Connect with us

Culture

ശരീഅത്ത്; എല്‍.ഡി.എഫ് സര്‍ക്കാറിന്റെ രഹസ്യ ചട്ടനീക്കം പരസ്യമാക്കി കെ.എന്‍.എ ഖാദര്‍ എം.എല്‍.എ; ഒടുവില്‍ തിരുത്ത്

Published

on

കോഴിക്കോട്: ശരീഅത്ത് അനുസരിച്ച് ജീവിക്കാന്‍ മുസ്്‌ലിംകള്‍ 50 രൂപയുടെ മുദ്രപേപ്പറില്‍ നൂറു രൂപ നല്‍കി അപേക്ഷിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ തിട്ടൂരം പരസ്യമാക്കിയതോടെ ചട്ടവുമായി കണ്ടംവഴി ഓടി. കേരളത്തിലെ മുസ്്‌ലിംകള്‍ ഇസ്്‌ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കാന്‍ താലൂക്ക് ഓഫീസ് തിണ്ണനിരങ്ങണമെന്ന കമ്മ്യൂണിസ്റ്റ് ദുഷ്ടലാക്കാണ് അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എയുടെ ഇടപെടലോടെ പുറം ലോകമറിഞ്ഞ് ചീറ്റിപ്പോയത്.

കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് കേരളത്തിലെ മുസ്്‌ലിംകളെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാര്‍ നീക്കമാണ് മുളയിലെ നുള്ളിയത്. 1937ലെ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടിന് വിധേയമായി രൂപീകരിച്ച ശരീഅത്ത് നിയമത്തിന് ചട്ടം രൂപീകരിക്കണമെന്ന ഹൈക്കോടതി വാദത്തെ ദുര്‍വ്യാഖ്യാനം ചെയ്താണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബര്‍ 21ന് ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധികരിച്ചത്. ഇസ്്‌ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കാന്‍ സത്യവാങ്മൂലം നല്‍കി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണമെന്ന ചട്ടം വന്നതോടെ സമുദായത്തിനു അനാവശ്യ കുരുക്കൊരുങ്ങുകയായിരുന്നു.

മുസ്‌ലിം വ്യക്തിനിയമത്തിന്റെ പരിധിയില്‍ വരുന്നതിന് രേഖകള്‍ക്കായി സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്യൂ നില്‍ക്കേണ്ട ഗതികേടിലായെന്നു മാത്രമല്ല, മുസ്്‌ലിമാണെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയുമായി. തൊണ്ണൂറ് ലക്ഷം വരുന്ന മുസ്‌ലിം സമൂഹത്തെ അവഹേളിക്കുന്ന പുതിയ വിജ്ഞാപനത്തിന്റെ അധാര്‍മ്മികതയും നിയമ വിരുദ്ധതയും ചൂണ്ടിക്കാണിച്ച് കഴിഞ്ഞ് ഏഴിനാണ് കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, മുഖ്യമന്ത്രിക്കും നിയമ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയത്. ശരീഅത്ത് വേണ്ടാത്തവര്‍ക്ക് വിസമ്മത പത്രം എന്ന രീതിയിലേക്ക് ചട്ടം മാറ്റണമെന്ന അദ്ദേഹത്തിന്റെ ആവശ്യമാണ് സര്‍ക്കാര്‍ ഫലത്തില്‍ അംഗീകരിച്ചത്.

മുസ്‌ലിമാണെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം നല്‍കാത്തവര്‍ക്ക് ശരീഅത്ത് നിയമം ബാധകമാകില്ലെന്നതിനാല്‍ വിവാഹം, ഇഷ്ടദാനം, വഖഫ്, അനന്തരാവകാശം തുടങ്ങി ശരീഅത്ത് നിയമം അടിസ്ഥാനമാകുന്ന എല്ലാ കാര്യങ്ങളിലും പുതിയ വിജ്ഞാപനം കുരുക്കാകുമായിരുന്നു. സത്യവാങ്മൂലത്തില്‍ മുസ്‌ലിമാണെന്ന് തെളിയിക്കുന്ന രേഖകള്‍ക്കൊപ്പം ശരീഅത്ത് നിയമപ്രകാരം ഭരിക്കപ്പെടാന്‍ താത്പര്യപ്പെടുന്നെന്ന് സമ്മതപത്രവും ഉള്‍പ്പെടുത്തി. ഇതോടെ നിലവില്‍ മുസ്‌ലിമെന്ന നിലയില്‍ ശരീഅത്ത് നിയമം ബാധകമായവരും അതത് തഹസില്‍ദാര്‍ക്ക്് രേഖകള്‍ സഹിതമുള്ള സത്യവാങ്മൂലം നല്‍കി സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന നിലയിലായി പുതുതായി ഉണ്ടാക്കിയ ചട്ടം.

