മലപ്പുറം: ഹൈദരാബാദ് മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്‌സിറ്റിയില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത എം.എസ്.എഫ് നേതാവും മുന്‍ യൂണിയന്‍ ഭാരവാഹി കൂടിയായ ആഷിഖുറസൂല്‍ ഉള്‍പ്പെടെ പതിനാല് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ കേസ് എടുത്ത തെലങ്കാന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് കണ്ണും വായയും കറുപ്പ് കൊണ്ട് മൂടി കെട്ടി പ്രതിഷേധിച്ചു. പ്രതിഷേധ സംഘമം സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ല പ്രസിഡന്റ് കബീര്‍ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, ട്രഷറര്‍ പി.എ.ജവാദ്, മലപ്പുറം മണ്ഡലം ജനറല്‍ സെക്രട്ടറി ജസില്‍ പറമ്പന്‍ എന്നിവര്‍ സംബന്ധിച്ചു.