Connect with us

More

എല്‍.ഡി.എഫ് മദ്യനയം പ്രഖ്യാപിച്ചു; ബാറുകള്‍ വ്യാപകമാക്കും

Published

on

തിരുവനന്തപുരം: ത്രീ സ്റ്റാറിനും അതിനു മുകളിലും നക്ഷത്രനിലവാരമുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചും ബാറുകളുടെ പ്രവര്‍ത്തനസമയം രാത്രി 11 മണി വരെ നീട്ടിയും എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയം പ്രഖ്യാപിച്ചു. ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ് യോഗം ശിപാര്‍ശ ചെയ്ത മദ്യനയം മന്ത്രിസഭ അതേപടി അംഗീകരിക്കുകയായിരുന്നു. സംസ്ഥാനത്തെ ‘മദ്യ’കേരളമാക്കി മാറ്റുന്ന നയം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

മദ്യലഭ്യതകുറച്ച് യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം പാടെ പൊളിച്ചഴുതിക്കൊണ്ടുള്ളതാണ് പുതിയ നയം. ജൂലൈ ഒന്നിന് പുതിയ നയം പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രമാണ് ബാര്‍ ലൈസന്‍സ് ഉള്ളത്.

ജൂലൈ മുതല്‍ ത്രീ സ്റ്റാറിനും അതിനു മുകളിലും സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് (എഫ്.എല്‍- 3) നല്‍കും. എഫ്.എല്‍- 3, എഫ്.എല്‍- 11 ലൈസന്‍സ് ഉള്ള റസ്റ്ററന്റുകളില്‍ ആവശ്യമുള്ള അവസരങ്ങളില്‍ പ്രത്യേക ഫീസ് ഈടാക്കി ബാങ്ക്വറ്റ് ഹാളില്‍ മദ്യം വിളമ്പാനും അനുമതിയുണ്ടാകും. വിദേശമദ്യ ചട്ടമനുസരിച്ച് നല്‍കുന്ന ബിയര്‍, വൈന്‍ പാര്‍ലറുകള്‍ ഉള്‍പ്പെടെയുള്ള മറ്റു ലൈസന്‍സുകള്‍ നിയമമനുസരിച്ച് യോഗ്യതയുള്ളവര്‍ക്ക് തുടര്‍ന്നും അനുവദിക്കും. ത്രീ സ്റ്റാറിനും അതിനു മുകളിലും സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്കു ശുദ്ധമായ കള്ള് വിതരണം ചെയ്യാനും പ്രത്യേക അനുവാദം നല്‍കും. വിമാനത്താവളങ്ങളില്‍ അന്താരാഷ്ട്ര ലോഞ്ചുകള്‍ക്കൊപ്പം ആഭ്യന്തര ലോഞ്ചുകളിലും വിദേശമദ്യം ലഭ്യമാക്കും. ബാറുകളുടെ പ്രവര്‍ത്തനസമയം നിലവില്‍ രാവിലെ 9.30 മുതല്‍ രാത്രി 10 വരെ ഉള്ളത് രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെ ആയി ക്രമപ്പെടുത്തും. ടൂറിസം മേഖലയില്‍ സമയം രാവിലെ 10 മുതല്‍ രാത്രി 11 മണി വരെ ആയിരിക്കും.
മദ്യം ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി നിലവിലുള്ള 21 വയസില്‍ നിന്ന് 23 വയസായി ഉയര്‍ത്തും. കള്ളു ഷാപ്പുകള്‍ മൂന്നു വര്‍ഷത്തില്‍ ഒരു തവണ വില്‍പന നടത്തും. കള്ളുഷാപ്പുകള്‍ വില്‍പന നടത്തുമ്പോള്‍ തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍ക്കു മുന്‍ഗണന നല്‍കും. സുപ്രീംകോടതി ഉത്തരവനുസരിച്ച് ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്ററിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന എല്ലാ മദ്യവില്‍പനശാലകളും അടച്ചുപൂട്ടിയിട്ടുണ്ട്. ഇവയ്ക്ക് അതേ താലൂക്കില്‍ ദേശീയ,സംസ്ഥാന പാതയോരത്തു നിന്ന് 500 മീറ്റര്‍ മാറി സൗകര്യപ്രദമായ മറ്റൊരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ടോഡി ബോര്‍ഡ് രൂപീകരിക്കും. അബ്കാരി ചട്ടങ്ങളില്‍ കാലാനുസൃതമ മാറ്റങ്ങള്‍ വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്ന് ഉച്ചക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി

Published

on

കൊച്ചി: സ്വര്‍ണവില ഉച്ചക്ക് വീണ്ടും കൂടി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വര്‍ധിച്ചതോടെ, പവന്റെ വില 89,880 രൂപയായി. ഗ്രാമിന് 11,235 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. ഇന്ന് രാവിലെ ഗ്രാമിന് 40 രൂപ വര്‍ധിച്ചിരുന്നു. പവന് 320 രൂപ കൂടി 89,400 രൂപയായിരുന്നു. എന്നാല്‍ ഉച്ചയോടെ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ആഗോള വിപണിയിലും സ്വര്‍ണവില വീണ്ടും ഉയര്‍ന്ന നിലയിലാണ്. സ്പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,013.31 ഡോളറാണ് ഉയര്‍ന്നത്.യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും വര്‍ധിച്ച് 4,022.80 ഡോളറായി.

