Connect with us

More

കണ്ണൂര്‍-കുറ്റിപ്പുറം ദേശീയ പാതയില്‍ ഒരു മദ്യശാല പോലും തുറക്കരുത്: ഹൈക്കോടതി

Published

on

കൊച്ചി: കണ്ണൂര്‍ – കുറ്റിപ്പുറം ദേശീയ പാതയില്‍ ഒരു മദ്യശാല പോലും തുറക്കരുതെന്ന് ഹൈക്കോടതി. കുറ്റിപ്പുറം – കണ്ണൂര്‍ പാതയുടെ പദവി സംബന്ധിച്ച് വ്യക്തത ഇല്ലാത്ത സാഹചര്യത്തില്‍ പാതയോരത്ത് ബിയര്‍ – വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥരെ എങ്ങനെ കുറ്റക്കാരായി കാണാനാവുമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

ദേശീയ പാത സംബന്ധിച്ച് പൊതുമരാമത്ത് എക്‌സൈസ് വകുപ്പുകളുടെ വിശദീകരണത്തില്‍ പൊരുത്തക്കേട് ഉണ്ടായെന്നും കോടതി വിലയിരുത്തി. കുറ്റിപ്പുറം – കണ്ണൂര്‍ പാത സംസ്ഥാന പാതയോ പ്രധാന ജില്ലാ പാതയോ അല്ലെന്ന് പി.ഡബ്ല്യു.ഡി നേരത്തെ സാക്ഷ്യപത്രം നല്‍കിയിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റിപ്പുറം – കണ്ണൂര്‍ പാത ദേശീയ പാതയാണെന്ന് പറയുന്നില്ലെന്ന് എക്‌സൈസും സാക്ഷ്യപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. പാതകള്‍ ദേശീയപാത തന്നെയാണെന്ന് പി. ഡബ്ല്യു.ഡി പിന്നീട് വിശദീകരിച്ചു. കോടതിയെ വിമര്‍ശിക്കുന്നവര്‍ ഉത്തരവ് വായിച്ചിട്ടാകണം വിമര്‍ശിക്കേണ്ടതെന്നും മാധ്യമങ്ങളിലൂടെ വിമര്‍ശനം നടത്തരുതെന്നും കോടതി പറഞ്ഞു.
പാതകളുടെ പദവി സംബന്ധിച്ച് ദേശീയ പാത അതോറിറ്റിയുടെ ഓരോ വിജ്ഞാപനവും പ്രത്യേകം പ്രത്യേകം പരിശോധിച്ചുവേണം ലൈസന്‍സ് അനുവദിക്കാനെന്ന് മുന്‍ ഉത്തരവില്‍ കോടതി നിര്‍ദ്ദേശിച്ചതാണെന്നും കോടതി ഓര്‍മ്മപ്പെടുത്തി
കണ്ണൂര്‍-കുറ്റിപ്പുറം – ചേര്‍ത്തല ദേശീയപാതയാണോയെന്ന് സംശയമില്ലെന്ന് പി.ഡബ്ല്യു.ഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യവാങ് മൂലം കോടതിയില്‍ നല്‍കിയിരുന്നു. എന്നാല്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ചോദിച്ചപ്പോള്‍ ദേശീയ പാതയാണെന്ന വിവരം പി.ഡബ്ല്യു.ഡി മറച്ചുവെച്ചുവെന്നും കോടതി വ്യക്തമാക്കി. അതുമൂലം, സുപ്രീം കോടതി വിധി ലംഘിച്ചുകൊണ്ട് 13 ബാറുകള്‍ പാതയോരങ്ങളില്‍ തുറക്കുകയുണ്ടായി. ഇത് മന:പൂര്‍വ്വമാകാം, അതല്ലാതെയുമാകാം. ഇത് സംബന്ധിച്ച് കൂടുതല്‍ പറഞ്ഞാല്‍ ഇതില്‍ ഇടപെട്ട ഉദ്യോഗസ്ഥന്മാരുടെ സര്‍വീസിനെ ബാധിക്കുമെന്നുള്ളതുകൊണ്ട് പറയുന്നില്ല.
ചേര്‍ത്തല-കണ്ണൂര്‍-കുറ്റിപ്പുറം ദേശീയ പാതയോരത്ത് കേസ് നടത്തിയവരോ, അല്ലാത്തവരോ ആയ ഒരാള്‍ക്കും മദ്യശാലകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.
മുസ്‌ലിം ലീഗ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റും മുനിസിപ്പല്‍ കൗണ്‍സിലറുമായ വി.പി ഇബ്രാഹിം കുട്ടി, അഡ്വ. മുഹമ്മദ് ഷാ മുഖേന നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. ഹര്‍ജി കോടതി തീര്‍പ്പാക്കി.

india

ഛത്തീസ്ഗഡില്‍ ബിജെപി നേതാവിനെ മാവോയിസ്റ്റുകള്‍ വെട്ടിക്കൊന്നു

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ ഹിറ്റ് സ്ക്വാഡ് ആക്രമിക്കുകയായിരുന്നു

Published

on

ബിജെപി പ്രവർത്തകനെ മാവോയിസ്റ്റ് ഹിറ്റ് സ്ക്വാഡ് വെട്ടിക്കൊന്നു. ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിലാണ് സംഭവം. തൃപാടി കട്‌ല (40) എന്ന പ്രാദേശിക നേതാവാണ് കൊല്ലപ്പെട്ടത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ ഹിറ്റ് സ്ക്വാഡ് ആക്രമിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി ബസ്തറിലാണ് സംഭവം. ജൻപാഡ് പഞ്ചായത്ത് അംഗമായ കട്‌ല ബീജാപൂർ ജില്ലാ ആസ്ഥാനത്താണ് താമസിച്ചിരുന്നത്. ടോയ്‌നാർ ഗ്രാമത്തിലെ ഒരു വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അദ്ദേഹത്തെ ഒരു മാവോയിസ്റ്റ് സംഘം വളയുകയായിരുന്നു.