നൂറുരൂപ ഫീസ് നല്‍കിയതിനൊപ്പം മുസ്‌ലിമാണെന്ന് തെളിയിക്കുന്നതിന് മഹല്ല് കമ്മിറ്റിയില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, റവന്യു അധികൃതരില്‍നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകള്‍ തുടങ്ങിയവയും ഹാജരാക്കേണ്ടിയിരുന്നു. ഒരു മാസത്തിനകം തഹസില്‍ദാര്‍ പരിശോധന നടത്തണം, അര്‍ഹരായവര്‍ക്ക് 45 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണം. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് 50 രൂപ മുദ്രപത്രത്തില്‍ രേഖപ്പെടുത്തി നല്‍കും. തഹസില്‍ദാര്‍ അപേക്ഷ നിരസിക്കുകയാണെങ്കില്‍ അപേക്ഷകനെ നേരിലോ രേഖാമൂലമോ കേള്‍ക്കണം. അപേക്ഷ നിരസിച്ചാല്‍ എ.ഡി.എമ്മിനാണ് അപ്പീല്‍ നല്‍കേണ്ടത്. അപ്പീലില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണം തുടങ്ങി വ്യവസ്ഥകളാണ് വിജ്ഞാപനത്തില്‍ പറയുന്നത്. വ്യത്യസ്ത രേഖകള്‍ക്കായി ആളുകള്‍ പരക്കംപായേണ്ട ഗതികേടിനു പുറമെ മഹല്ല് വ്യവസ്ഥയോ മറ്റോ ഇല്ലാത്ത സാഹചര്യങ്ങളില്‍ കഴിയുന്നവരെയും ഈ വിജ്ഞാപനം പ്രതിസന്ധിയിലാക്കുമായിരുന്നു. പുതിയ ചട്ടം വൈകാതെ ഗസറ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് അറിയിപ്പ് ലഭിച്ചതെന്നും ഉറപ്പ് മുഖവിലക്കെടുത്ത് തുടര്‍ നീക്കങ്ങള്‍ തല്‍ക്കാലം ഒഴിവാക്കുന്നതായും കെ.എന്‍.എ ഖാദര്‍ പറഞ്ഞു.

Books

വായന ദിന സന്ദേശവുമായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

വായനയുടെ നേട്ടങ്ങളും വായന സംസ്‌കാരം സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെയും കുറിച്ച് പറഞ്ഞ് തുടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പുസ്തകങ്ങളെ ഉറ്റ ചങ്ങാതിമാരാക്കി മാറ്റണമെന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.

Published

on

വായന ദിനത്തില്‍ സമൂഹമാധ്യമത്തില്‍ വായന സന്ദേശം പങ്കുവെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. വായനയുടെ നേട്ടങ്ങളും വായന സംസ്‌കാരം സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെയും കുറിച്ച് പറഞ്ഞ് തുടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പുസ്തകങ്ങളെ ഉറ്റ ചങ്ങാതിമാരാക്കി മാറ്റണമെന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.

വിവിധ മതവിശ്വാസികളും മതരഹിതരും രാഷ്ട്രീയപരമായി വ്യത്യസ്ത ചേരികളില്‍ നിലയുറപ്പിച്ചവരുമായ വ്യക്തികള്‍ക്ക് ഒന്നിച്ചിരിക്കാന്‍ കഴിയുന്ന മതേതര തുരുത്തുകളാണ് നമ്മുടെ വായനശാലകളെന്ന് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജീവിത യാത്രയില്‍ ഇരുട്ടകറ്റാന്‍ നമ്മെ സഹായിക്കുന്ന ഊന്നുവടികളാണ് പുസ്തകങ്ങള്‍. ലോകത്തിന്റെ ചിന്താഗതികള്‍ മാറ്റിമറിച്ചതില്‍ പുസ്തകങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും കര്‍മോത്സകരാകാനുമുള്ള കരുത്തും ഉത്തമഗ്രന്ഥങ്ങള്‍ക്കുണ്ട്.

മണ്‍മറഞ്ഞ എഴുത്തുകാരും ദാര്‍ശനികരുമായ മഹാപ്രതിഭകളുടെ ചിന്തകളും സ്വപ്നങ്ങളും എന്താണെന്നറിയാന്‍ വായന മാത്രമാണ് കരണീയം.

മരണ ശേഷം ഒരാളെ ഓര്‍ക്കാന്‍ ഒന്നുകില്‍ പുസ്തകം രചിക്കണം, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എഴുതാന്‍ പാകത്തില്‍ ജീവിക്കണം എന്ന സന്ദേശവും കൂടിയാണ് ഗ്രന്ഥങ്ങള്‍ നമ്മോട് ആവശ്യപ്പെടുന്നത്.

