മുംബൈ: വിരാട് കോഹ്‌ലിയുടെ മിന്നും ഫോമിന് പിന്നില്‍ തന്റെ ഉപദേശമാണെന്ന അവകാശവാദവുമായി ബാബ ഗുര്‍മീത് റാം റഹീം സിങ്. ദേരാ സച്ചാ സ്ഥാപനകനും ആത്മീയ ആചാര്യനെന്ന് അറിയപ്പെടുന്ന ബാബ ഗുര്‍മീത് സിംഗ് മുമ്പും സമാന അവകാശവാദവുമായി രംഗത്തെത്തിയുരുന്നു. കോഹ്‌ലി ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയായിരുന്നു. മികച്ച തുടക്കം ലഭിക്കുമ്പോഴൊന്നും അത് കൂറ്റന്‍ സ്‌കോറിലേക്ക് എത്തിക്കാന്‍ സാധിച്ചിരുന്നില്ല. കഠിനമായി പരിശീലിക്കാനും പഠനം തുടരാനും നിര്‍ദേശിച്ചു. അതനുസരിച്ച കോഹ്ലി പിന്നീട് നേട്ടങ്ങല്‍ കൈവരിച്ചു. ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കോഹ്ലി തനിക്ക് നന്ദി അറിയിച്ചതായും ബാബ ഗുര്‍മീത് റാം റഹീം സിംഗ് ഒരു അഭിമുഖത്തില്‍ പറയുന്നു. വിവാദമായ ദ മെസഞ്ചര്‍ ഓഫ് ഗോഡ് (എംഎസ്ജി) എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു.