ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പട്ടേല്‍ പ്രതിമക്ക് സമീപം നില്‍ക്കുന്ന മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് സമൂഹ മാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന. ഇത് പക്ഷി കാഷ്ഠിച്ചതോ? എന്നായിരുന്നു ദിവ്യയുടെ ട്വീറ്റ്.

മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ദിവ്യ സ്പന്ദന സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിക്കാറുള്ളത്. സെപ്റ്റംബറില്‍ മോദിയെ കള്ളനെന്ന് വിളിച്ചതിന് ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി ട്രഷററായ എസ്.ആര്‍ ശേഖര്‍ ദിവ്യക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.