കെടി ജലീലിനെതിരായ എന്‍ ഐഎ അന്വേഷണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീലിനെതിരായ കേസില്‍ എനിക്കൊന്നും പറയാന്‍ പറ്റില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ആറു മണിക്ക് നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജലീല്‍ തെറ്റു ചെയ്തിട്ടില്ലെന്നും എന്‍ഐഎ വിളിപ്പിച്ചത് വിവരങ്ങള്‍ അറിയാനാണെന്നും അദ്ദേഹം പ്രതികരിച്ചു. ചോദ്യം ചെയ്‌തെന്നു വച്ച് രാജി വേണ്ട. ഇതില്‍ രാഷ്ട്രീയ ധാര്‍മികതയുടെ പ്രശ്‌നമില്ല. ഇക്കാര്യത്തില്‍ ജലീലുമായി സംസാരിച്ചതിനു ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മടിയില്‍ കനമില്ലാത്തതു കൊണ്ടാണ് അദ്ദേഹം നേരെ പോയി എന്‍ഐഎയുടെ ചോദ്യങ്ങളുമായി സഹകരിച്ചതെന്നും പിണറായി പറഞ്ഞു.