യു.എസ് ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ ആഴ്ച ചേര്‍ന്ന യോഗത്തില്‍ പലിശനിരക്കുകള്‍ ഡിസംബറില്‍ കുറയ്ക്കാനിടയുണ്ടെന്ന് സൂചന നല്‍കിയിരുന്നു. ഈ പ്രതീക്ഷയാണ് സ്വര്‍ണവിലയെ ഉച്ചയിലേക്കുയര്‍ത്തിയ പ്രധാന കാരണങ്ങളില്‍ ഒന്ന്. അതോടൊപ്പം യു.എസ് തീരുവ സംബന്ധിച്ച സുപ്രീംകോടതി വിധിയും വിപണിയെ സ്വാധീനിച്ച ഘടകങ്ങളിലൊന്നാണ്. ഇതിനുമുമ്പ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ഇന്നലെ പവന് 720 രൂപ കുറഞ്ഞ് 89,080 രൂപയായപ്പോള്‍ ഗ്രാമിന് 90 രൂപയുടെ ഇടിവുണ്ടായി. ഗ്രാമിന് 11,135 രൂപയായിരുന്നു വില. ചൊവ്വാഴ്ച ഗ്രാമിന് 11,225 രൂപയായിരുന്നു. അത് മാസത്തിലെ എറ്റവും ഉയര്‍ന്ന നിരക്കായിരുന്നു. തിങ്കളാഴ്ച പവന് 90,320 രൂപയിലായിരുന്നു സ്വര്‍ണവില, എന്നാല്‍ ചൊവ്വാഴ്ച അത് 89,800 രൂപയിലേക്ക് താഴ്ന്നിരുന്നു. അതേ സമയം, ഇന്നത്തെ വേഗത്തിലുള്ള തിരിച്ചുയര്‍ച്ചയോടെ സ്വര്‍ണവില വീണ്ടും 90,000 രൂപയുടെ നിരക്കിലേക്ക് അടുക്കുകയാണ്.

 

Continue Reading

tech

ഐ ഫോണ്‍ ഉപയോഗിക്കാതെ വാട്‌സാപ്പ് ഇനി നേരിട്ട് ആപ്പിള്‍ വാച്ചില്‍

Published

on

ആപ്പിള്‍ വാച്ച് ഉപയോക്താക്കള്‍ക്കായി വാട്‌സാപ്പ് പുതിയ ആപ്പ് പുറത്തിറക്കി. നവംബര്‍ 4ന് പുറത്തിറങ്ങിയ ഈ ആപ്പിലൂടെ ഇനി ഐഫോണ്‍ ഉപയോഗിക്കാതെ തന്നെ വാച്ചില്‍ വാട്‌സാപ്പ് മെസേജുകളും വോയ്‌സ് നോട്ടുകളും അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും.

പുതിയ വാട്‌സ്ആപ്പ് ആപ്പ് ഉപയോഗിച്ച് ടെക്സ്റ്റ് സന്ദേശങ്ങള്‍ വായിക്കാനും, വോയ്‌സ് സന്ദേശങ്ങള്‍ കേള്‍ക്കാനും അയയ്ക്കാനും, കോള്‍ നോട്ടിഫിക്കേഷനുകള്‍ കാണാനും, ദൈര്‍ഘ്യമേറിയ മെസേജുകള്‍ വരെ വായിക്കാനും സാധിക്കും. അതുപോലെ, ഇമോജികള്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ക്ക് പ്രതികരിക്കാനും ചാറ്റ് ഹിസ്റ്ററി കാണാനും ഉപയോക്താക്കള്‍ക്ക് സാധിക്കും. ആപ്പിള്‍ വാച്ച് ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് ആപ്പിലൂടെ അയക്കുന്ന എല്ലാ സന്ദേശങ്ങളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കും. ഇതോടെ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ ഇനി ഐഫോണ്‍ കൈയ്യില്‍ കരുതേണ്ട ആവിശ്യം ഇല്ല.