7 പേർ അടങ്ങുന്ന സംഘം അദ്ദേഹത്തെ കഠാരയും മഴുവും ഉപയോഗിച്ച് വെട്ടി വീഴ്ത്തി. വഴിയാത്രക്കാർ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

kerala

37 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട്; ആറു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദേശങ്ങള്‍

Published

on

ചൂട് കൂടിയ പശ്ചാത്തലത്തില്‍ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. കൊല്ലം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ അഞ്ചാം തിയ്യതി വരെയാണ് മുന്നറിയിപ്പുള്ളത്. കൊല്ലം, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി.

ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്. സാധാരണയെക്കാള്‍ 2 3 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ താപനിലയാണിത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

Continue Reading

kerala

പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നു; സിദ്ധാര്‍ഥന്റെ മരണം സിബിഐ അന്വേഷിക്കണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്

സിദ്ധാര്‍ഥന്റെ കുടുംബവും സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതായി പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി

Published

on

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥൻ പീഡനത്തിന് ഇരയായ ശേഷം മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്തു നല്‍കി.

പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ആദ്യം ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. അതേ പൊലീസില്‍നിന്ന് സത്യസന്ധമായ അന്വേഷണം പ്രതീക്ഷിക്കാനാകില്ല. സിദ്ധാര്‍ഥന്റെ കുടുംബവും സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതായി പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി.

കത്തിന്റെ പൂര്‍ണരൂപം 

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടല്ലോ. കേരള മനഃസാക്ഷിയെ ഞെട്ടിക്കുകയും മരവിപ്പിക്കുകയും ചെയ്യുന്ന ക്രൂരതയുടെ വിവരങ്ങളാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസില്‍നിന്നും വരുന്നത്. എസ്എഫ്ഐ എന്ന സംഘടനയുടെ പിന്‍ബലത്തില്‍ വിദ്യാര്‍ഥി നേതാക്കളുടെ നേതൃത്വത്തില്‍ നഗ്നനാക്കി ദിവസങ്ങളോളം ആള്‍ക്കൂട്ട വിചാരണ നടത്തി, ഭക്ഷണമോ വെള്ളമോ നല്‍കാതെ മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്നാണ് സിദ്ധാര്‍ഥന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. കൊടുംക്രൂരതയ്ക്ക് ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകരും കൂട്ടുനിന്നെന്നതും അതീവ ഗൗരവതരമാണ്. 

മകന്റെ കൊലയാളികള്‍ പൂക്കോട് ക്യാംപസിലെ എസ്എഫ്ഐ നേതാക്കളാണെന്ന് സിദ്ധാര്‍ഥന്റെ മാതാപിതാക്കള്‍ മാധ്യമങ്ങളിലൂടെ ആവര്‍ത്തിക്കുമ്പോഴും രാഷ്ട്രീയ ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പരസ്യമായി പ്രതികരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ ജില്ലയിലെ സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തി പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സിദ്ധാര്‍ഥൻ നേരിട്ട മൃഗീയ മര്‍ദനത്തിന്റെയും ക്രൂരതയുടെയും തെളിവാണ്. ക്രൂര പീഡനം ഏറ്റതിന്റെ തെളിവുകള്‍ സിദ്ധാര്‍ഥന്റെ ശരീരത്തില്‍ ഉണ്ടായിരുന്നിട്ടും പൊലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായി. പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ആദ്യം ശ്രമിച്ചത്. അതേ പൊലീസില്‍ നിന്ന് സത്യസന്ധമായ അന്വേഷണം പ്രതീക്ഷിക്കാനാകില്ല. 

സിദ്ധാർഥന്റെ മരണവും അതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങളും കേരളത്തിലെ മാതാപിതാക്കള്‍ക്കിടയില്‍ ഭീതിയും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്. ഇനി ഇത്തരമൊരു സംഭവം കേരളത്തില്‍ ആവര്‍ത്തിക്കാന്‍ പാടില്ല. സിബിഐ അന്വേഷണം ആവശ്യമാണെന്ന് സിദ്ധാര്‍ഥന്റെ കുടുംബവും പറയുന്നു. ഈ സാഹചര്യങ്ങളൊക്കെ പരിഗണിച്ച് മരണത്തിന് പിന്നിലെ യഥാര്‍ഥ വസ്തുതകളും ഗൂഢാലോചനയും കണ്ടെത്താന്‍ അന്വേഷണ ചുമതല സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

Continue Reading

Trending