Connect with us

kerala

വീണ്ടും അന്വേഷിക്കാം; കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ബി.ജെ.പിയുടെ മുന്‍ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ് ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

Published

on

കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട സെഷന്‍സ് കോടതി. കുറ്റപത്രം 90 ദിവസത്തിനകം നല്‍കണം. അന്വേഷണസംഘം കോടതിയെ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സമീപിച്ചതിനെത്തുടര്‍ന്നാണ് കോടതി ഉത്തരവ്. ബി.ജെ.പിയുടെ മുന്‍ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ് ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

കള്ളപ്പണകേസുമായി ബന്ധപ്പെട്ട് പുറത്തുവന്നത് കേസിലെ മുഖ്യസാക്ഷിയായ ധര്‍മരാജനാണ് പണം കൊണ്ടുവന്നത് എന്ന് തുടങ്ങി വളരെ സുപ്രധാനമായ വെളിപ്പെടുത്തലുകളാണ് . ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് കൊടകര കള്ളപ്പണക്കേസില്‍ പ്രധാന ആരോപണം നേരിടുന്നത്. സുരേന്ദ്രനെ പ്രതിചേര്‍ക്കാതെ മൊഴിയെടുക്കുക മാത്രമാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ ചെയ്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കഴിഞ്ഞ ദിവസം കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി പുഴയില്‍ മരിച്ച നിലയില്‍

ചാനിയം കടവ് വെള്ളൂക്കര ചെറുവോട്ട് സുരേന്ദ്രന്‍ -പ്രജില ദമ്പതികളുടെ മകന്‍ ആദിഷ് കൃഷ്ണ (17)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

വടകര: കഴിഞ്ഞ ദിവസം കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാനിയം കടവ് വെള്ളൂക്കര ചെറുവോട്ട് സുരേന്ദ്രന്‍ -പ്രജില ദമ്പതികളുടെ മകന്‍ ആദിഷ് കൃഷ്ണ (17)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം രയരോത്ത് പരദേവത ക്ഷേത്രത്തിനടുത്തുള്ള പുഴയോരത്ത് തോണിയില്‍ എത്തിച്ചു. ഈ മാസം 28മുതലാണ് അശ്വിന്‍ കൃഷ്ണയെ കാണാതായത്. മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥിയാണ്. ആദിഷ് കൃഷ്ണയുടെ വിയോഗത്തില്‍ അനുശോചിച്ച് മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഇന്ന് അവധി നല്‍കി.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 320 രൂപയുടെ ഇടിവ്

ഇന്നലെ പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് വര്‍ധിച്ചിരുന്നു.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഗ്രാമിന് 9170 രൂപയും പവന് 73,360 രൂപയുമായി.

ഇന്നലെ പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് വര്‍ധിച്ചിരുന്നു. പവന് 73,680 രൂപയും ഗ്രാമിന് 9,210 രൂപയുയിരുന്നു ഇന്നലത്തെ സ്വര്‍ണവില.

ഈ മാസം 23ന് സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍ എത്തിയ ശേഷം തുടര്‍ച്ചയായി കുറഞ്ഞിരുന്നു. 75,040 രൂപയായിരുന്നു അന്ന് പവന്‍ വില. 24ന് 74040 രൂപയും 25ന് 73680 രൂപയുമായി. 26ന് 73280 എത്തിയ ശേഷം മൂന്നുദിവസം മാറ്റമില്ലാതെ തുടര്‍ന്നു. ചൊവ്വാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞതോടെ പവന് 73200 രൂപയായിരുന്നു.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

Continue Reading

kerala

രാജ്യത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന്‌കേസുകള്‍ രേഖപ്പെടുന്നത് കേരളത്തില്‍

2019ല്‍ 9,245, 2020 ല്‍ 4,968. 2022ല്‍ 26,619. മയക്കുമരുന്ന് കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്.

Published

on

രാജ്യത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ രേഖപ്പെടുന്നത് കേരളത്തിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 2019ല്‍ 9,245, 2020 ല്‍ 4,968. 2022ല്‍ 26,619. മയക്കുമരുന്ന് കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. നാലുവര്‍ഷത്തിനിടെ, മയക്കുമരുന്ന് കേസുകളുടെ എണ്ണം അഞ്ചിരട്ടിയായി ഉയര്‍ന്നതായി രാജ്യസഭയില്‍ ഹാരിസ് ബീരാന്‍ ഉന്നയിച്ച ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി മറുപടി നല്‍കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മറ്റും മയക്കുമരുന്ന് എത്തുന്നത് തടയുന്നതിനും മയക്കുമരുന്ന് ഭീഷണിയെ ചെറുക്കാനും കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനായി കേന്ദ്രസംസ്ഥാന നിയമപാലകര്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനായി നാല് തലങ്ങളിലായുള്ള കോഓഡിനേഷന്‍ സെന്‍ര്‍ സംവിധാനം സ്ഥാപിച്ചതായും കേന്ദ്രം വ്യക്തമാക്കി.

Continue Reading

Trending