Connect with us

business

പതിനെട്ട് യുവതികള്‍ വഴി സ്വര്‍ണക്കടത്ത്, മലയാളി ജ്വല്ലറി ഉടമയും മകനും മുംബൈയില്‍ പിടിയില്‍

Published

on

പത്ത് കോടി രൂപ വിലമതിക്കുന്ന 16 കിലോഗ്രാം സ്വര്‍ണവുമായി സുഡാന്‍ സ്വദേശികളായ 18 യുവതികള്‍ കഴിഞ്ഞ മാസം മുംബൈ വിമാനത്താവളത്തില്‍ പിടിയിലായ കേസില്‍ ദുബായില്‍ ജ്വല്ലറി നടത്തുന്ന മലയാളിയെയും മകനെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് സ്വദേശി മുഹമ്മദ് അലി, മകന്‍ ഷഹീബ് എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണക്കടത്തിന്റെ പ്രധാന സൂത്രധാരന്‍മാരാണ് ഇവരെന്നാണ് അന്വേഷണ ഏജന്‍സി നല്‍കുന്ന വിവരം.

കഴിഞ്ഞമാസം 25ന് യുഎഇയില്‍ നിന്ന് മൂന്ന് വിമാനങ്ങളില്‍ വ്യത്യസ്ത സംഘങ്ങളായാണ് സ്വര്‍ണവുമായി സുഡാന്‍ സ്വദേശികളായ 18 യുവതികള്‍ മുംബൈയില്‍ വിമാനം ഇറങ്ങിയത്. അറസ്റ്റിലായ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മുഖ്യ പ്രതികളായ മലയാളികളെക്കുറിച്ച് വിവരം ലഭിച്ചത്. സ്വര്‍ണം കമ്മിഷന്‍ വ്യവസ്ഥയില്‍ കടുത്തുന്നവരാണ് സുഡാനില്‍ നിന്നുള്ള സ്ത്രീകളെന്ന് ഡിആര്‍ഐ സൂചിപ്പിച്ചു. പേസ്റ്റ് രൂപത്തിലും ആഭരണങ്ങളാക്കിയുമാണ് സ്വര്‍ണം കടത്തിയിരുന്നത്.

business

ഗോ ഫസ്റ്റിന് പിറകെ സ്‌പൈസ്‌ജെറ്റും; വിമാനം വാടകയ്ക്ക് നല്‍കിയ കമ്പനി പാപ്പര്‍ നടപടിയിലേക്ക്

Published

on

ഗോ ഫസ്റ്റിനു പിന്നാലെ സ്വകാര്യ വിമാന കമ്പനിയായ സ്‌പൈസ്‌ജെറ്റും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സ്‌പൈസ് ജെറ്റിനെതിരെ പാപ്പര്‍ നടപടികളാരംഭിക്കാന്‍ അയര്‍ലന്‍ഡ് ആസ്ഥാനമായ വിമാനം വാടകയ്ക്ക് നല്‍കുന്ന കമ്പനിയായ എയര്‍കാസില്‍ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. സ്‌പൈസ്‌ജെറ്റിനോട് വിശദീകരണം ആവശ്യപ്പെട്ട് എന്‍.സി.എല്‍.ടി നോട്ടീസ് അയക്കുകയും മെയ് 17 കേസിന്റെ വിചാരണയ്ക്കായി മാറ്റി വയ്ക്കുകയും ചെയ്തു.

എയര്‍കാസിലുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണെന്ന് സ്‌പൈസ് ജെറ്റ് വ്യക്തമാക്കി. ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണെന്ന വാദം ട്രിബ്യൂണല്‍ അംഗീകരിച്ചെന്നും സ്‌പൈസ് ജെറ്റിനെതിരെ പ്രതികൂലനടപടിയ്ക്ക് സാധ്യതയില്ലെന്നുമാണ് സ്‌പൈസ് ജെറ്റിന്റെ വിശദീകരണം. അതേ സമയം നിലവില്‍ എയര്‍കാസിലിന്റെ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നില്ലെന്നും അതിനാല്‍ എയര്‍കാസിലിന്റെ പരാതി നിലനില്‍ക്കില്ലെന്നുമായിരുന്നു കഴിഞ്ഞാഴ്ച്ച സ്‌പൈസ് ജെറ്റിന്റെ അവകാശം.

ഏപ്രില്‍ 28നാണ് എയര്‍കാസില്‍ സ്‌പൈസ് ജെറ്റിനെതിരെ കേസ് ഫയല്‍ചെയ്യുന്നത്. നാല് ബോയിങ് എയര്‍ക്രാഫ്റ്റുകള്‍ വാടകയ്‌ക്കെടുത്തതിന്റെ കുടിശ്ശികയടക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എയര്‍കാസിലിന്റെ പരാതി.