ആപ്പിള്‍ വാച്ച് സീരിസ് 4 അല്ലെങ്കില്‍ അതിനുശേഷം പുറത്തിറങ്ങിയ മോഡലുകളും വാച്ച്ഒഎസ് 10 അല്ലെങ്കില്‍ അതിനുശേഷം പതിപ്പുള്ള ഓപ്പറേറ്റീവ് സിസ്റ്റവും ആവശ്യമാണെന്ന് കമ്പനി വ്യക്തമാക്കി. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ ആദ്യം അവരുടെ ഐഫോണിന്റെ iOS ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. തുടര്‍ന്ന് ആപ്പ് സ്റ്റോര്‍ വഴി വാട്‌സ്ആപ്പ് അപ്പ് സ്റ്റോര്‍ വഴി വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്ത്, ഐഫോണിലെ വാച്ച് ആപ്പിലെ ‘Available Apps’ വിഭാഗത്തില്‍ നിന്നു വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. ശേഷം വാച്ചില്‍ ലോഗിന്‍ ചെയ്ത് നേരിട്ട് ഉപയോഗിക്കാം

Continue Reading

kerala

‘രാജ്യാന്തരകള്ളക്കടത്ത് സംഘത്തിന്റെ ബന്ധം: സ്വര്‍ണ്ണക്കൊള്ളയില്‍ ഹൈക്കോടതിയുടെ സംശയം ഗൗരവമുള്ളത്’: സണ്ണി ജോസഫ്

Published

on

ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ രാജ്യാന്തരകള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന ഹൈക്കോടതിയുടെ സംശയം ഗൗരവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ നിസംഗത തുടരുകയാണ്. അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി ഒരു മാസം പിന്നിട്ടിട്ടും കാര്യമായ പുരോഗതിയില്ല. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഹൈക്കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതെങ്കിലും ആഭ്യന്തര വകുപ്പ് അവരുടെ കരങ്ങള്‍ ബന്ധിച്ചിരിക്കുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമാണ് അന്വേഷണ സംഘത്തെ നിയന്ത്രിക്കുന്നത്. നീതിപൂര്‍വ്വമായ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഭയമാണ്. അന്വേഷണം സിപിഎം നേതാക്കളിലേക്ക് കടന്നാല്‍ ഉദ്യോഗസ്ഥരുടെ സര്‍വീസിനെ തന്നെ ബാധിക്കുമെന്ന ഭീഷണിയുണ്ട്. അതിനാലാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെയും സിപിഎം രാഷ്ട്രീയ നേതൃത്വത്തിന്റെയും പങ്ക് പകല്‍പോലെ വ്യക്തമായിട്ടും അന്വേഷണം അവരിലേക്ക് നീളാത്തത്. നഷ്ടപ്പെട്ട സ്വര്‍ണ്ണം പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. തെളിവ് നശിപ്പിക്കാന്‍ അവസരം നല്‍കുന്നു. ലക്ഷക്കണക്കിന് വരുന്ന വിശ്വാസസമൂഹത്തെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് ജനകീയമായ ഇടപെടല്‍ തുടര്‍ന്നും കോണ്‍ഗ്രസ് നടത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

വോട്ട് ചോരിയുമായി ബന്ധപ്പെട്ട് തെളിവുകള്‍ സഹിതം രാഹുല്‍ ഗാന്ധി ആക്ഷേപം ഉന്നയിച്ചതിലൂടെ ഹരിയാനയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിച്ചത് കള്ളവോട്ട് കൊണ്ടാണെന്ന് വ്യക്തമായി. യഥാര്‍ത്ഥ ജനവിധി കോണ്‍ഗ്രസിന് അനുകൂലമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധിക്ക് കണക്കുകള്‍ സഹിതം തെളിയിച്ചു. അതിന് മറുപടിപറയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞിട്ടില്ല.ബിഹാറിലും ലക്ഷക്കണക്കിന് വോട്ടര്‍മാരെ ഒഴിവാക്കിയാണ് അവിടത്തെ ഭരണസംവിധാനം മുന്നോട്ട് പോകുന്നത്. ജനാധിപത്യത്തില്‍ ഭരണഘടന ഉറപ്പാക്കുന്ന വോട്ടവകാശം സംരക്ഷിക്കാനുള്ള ജനങ്ങളുടെ പോരാട്ടത്തിനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഈ പോരാട്ടത്തിന് കെപിസിസി എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. അതിന്റെ ഭാഗമായി ലക്ഷക്കണക്കിന് ഒപ്പ് ശേഖരിച്ച് എഐസിസിക്ക് കൈമാറും. ഈ പോരാട്ടത്തില്‍ രാഷ്ട്രീയത്തിന് അതീതമായ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയുണ്ടാകണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Continue Reading

Trending