കൊച്ചി: നെടുമ്പാശേരിയില്‍ കഞ്ചാവ് കേസ് പ്രതിയെ കുത്തിക്കൊന്നു. തുറവൂര്‍ സ്വദേശി ജിസ്‌മോന്‍(31) ആണ് കുത്തേറ്റ് മരിച്ചത്. കഞ്ചാവ് വില്‍പനയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.