മലയാളത്തിന്റെ പ്രിയതാരമായ കുഞ്ചാക്കോ ബോബന്റെ പിറന്നാളിന് വേറിട്ട സമ്മാനങ്ങളുമായി എത്തുകയാണ് ചാക്കോച്ചന്‍ ലൗവേഴ്‌സും ചാക്കോച്ചന്‍ ഫ്രണ്ട്‌സ് യു.എ.ഇയും. നാളെ കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനത്തില്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിരം സമ്മാനമായി നല്‍കാനാണ് ചാക്കോച്ചന്‍ ലൗവേഴ്‌സിന്റെ തീരുമാനം.

സാധാരണ പോലെ ചെയ്തിരുന്ന രക്ത ദാനം, തെരുവില്‍ സൗജന്യ ഭക്ഷണം, അനാഥാലയ സന്ദര്‍ശനം എന്നീ പരിപാടികള്‍ക്കു പുറമെ ഇത്തവണ ചാക്കോച്ചന്റെ പിറന്നാളിന് ചില വേറിട്ട കാര്യം ചെയ്യാനാണ് ലക്ഷ്യമെന്ന് ചാക്കോച്ചന്‍ ലൗവേഴ്‌സ് പറഞ്ഞു. ചാക്കോച്ചന്‍ ജനിച്ച ദിവസമായ നവംബര്‍ 2 ന് കേരളത്തില്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ ജനിച്ചു വീഴുന്ന ഒരോ പൊന്നോമനക്കും ഒരു സ്വര്‍ണസമ്മാനം നല്‍കണമെന്ന തീരുമാനം ഉണ്ടാവുകയായിരുന്നു. ഒരു ഓണ്‍ലൈന്‍ വെബ്‌സൈറ്റിലാണ് കുഞ്ചാക്കോ ബോബന്റെ പിറന്നാളാഘോഷത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നിട്ടുള്ളത്.

കുഞ്ചാക്കോ ബോബന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നു രൂപപ്പെടുത്തിയ ഒരു ചാരിറ്റി സംഘടന ആണ് ചാക്കോച്ചന്‍ ലൗവേഴ്‌സ്.