മാന്നാനം: പൊലീസ് വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിഞ്ഞില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസന്‍. ഇത് സംബന്ധിച്ച കെ.പി.സി.സി യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുമെന്നും ഹസന്‍ പറഞ്ഞു. കൊല്ലപ്പെട്ട കെവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഭ്യന്തര വകുപ്പ് അടിയന്തരമായി അഴിച്ചുപണിയണം. വാരാപ്പുഴയിലെ സംഭവത്തിന്റെ ആവര്‍ത്തനമാണ് കോട്ടയത്തേത്. വാരാപ്പുഴയില്‍ ശ്രീജിത്തിനെ പൊലീസ് ഉരുട്ടിക്കൊന്നു. കെവിന്‍ പൊലീസിന്റെ അനാസ്ഥയില്‍ കൊല്ലപ്പെട്ടു. ഫോണില്‍ ബന്ധപ്പെട്ട പ്രതികളെ പിന്തുടര്‍ന്ന് പിടികൂടാന്‍ പൊലീസിന് സാധിക്കാത്തത് കൃത്യവിലോപമാണെന്നും ഹസന്‍ പറഞ്ഞു.