Connect with us

kerala

ലക്ഷദ്വീപ് സ്‌കൂള്‍ ഭാഷാ പരിഷ്‌കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി

വിഷയത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ തീരുമാനമെടുത്തത് മനസ്സുറപ്പിച്ചല്ല എന്നും കോടതി വിമര്‍ശിച്ചു.

Published

on

ലക്ഷദ്വീപ് സ്‌കൂളുകളിലെ ഭാഷാ പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ അറബിയും മഹലും സിലബസില്‍ നിന്ന് ഒഴിവാക്കിയ ഉത്തരവ് വിശദമായ പഠനം നടത്താതെയാണെന്ന് ഹൈക്കോടതി. വിഷയത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ തീരുമാനമെടുത്തത് മനസ്സുറപ്പിച്ചല്ല എന്നും കോടതി വിമര്‍ശിച്ചു. സ്‌കൂളുകളില്‍ അറബി, മഹല്‍ ഭാഷകള്‍ പഠിപ്പിക്കുന്നത് സംബന്ധിച്ച് തല്‍സ്ഥിതി തുടരാന്‍ കോടതി നിര്‍ദേശിച്ചു.

ത്രിഭാഷ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് വേണ്ടി വിദ്യാഭ്യാസ ഡയറക്ടര്‍ പത്മകുമാര്‍ റാം ത്രിപാഠി മെയ് 14ന് ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് ചോദ്യം ചെയ്ത് ലക്ഷദ്വീപ് സ്വദേശി പിഐ അജാസ് അക്ബര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

അറബിയും മഹലും എടുത്ത് കളഞ്ഞ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകള്‍ നടപ്പാക്കാനുള്ള തീരുമാനം 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും 2023ലെ ദേശീയ കരിക്കുലം ഫ്രെയിം വര്‍ക്കിന്റെയും അടിസ്ഥാനത്തിലാണെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ നടപടി 70 വര്‍ഷത്തോേളമായി നിലനില്‍ക്കുന്ന സംവിധാനം ഇല്ലാതാക്കുമെന്നും ഇതില്‍ പഠനങ്ങളോ ചര്‍ച്ചകളോ നടന്നിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഡല്‍ഹിയില്‍ ഇരിക്കുന്ന യജമാനന്മാരെ സിപിഎമ്മിന് ഭയമാണ്; വി.ഡി സതീശന്‍

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ഉജ്ജ്വല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് അദേഹം വ്യക്തമാക്കി.

Published

on

ഡല്‍ഹിയില്‍ ഇരിക്കുന്ന യജമാനന്മാരെ സിപിഎമ്മിന് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ട് കാലില്‍ നില്‍ക്കാത്ത പാര്‍ട്ടിയായി സിപിഎമ്മും സിപിഐയും മാറിയെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു. ഇപി ജയരാജന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി ചേര്‍ന്ന് ഒരുമിച്ച് ബസിനസ് ചെയ്യുകയാണെന്നും പഴയ സിപിഎമ്മാണെങ്കില്‍ ഇത് നടക്കുമോ എന്നും വിഡി സതീശന്‍ ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും നിതിന്‍ ഗഡ്കരിയും തമ്മിലുള്ള ബന്ധം എന്താണ്. ഹൈവ മുഴുവന്‍ തകര്‍ന്നിട്ടും സമ്മാനപ്പെട്ടിയും പൊന്നാടയുമായാണ് നിതിന്‍ ഗഡ്കരിയെ കാണാന്‍ മുഖ്യമന്ത്രി പോയത്. ഹൈവേ തകര്‍ന്നതിനാമോ സമ്മാനപ്പെട്ടി. സിപിഎം നേതാക്കളെ കാണാനാണ് പ്രവേശ് ജാവഡേക്കര്‍ പോയത്. ഇവര്‍ തമ്മിലുള്ള ബന്ധം വളരെ വ്യക്തമാണ്.

