുറിച്ച് പഠിക്കുന്നതിനും കാരണങ്ങൾ നിർണ്ണയിക്കുന്നതിനുംവേണ്ടി നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി സെൻ്ററിൻറെ നേത്യുത്വത്തിൽ പ്രത്യേകം അന്യോഷണ സംഘത്തെ രുപീകരിച്ചതായും അധികൃതർ അറിയിച്ചു.
അപകടം ഈജിപ്ഷ്യൻ നൈൽ എയർ കമ്പനിയും സ്ഥിരീകരിച്ചു.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ അധികാരികളുമായും പൂർണമായി സഹകരിക്കുന്നുണ്ടെന്നും യാത്രക്കാർക്ക് ആവശ്യമായ പരിചരണം നൽകുകയും അവർക്ക് താമസിക്കാൻ ബദൽ ഫ്ലൈറ്റുകളും ഹോട്ടലുകളും ഏർപ്പാട് ചെയ്തതായും ഈജിപ്ഷ്യൻ നൈൽ എയർ കമ്പനി വാർത്താ കുറിപ്പിൽ അറിയിച്ചു.അവരുടെ തുടർ യാത്രയും സുരക്ഷയും തങ്ങളുടെ ഉത്തരവാദിത്തത്തിലാണെന്നും നൈൽ എയർ കൂട്ടിച്ചേർത്തു.

Continue Reading

Trending