Continue Reading

business

ഗോ ഫസ്റ്റ് തകര്‍ച്ചയുടെ വക്കില്‍; രണ്ട് ദിവസത്തേക്ക് സര്‍വീസ് നിര്‍ത്തിവെച്ചു

പണലഭ്യതയുടെ അഭാവവും സാങ്കേതിക പ്രശ്‌നങ്ങളുമാണ് ഗോ ഫസ്റ്റിലെ പ്രതിസന്ധിക്ക് കാരണം.

Published

on

ഇന്ത്യയിലെ ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ഗോ ഫസ്റ്റ് 2ദിവസത്തേക്ക് സര്‍വീസ് നിര്‍ത്തി. പണലഭ്യതയുടെ അഭാവവും സാങ്കേതിക പ്രശ്‌നങ്ങളുമാണ് ഗോ ഫസ്റ്റിലെ പ്രതിസന്ധിക്ക് കാരണം. നിലവില്‍ ഗോ ഫസ്റ്റിന്റെ 50 ശതമാനം വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. യു.എസ് കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നയില്‍ നിന്നും എന്‍ജിന്‍ ലഭിക്കാത്തതാണ് പ്രതിസന്ധി ഗുരുതരമാക്കുന്നത്.

നിരന്തരമായ എന്‍ജിന്‍ തകരാറുകള്‍ ഉണ്ടായതോടെ 25 വിമാനങ്ങള്‍ നിലത്തിറക്കേണ്ടി വന്നുവെന്ന് ഗോ ഫസ്റ്റ് വിശദീകരിക്കുന്നു. ഗോ ഫസ്റ്റിന്റെ എയര്‍ബസ് എ320 നിയോ വിമാനങ്ങളുടെ 50 ശതമാനം വരുമിത്. വാദിയ ഗ്രൂപ്പാണ് ഗോ ഫസ്റ്റിന്റെ ഉടമസ്ഥര്‍. നേരത്തെ കമ്പനി നിയമ ട്രിബ്യൂണല്‍ മുമ്പാകെ പാപ്പര്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. പാപ്പര്‍ ഹരജി ഫയല്‍ ചെയ്യേണ്ടി വന്ന സാഹചര്യം ദുഃഖകരമാണെന്നും കമ്പനിയുടെ നിലനില്‍പ്പിന് ഇത് അത്യാവശ്യമാണെന്നായിരുന്നു ഗോ ഫസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൗശിക് ഗോനയുടെ മറുപടി. വിമാനം റദ്ദാക്കലിനെ കുറിച്ച് ഇമെയിലുകള്‍ ഗോ ഫസ്റ്റ് അയച്ചിട്ടുണ്ടെന്നാണ് വിവരം.

Continue Reading

business

ചീഞ്ഞ ഇറച്ചി, ബിരിയാണിയില്‍ നിന്ന് ദുര്‍ഗന്ധം, കോഴിക്കോട് ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

ഹോട്ടലിന്റെ ഗോഡൗണില്‍ നിന്നും പഴകിയ ചിക്കനും മറ്റ് മാംസങ്ങളും കണ്ടെടുത്തു

Published

on

നഗരത്തിലെ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണവും ചീഞ്ഞ ഇറച്ചിയും പിടികൂടി. ഹോട്ടലിന്റെ ഗോഡൗണില്‍ നിന്നും പഴകിയ ചിക്കനും മറ്റ് മാംസങ്ങളും കണ്ടെടുത്തു. ഇന്ന് ഉച്ചയ്ക്ക് 2:30 ഓടെയാണ് സംഭവം.

വയനാട്ടില്‍ നിന്നും കോഴിക്കോട് എത്തിയ സംഘത്തിനാണ് പഴകിയ ഭക്ഷണം ലഭിച്ചത്. ഹോട്ടലില്‍ നിന്നും വാങ്ങിയ ചിക്കന്‍ ബിരിയാണിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതായി ഇവര്‍ പറഞ്ഞു. ചിക്കനെടുത്ത് വായില്‍ വച്ചപ്പോഴാണ് ചീഞ്ഞ ചിക്കനാണെന്ന് മനസ്സിലായതെന്നും ഇവര്‍ പറഞ്ഞു.

ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. നിലവില്‍ കോര്‍പ്പറേഷന്റെ ആരോഗ്യ ഉദ്യോസ്ഥര്‍ സ്ഥലത്തെത്തി ഭക്ഷണം മോശമാണെന്ന് സ്ഥീരികരിച്ചിച്ചുണ്ട്. വിഷയം ചൂണ്ടിക്കാട്ടി മെയ്ഫഌവര്‍ ഹോട്ടലിന് ഉദ്യോഗസ്ഥര്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

പുതിയ ഇറച്ചിയാണ് കൊണ്ടുവന്നതെന്നും ചൂട് കാരണമാണ് കേടുവന്നതെന്നുമാണ് ഹോട്ടല്‍ ജീവനക്കാരുടെ വാദം.

Continue Reading

Trending