ബാര്‍സിലോണ: ഗൂഗിളില്‍ കുറച്ച് ദിവസമായി ഏറ്റവും കൂടുതല്‍ തവണ സെര്‍ച്ച് ചെയ്ത പേര് മറ്റാരുടേതുമല്ല. ഫുട്‌ബോള്‍ സൂപ്പര്‍താരം മെസിയുടേത് തന്നെയാണ്. മെസി ബാര്‍സിലോണ ക്ലബ് വിടുകയാണെന്ന വാര്‍ത്ത ആരാധകരെ ഒരുപാട് ദുഖത്തിലാഴ്ത്തിയിരുന്നു.
എന്നാല്‍ എക്കാലത്തെയും ബാര്‍സയുടെ മികച്ച താരം മെസിയാണോ?. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്ന ആരാധകരുടെ വോട്ടെടുപ്പില്‍ ബാര്‍സയുടെ മികച്ച താരങ്ങളില്‍ രണ്ടാമനായാണ് മെസി എത്തിയത്.

ബാര്‍സയുടെ മികച്ച താരങ്ങളില്‍ ഒന്നാമതായി എത്തിയത് ഹ്രിസ്‌റ്റോ സ്‌റ്റോയിക്കോവാണ്. ബാര്‍സയ്ക്ക് വേണ്ടി 214 മത്സരങ്ങളില്‍ നിന്ന് 107 ഗോളുകള്‍ സ്‌റ്റോയിക്കോവ് നേടിയിട്ടുണ്ട്. ആരാധകരുടെ വോട്ടെടുപ്പില്‍ മൂന്നാം സ്ഥാനത്ത് ജൊഹാന്‍  ക്രെയ്ഫ്‌ നാലാം സ്ഥാനത്ത് റൊണാള്‍ഡിഞ്ഞ്യോ അഞ്ചാം സ്ഥാനത്ത് എന്നിവരാണ് എത്തിയത്. സാവി,പുയോള്‍,റൊണാള്‍ഡോ,റൊമാരിയോ,റിവാല്‍ഡോ, മറഡോണ,കോമാന്‍,സാമുവല്‍ എറ്റു,സുവാരസ്,ഡാനി ആല്‍വസ്, ഹാഗി, ലൗഡര്‍പ്പ്, ഗാര്‍ഡിയോള, ബുസ്‌ക്കറ്റസ്, റ്റെര്‍സ്റ്റഗണ്‍ എന്നിവരാണ് ആദ്യ ഇരുപത് സ്ഥാനങ്ങളിലുള്ളത്.