Football

ലോറസ് സ്‌പോര്‍ട്‌സ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് മെസിക്ക്

By webdesk13

May 09, 2023

2023ലെ ലോറസ് സ്‌പോര്‍ട്‌സ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വന്തമാക്കി സൂപ്പര്‍ താരം ലയണല്‍ മെസി. കിലിയന്‍ എംബാപ്പെ, റാഫേല്‍ നദാല്‍, മാക്‌സ് വെര്‍സ്റ്റാപ്പന്‍ എന്നിവരെയാണ് അര്‍ജന്റീനിയന്‍ മിന്നും താരം മറികടന്നത്. കരിയറില്‍ രണ്ടാം തവണയാണ് ലയണല്‍ മെസി ലോറസ് പുരസ്‌കാരം നേടുന്നത്. ഇതോടെ രണ്ട് തവണ ലോറസ് അവാര്‍ഡ് നേടുന്ന ഒരേയൊരു താരമായി മെസി.

ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ, ടെന്നീസ് ഇതിഹാസം റാഫേല്‍ നാഡ, രണ്ട് തവണ ഫോര്‍മുല 1 ലോക ചാമ്പ്യനായ മാക്‌സ് വെര്‍സ്റ്റാപ്പന്‍, എന്‍ബിഎ താരം സ്റ്റീഫന്‍ കറി, മോണ്ടോ ഡുപ്ലാന്റിസ് എന്നിവരാണ് സ്‌പോര്‍ട്‌സ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍. അര്‍ജന്റീനയ്ക്ക് ലോകക്കപ്പ് നേടിക്കൊടുത്ത മെസിയുടെ പ്രകടനത്തിനുള്ള അംഗീകാരമായാണ് പുരസ്‌കാരം.

പാരീസിലാണ് അവാര്‍ഡ് ദാനചടങ്ങ്. 2020ല്‍ ബെര്‍ലിനില്‍ നടന്ന ചടങ്ങില്‍ സ്‌പോര്‍ട്‌സ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് മെസി നേടിയിരുന്നു.