ന്യൂഡല്‍ഹി: വളര്‍ത്തുനായയെ കല്ലെറിഞ്ഞതിന് യുവാവിനെ ഉടമ വെടിവെച്ചു കൊന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വെല്‍ക്കം കോളനിയിലാണ് സംഭവം. മുപ്പതുകാരനായ അഫഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ചയായിരുന്നു സംഭവം. വെല്‍ക്കം കോളനി വഴി പോകുകയായിരുന്ന അഫഖിനെ കണ്ടതും നായ കുരക്കാന്‍ തുടങ്ങി. ശേഷം നായ തന്നെ ആക്രമിക്കാന്‍ തുടങ്ങിയതോടെ അഫഖ് കല്ലെറിഞ്ഞു. സംഭവം കണ്ടുകൊണ്ട് നിന്ന നായയുടെ ഉടമ വെടിയുതിര്‍ക്കുകയായിരുന്നു.

വെടിയുതിര്‍ക്കുന്നതിന് മുന്നേടിയായി ഇരുവരും തമ്മില്‍ വാക്കുത്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും കൃത്യം നടത്തിയ ശേഷം ഉടമ ഒളിവില്‍ പോയതായും അതുല്‍ താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. വെടിയേറ്റ അഫഖിനെ നാട്ടുകാര്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തുച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഒളിവില്‍ പോയ ഉടമക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.