കണ്ണൂര്‍: മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ 11 പ്രതികളും സിപിഐഎം പ്രവര്‍ത്തകാരെന്ന് വ്യക്തമായി. എഫ്‌ഐആറിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു.

അറസ്റ്റിലായ ഷിനോസാണ് ഒന്നാംപ്രതി. രതീഷ്, സംഗീത്, ശ്രീരാഗ്, സുഹൈല്‍, സജീവന്‍, അശ്വന്ത്, ശശി, സുമേഷ്, ജാബിര്‍, നാസര്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. രണ്ടാം പ്രതിയായ രതീഷിനെ ഇന്നലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പ്രധാന പ്രതികളിലൊരാള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.

വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെ പാനൂര്‍ മുക്കില്‍പീടികയില്‍ വച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മന്‍സൂറും സഹോദരന്‍ മുഹ്സിനും ആക്രമണത്തിനിരയാവുകയായിരുന്നു. ആക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തി. ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയ മന്‍സൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.