തിരുവനന്തപുരം: കരമന ഡിവിഷനില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ അധികാരത്തില്‍ എത്തിയ മഞ്ജു സംസ്‌കൃതത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. വലിയ തോതിലുള്ള പ്രചാരണമാണ് ഇതിനു ലഭിച്ചത്. സംസ്‌കൃതത്തില്‍ അഗാധമായ പ്രാവീണ്യം ഉള്ളതു പോലെയാണ് മഞ്ജു സത്യപ്രതിജ്ഞ ചെയ്തത്.

എന്നാല്‍ സംസ്‌കൃതം മലയാളം അക്ഷരത്തില്‍ പകര്‍ത്തി എഴുതിയായിരുന്നു മഞ്ജുവിന്റെ സത്യപ്രതിജ്ഞയെന്ന് പിന്നീട് വ്യക്തമായി. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ആ സത്യപ്രതിജ്ഞാ ചടങ്ങ് പരിഹാസ്യമായി.

അതേ സമയം തിരുവനന്തപുരത്ത് അയ്യപ്പന്റെ നാമത്തിലും പത്മനാഭ സ്വാമിയുടെ നാമത്തിലും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുകയുണ്ടായി. തൃശൂരില്‍ അരിവാള്‍ ചുറ്റിക അടയാളത്തില്‍, ഈശ്വര നാമത്തില്‍ എന്നു ചൊല്ലിയും സത്യപ്രതിജ്ഞ നടന്നു.