കൊച്ചി: തന്നെ ബന്ധപ്പെടുത്ത ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയോട് പ്രതികരിച്ച് നടി മന്യ. ഇത്തരം വാര്‍ത്തകള്‍ അരോചകമാണ് എന്നും തന്നോട് ദിലീപ് അങ്ങനെ പറഞ്ഞിട്ടില്ലെന്നും നടി പറഞ്ഞു. വാര്‍ത്ത വന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പേജ് കമന്റ് ചെയ്തായിരുന്നു നടിയുടെ പ്രതികരണം.

‘എനിക്ക് പ്രായം കുറഞ്ഞു പോയി, അല്ലെങ്കില്‍ വിവാഹം കഴിക്കുമെന്ന് ദിലീപ് പറയുമായിരുന്നു’ എന്ന് മന്യ പറഞ്ഞു എന്നായിരുന്നു വാര്‍ത്ത. വാര്‍ത്തയും തന്റെ കമന്റും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

‘ഇത് വ്യാജ വാര്‍ത്തയാണ്. തെറ്റിദ്ധരിപ്പിക്കുന്നതും. ദിലീപ് അങ്ങനെ പറഞ്ഞിട്ടില്ല. ബഹുദൂര്‍ക്ക തമാശ പറയുമായിരുന്നു എന്നാണ് ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഇത്തരത്തില്‍ നുണകള്‍ പ്രചരിപ്പിക്കുന്ന മാധ്യമം നിരോധിക്കപ്പെടണം. ഇത് അരോചകമാണ്. ഈ വാര്‍ത്ത പിന്‍വലിക്കുകയോ തിരുത്തുകയോ ചെയ്യണം. അല്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകും’ – അവര്‍ കമന്റ് ചെയ്തു.