വായനശാലകള്‍ സര്‍വകലാശാലകള്‍ക്ക് തുല്യം എന്നാണ് തോമസ് കാര്‍ലൈന്‍ അഭിപ്രായപെട്ടത്. ലോകത്ത് വായനശാലകളുടെ കണക്കെടുപ്പില്‍ കേരളം ഏറെ മുന്‍പന്തിയിലാണ്. നാടാകെ ഗ്രന്ഥശാലകള്‍ സ്ഥാപിക്കാനും വായനയുടെ സംസ്‌കാരം പകരാനും ഓടി നടന്ന പി.എന്‍. പണിക്കരുടെ സേവനങ്ങള്‍ അവിസ്മരണീയമാണ്.

വിവിധ മതവിശ്വാസികളും മതരഹിതരും രാഷ്ട്രീയപരമായി വ്യത്യസ്ത ചേരികളില്‍ നിലയുറപ്പിച്ചവരുമായ വ്യക്തികള്‍ക്ക് ഒന്നിച്ചിരിക്കാന്‍ കഴിയുന്ന മതേതര തുരുത്തുകളാണ് നമ്മുടെ വായനശാലകള്‍.

ശ്വാസം നിലച്ചുപോകാതെ വയനാശാലകളെ പരിപോഷിപ്പിക്കേണ്ടത് പൊതു അജണ്ടയായി മാറണം. ലൈബ്രേറിയന്മാരുടെ തസ്തിക നികത്താന്‍ കഴിയാത്തതിനാല്‍ സ്‌കൂളുകളിലെ പുസ്തകങ്ങളില്‍ പൊടിപിടിക്കുമോ എന്ന ആശങ്ക നിലവിലുള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഗൗരവതരമാണ്.

വായന മരിക്കുന്നില്ല മറിച്ച് കടം കൊടുക്കേണ്ടി വരുമോയെന്നും മോഷണം പോകുമോ എന്നുമുള്ള ആശങ്കകള്‍ ഇല്ലാതെയും ഭാരം ചുമക്കേണ്ടതില്ല എന്ന സൗകര്യം ഉള്ളതിനാലും ഇ ബുക്കുകളിലേക്കുള്ള ഗതിമാറ്റമാണ് നടക്കുന്നത്.

അണയാ വിളക്കുകളായ പുസ്തകങ്ങളെ

ഉറ്റ ചങ്ങാതിമാരാക്കി മാറ്റാം.

 

Continue Reading

Film

‘ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും, മത്സരരംഗത്തേക്ക് ഉടനെയില്ല’: രമേഷ് പിഷാരടി

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പിഷാരടി പങ്കുവച്ചത്

Published

on

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്നവെന്ന വാര്‍ത്തകള്‍ തള്ളി നടന്‍ രമേഷ് പിഷാരടി. പാലക്കാട് വയനാട് മണ്ഡലങ്ങളിൽ യുഡിഎഫിനായി പ്രവർത്തിക്കും. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പിഷാരടി പങ്കുവച്ചത്. മത്സര രംഗത്തേക്ക് ഉടനെയില്ല എന്നാണ് പിഷാരടി പറയുന്നത്.

‘നിയമസഭ ഉപതിരഞ്ഞെടുപ്പ്… മത്സരരംഗത്തേക്ക് ഉടനെയില്ല.. എന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാര്‍ത്തകള്‍ ശരിയല്ല.. പാലക്കാട്, വയനാട്, ചേലക്കര.. പ്രവര്‍ത്തനത്തിനും.. പ്രചരണത്തിനും ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും” എന്നാണ് പിഷാരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കൈപ്പത്തി ചിഹ്നമുള്ള കൊടിയുടെ ചിത്രമടക്കം പങ്കുവച്ചാണ് നടന്റെ പോസ്റ്റ്.

പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ച് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ സജീവമായിരുന്നു രമേഷ് പിഷാരടി.

Continue Reading

Film

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം: സൗബിന് ഷാഹിറിന് നോട്ടീസ്‌

കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്

Published

on

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളായ പറവ ഫിലിംസിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം. പറവ ഫിലിംസ് കള്ളപ്പണം ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുക. ഇതുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരെ ഇ.ഡി ചോദ്യം ചെയ്യും.

ഇതിനായി സൗബിൻ ഷാഹിറിന് നോട്ടീസ് നൽകിയിട്ടുണ്ട്. കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി.

നേരത്തേ സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടന്നതിലും പറവ ഫിലിംസിനെതിരെ കേസുണ്ട്. ഏഴുകോടി രൂപ സിനിമയ്ക്കായി മുടക്കിയാല്‍ 40 % ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത ശേഷം വഞ്ചിച്ചെന്ന് കാട്ടി അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദ് നല്‍കിയ കേസില്‍ നിര്‍മാതാക്കള്‍ തട്ടിപ്പ് നടത്തിയെന്ന് കേസന്വേഷിച്ച മരട് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണവുമായി ഇ.ഡിയും എത്തുന്നത്.

Continue Reading

Trending