ചങ്ങനാശേരി: പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കുറിച്ചി പഞ്ചായത്തില്‍ സിപിഎം അംഗത്തിന്റെ വോട്ട് ബിജെപിക്ക്. ബിജെപിയിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി ശൈലജ സോമനാണ് സിപിഎം അംഗം സ്മിത വോട്ടു ചെയ്തത്. ഇതോടെ എല്‍ഡിഎഫിന് 13ഉം എന്‍ഡിഎക്ക് അഞ്ചും വോട്ടായി.

എട്ടാം വാര്‍ഡിലെ സിപിഎം അംഗം സ്മിത ബിജുവാണ് ബിജെപിക്ക് വോട്ടു ചെയ്തത്. എന്നാല്‍ കൈയബദ്ധം സംഭവിച്ചതാണെന്ന് സ്മിത പറയുന്നു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇവരുടെ വോട്ട് എല്‍ഡിഎഫിനായിരുന്നു.