Connect with us

kerala

ലൈഫ് മിഷന്‍ കോഴ: ഇഡിയുടെ ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ലെന്ന് ശിവശങ്കര്‍

ലൈഫ് മിഷന്‍ ഇടപാടിലെ കോഴ ശിവശങ്കറിന്റെ പൂര്‍ണ അറിവോടെയായിരുന്നുവെന്നു സ്വപ്ന സിബിഐക്ക് മൊഴി നല്‍കിയിരുന്നു

Published

on

കൊച്ചി: ലൈഫ് മിഷന്‍ കോഴയുമായി ബന്ധപ്പെട്ട് ഇഡിയുടെ ചോദ്യം ചെയ്യലിന് നാളെ ഹാജരാകാന്‍ സാധിക്കില്ലെന്ന് എം ശിവശങ്കര്‍. നാളെ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിനാല്‍ വരാന്‍ കഴിയില്ലെന്ന് ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ(ഇഡി) അറിയിച്ചു. ചോദ്യം ചെയ്യലിന് മറ്റൊരു ദിവസം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇമെയില്‍ വഴിയാണ് തന്റെ അസൗകര്യം ഇഡിയെ അറിയിച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഇഡി മറുപടി നല്‍കി.

ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ നാല് കോടി 48 ലക്ഷം രൂപയുടെ കോഴ നല്‍കിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇഡി കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസെടുത്തത്. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍, സ്വര്‍ണക്കടത്ത് കേസിലെ കൂട്ട് പ്രതി സന്ദീപ് നായര്‍, സ്വപ്ന സുരേഷ് എന്നിവരെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.

ലൈഫ് മിഷന്‍ ഇടപാടിലെ കോഴ ശിവശങ്കറിന്റെ പൂര്‍ണ അറിവോടെയായിരുന്നുവെന്നു സ്വപ്ന സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ആറ് കോടിയുടെ കോഴ ഇടപാട് നടന്നെന്നാണ് സ്വപ്ന സുരേഷ് ആവര്‍ത്തിച്ചത്. കോഴ പണം ലഭിച്ചവരില്‍ എം ശിവശങ്കര്‍ ഉണ്ടെന്ന് കേസിന്റെ ചോദ്യം ചെയ്യലിന് ഹാജരായ സരിതും പറഞ്ഞിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദം; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ വടക്കന്‍ ആന്ധ്രാപ്രദേശ്‌തെക്കന്‍ ഒഡീഷ തീരത്തിന് സമീപമാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യുനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ വടക്കന്‍ ആന്ധ്രാപ്രദേശ്‌തെക്കന്‍ ഒഡീഷ തീരത്തിന് സമീപമാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്.

കേരളത്തില്‍ അടുത്ത അഞ്ചുദിവസത്തേക്കാണ് നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മഴക്കൊപ്പം മിന്നലിനും സാധ്യതയുണ്ട്.

കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

നാളെ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, ആന്ധ്രപ്രദേശ് തീരം, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കൊങ്കണ്‍, ഗോവ തീരങ്ങള്‍, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Continue Reading

kerala

തകര്‍ന്ന സ്‌കൂള്‍ കെട്ടിടം നന്നാക്കിയില്ല; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് ആലിപ്പറമ്പ് ഗവണ്‍മെന്റ് സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ കെട്ടിടം തകര്‍ന്നു വീണത്.

Published

on

മലപ്പുറം പെരിന്തല്‍മണ്ണയില്‍ തകര്‍ന്ന സ്‌കൂള്‍ കെട്ടിടം നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍. മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് ആലിപ്പറമ്പ് ഗവണ്‍മെന്റ് സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ കെട്ടിടം തകര്‍ന്നു വീണത്.

കനത്ത കാറ്റിലും മഴയിലും മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് കെട്ടിടം തകര്‍ന്ന് വീണത്. സംഭവം നടക്കുമ്പോള്‍ സ്‌കൂളില്‍ കുട്ടികള്‍ ഇല്ലാത്തതിനാല്‍ ആളപായമുണ്ടായില്ല. അന്നുമുതല്‍ കെട്ടിടം പുനര്‍നിര്‍മിക്കാതെ തകര്‍ന്ന നിലയില്‍ തുടരുകയായിരുന്നു.

കുട്ടികള്‍ ഹൈസ്‌കൂള്‍ കെട്ടിടത്തിലേക്ക് താല്‍കാലികമായി മാറ്റുകയായിരുന്നു. കെട്ടിടത്തിന്റെ നിര്‍മാണം അനന്തമായി നീളുന്നതിനാലാണ് പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്താന്‍ കാരണം. എത്രയും വേഗത്തില്‍ കെട്ടിടം നന്നാക്കണം എന്നാണ് കുട്ടികളുടെ ആവശ്യം.

Continue Reading

kerala

വിവാഹ അഭ്യര്‍ഥന നിരസിച്ചു; പാലക്കാട് പെണ്‍സുഹൃത്തിനെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിയ പ്രതി പിടിയില്‍

മേലാര്‍കോട് സ്വദേശി ഗിരീഷാണ് അറസ്റ്റിലായത്.

Published

on

പാലക്കാട് നെന്മാറയില്‍ വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിയ പ്രതി പിടിയില്‍. മേലാര്‍കോട് സ്വദേശി ഗിരീഷാണ് അറസ്റ്റിലായത്.

കഴിഞ്ഞ നാലുവര്‍ഷമായി യുവതിയും ഗിരീഷും തമ്മില്‍ സുഹൃത്തുക്കളായിരുന്നു. ഇന്നലെ വൈകിട്ട് മദ്യലഹരിയില്‍ എത്തിയ ഗിരീഷ് യുവതിയെയും അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. സംഭവത്തില്‍ ആലത്തൂര്‍ പൊലീസ് ആണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്.

Continue Reading

Trending