മലപ്പുറത്തെക്കുറിച്ച് സംഘപരിവാര്‍ പറയുന്ന കാര്യങ്ങള്‍ പിണറായിയും സിപിഎമ്മും ആവര്‍ത്തിച്ചു പറയുന്നു. സംഘപരിവാറിനെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് ഓരോന്ന് പറയുന്നത്. കൃഷ്ണന്‍ കുട്ടിയുടെയും മാത്യു ടി തോമസിന്റെയും നേതാവാരാണെന്ന് അദേഹം ചോദിച്ചു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ഉജ്ജ്വല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് അദേഹം വ്യക്തമാക്കി. 15,000 വോട്ടിന്ന് യുഡിഎഫ് ജയിക്കും. രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്. ഈ പോക്ക് സിപിഎം പോകുന്നതുകൊണ്ട് ഇതിന്റെ മുകളില്‍ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്ന് വിഡി സതീശന്‍ വ്യക്താക്കി.

Continue Reading

kerala

നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15% പോളിങ്

മഴയുണ്ടെങ്കിലും രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കാണ്.

Published

on

നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കവേ നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മഴയുണ്ടെങ്കിലും രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പിതാവിന്റെ ഖബറിടം സന്ദര്‍ശിച്ച ശേഷം എത്തി വോട്ടുരേഖപ്പെടുത്തി. ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്നും നിലമ്പൂരില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരമെന്നും ഷൗക്കത്ത് പ്രതികരിച്ചു. രാവിലെ ഏഴു മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറു വരെയാണ്. പി.വി.അന്‍വര്‍ രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിലേക്ക് നിലമ്പൂര്‍ നീങ്ങിയത്.

യുഡിഎഫ്-എല്‍ഡിഎഫ്-എന്‍ഡിഎ മുന്നണികള്‍ക്കൊപ്പം സ്വതന്ത്രനായി പി.വി.അന്‍വറും മത്സരരംഗത്തുണ്ട്. ഭരണവിരുദ്ധ വികാരം വോട്ടാകുമെന്നും യുഡിഎഫ് ജയിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് പ്രതിപക്ഷം.

വഴിക്കടവ്, എടക്കര, പോത്തുകല്ല്, മൂത്തേടം, കരുളായി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അടങ്ങുന്നതാണ് മണ്ഡലം. കൈപ്പത്തി അടയാളത്തില്‍ ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തില്‍ എം.സ്വരാജ് (എല്‍ഡിഎഫ്), താമര അടയാളത്തില്‍ മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍ കത്രിക അടയാളത്തില്‍ പി.വി.അന്‍വര്‍ മത്സരിക്കുന്നു. ഇവര്‍ ഉള്‍പ്പെടെ പത്തു സ്ഥാനാര്‍ഥികളാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഈ മാസം 23 നാണ് വോട്ടെണ്ണല്‍.

ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16-ന് പൂര്‍ത്തിയായിരുന്നു. ഉപതെരഞ്ഞെടുപ്പിനായി 59 പുതിയ പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിങ് സ്റ്റേഷനുകളാണുള്ളത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.

 

Continue Reading

kerala

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 120 രൂപ കൂടി

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9265 രൂപയാണ്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപയാണ് കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 74,120 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9265 രൂപയാണ്.

ഏപ്രില്‍ 22ലെ ചരിത്ര സ്വര്‍ണവില വെള്ളിയാഴ്ചയാണ് ഭേദിച്ച് മുന്നേറിയത്. ഏപ്രില്‍ 22ന് 74,320 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. ശനിയാഴ്ചയും സ്വര്‍ണവില വര്‍ധിച്ചതോടെ പുതിയ ഉയരം കുറിക്കുകയായിരുന്നു. എന്നാല്‍ 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ സ്വര്‍ണവില കുറയുന്നതാണ് പിന്നീട് കണ്ടത്. പവന് ഏകദേശം ആയിരം കുറഞ്ഞ ശേഷം ഇന്നലെ മുതലാണ് സ്വര്‍ണവില വീണ്ടും പടിപടിയായി ഉയരുന്ന സൂചന നല്‍കിയത്.

Continue Reading

Trending