ദുബൈ: ദുബൈയില്‍ പ്രവാസി മലയാളിയെ രണ്ട് ദിവസമായി കാണാനില്ലെന്ന് പരാതി. ദുബൈ അല്‍ ഖുസൈസില്‍ ദമാസ്‌കസ് സ്ട്രീറ്റിലെ ഷൈര്‍ അല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ഫൈസല്‍ അബ്ദുല്‍ സലാമിനെ(32) കാണാനില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പരാതി നല്‍കിയത്.

സെപ്തംബര്‍ അഞ്ച് ശനിയാഴ്ച ഉച്ച മുതലാണ് ഇദ്ദേഹത്തെ കാണാതാകുന്നത്. ഒരു വര്‍ഷമായി ഓര്‍മ്മക്കുറവിന് ചികിത്സ നടത്തി വരികയായിരുന്നു ഫൈസല്‍. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷനില്‍ ഇദ്ദേഹത്തെ കാണാനില്ലെന്ന പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫൈസലിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദുബൈ പൊലീസുമായി ബന്ധപ്പെടുക.