കരിംനഗര്‍ (തെലങ്കാന): പ്രതിശ്രുത വധുവിന്റെ ബന്ധുക്കളുടെ കുത്തേറ്റ് വരന്‍ കൊല്ലപ്പെട്ടു. വിവാഹത്തിന് മിനിറ്റുകള്‍ ശേഷിക്കെയാണ് യുവാവിന്റെ ദാരുണ മരണം.

തെലങ്കാനയിലെ കരിംനഗര്‍ സ്വദേശിയായ അനില്‍ (24)ആണ് കൊല്ലപ്പെട്ടത്. പരസ്പരം അടുപ്പത്തിലായ അനിലും യുവതിയും നഗരത്തിന് പുറത്തെ എല്‍.എം.ഡി കോളനിയിലെ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നു. ഇന്നലെ വൈകീട്ടോടെ അവര്‍ ക്ഷേത്രത്തിലെത്തിയെങ്കിലും രോഷാകുലരായെത്തിയ യുവതിയുടെ ബന്ധുക്കള്‍ കത്തികൊണ്ട് ഇയാളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വരന്റെ കൂടെ ക്ഷേത്രത്തിലെത്തിയ മാതാപിതാക്കളെയും ജനക്കൂട്ടം അക്രമിച്ചു. ഇയാളുടെ പിതാവിന് പരിക്കേറ്റിട്ടുണ്ട്. ഇവരെ അക്രമിച്ച ജനക്കൂട്ടം വധുവിനെയുമായി സംഭവസ്ഥലം വിട്ടു. പൊലീസ് കേസ് രജിസ്്റ്റര്‍ ചെയ്ത് അന്വേഷം ഊര്‍ജിതമാക്കിയിട്ടുണ്ട്.