തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് നല്‍കിയ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്നു വൈകീട്ടു മൂന്നു വരെയാണ് പിന്‍വലിക്കാനുള്ള സമയം. ഇതോടെ മത്സര രംഗത്ത് ആരൊക്കെയെന്ന അന്തിമചിത്രം തെളിയും.

പത്രികകള്‍ പിന്‍വലിക്കാനുള്ള സമയപരിധി അവസാനിക്കുന്നതോടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമപട്ടിക തയാറാക്കും. മത്സര രംഗത്ത് ആരൊക്കെയെന്നു വ്യക്തമാകുന്നതോടെ പ്രചാരണ രംഗം കൂടുതല്‍ സജീവമാകും. വ

പിന്‍വലിക്കാനുള്ള സമയം അവസാനിച്ചാല്‍ വരണാധികാരികള്‍ സ്ഥാനാര്‍ത്ഥി പട്ടിക നോട്ടീസ് ബോര്‍ഡുകളില്‍ ഇടും. പട്ടികയുടെ ഒരു കോപ്പി സ്ഥാനാര്‍ത്ഥിക്കോ തെരഞ്ഞെടുപ്പ് ഏജന്റിനോ നല്‍കും. സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മലയാളം അക്ഷരമാല ക്രമത്തില്‍ ക്രമീകരിച്ചാകും പട്ടിക തയാറാക്കുക. സ്ഥാനാര്‍ത്ഥിയുടെ പേരിനൊപ്പം വിലാസവും മത്സരിക്കുന്ന ചിഹ്നവും ഉണ്ടാവും.