കമലിനെ പിന്തുണച്ച് തെരുവിലിറങ്ങിയ നടന്‍ അലന്‍സിയറെ പിന്തുണച്ച് കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ പോസ്റ്റിന് താഴെ സംഘികളുടെ തെറിവിളിയായപ്പോള്‍ കുഞ്ചാക്കോയുടെ പോസ്റ്റ് അപ്രത്യക്ഷമായി. പിന്നീട് വീണ്ടും പോസ്റ്റിട്ട് കുഞ്ചാക്കോ രംഗത്തെത്തി. ആദ്യത്തെ പോസ്റ്റ് മുക്കിയതിന് നേരെയും പ്രതിഷേധമുയര്‍ന്നപ്പോള്‍ വീണ്ടും വിശദീകരണ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

എന്നാല്‍ മൂന്നാമത്തെ പോസ്റ്റില്‍  കമലിനെ പരാമര്‍ശിച്ചിട്ടില്ല. അലന്‍സിയറിന് പിന്തുണ നല്‍കിയിട്ടുണ്ട്. സുരേഷ് ഗോപി പ്രിയപ്പെട്ടയാളാണ്. അലന്‍സിയറിന് പിന്തുണയില്ലാത്തത് പേടിച്ചിട്ടാണെന്ന് പറയുന്നവാണ് മൂന്നാമത്തെ പോസ്റ്റ്. ഇങ്ങനെയാണ് മൂന്നാമത്തെ പോസ്റ്റിന്റെ തുടക്കം.

‘അലന്‍സിയറിന് പിന്തുണ നല്‍കാത്തത് പേടിച്ചിട്ടാണെന്ന് പറയുന്നവര്‍ക്ക് ഒരിക്കല്‍ കൂടി. മിസ്റ്റര്‍
അലന്‍സിയര്‍, ബി ആന്‍ ഇന്ത്യന്‍. സര്‍ക്കാര്‍ ശ്രദ്ധിക്കാത്ത കാലത്ത് എന്‍ഡോസള്‍ഫാന്‍ സമരത്തിന് പിന്തുണ നല്‍കിയ ആളാണ് ഞാന്‍. സുരേഷ് ഗോപിയോട് തന്നെ ഞാന്‍ എങ്ങനെയാണ് അദ്ദേഹത്തിനെന്ന് ചോദിച്ചു നോക്കുക. എന്നെ കൂടി ബാധിക്കുന്ന കാര്യമായിട്ടുകൂടി നോട്ട് പിന്‍വലിക്കലിനെ പിന്തുണച്ചയാളാണ് ഞാന്‍. തിയ്യേറ്ററിലോ മറ്റെവിടേയോ ആയാലും ജനഗണമനയെ ബഹുമാനിക്കാന്‍ എനിക്കറിയാം. അത് ആരും എന്നെ പഠിപ്പിക്കേണ്ട. മറ്റ് മതഭ്രാന്തന്‍മാരോട് ഒന്നും പറയാനില്ല’ എല്ലാ ഇന്ത്യക്കാര്‍ക്കും ജയ്ഹിന്ദും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.