കൊല്‍ക്കത്ത: മുന്‍ സുപ്രീംകോടതി ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദത്തില്‍. നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങുമെന്ന കട്ജുവിന്റെ പരാമര്‍ശമാണ് വിവാദമായത്.

തന്റെ പോസ്റ്റിന് താഴെ കമന്റിട്ട് യുവതിക്കെതിരെ കട്ജു നടത്തിയ പരാമര്‍ശമാണ് വിവാദമായത്. യുവതിയോട് ഇതുവരെ ഉറങ്ങിയില്ലേ എന്ന് കട്ജു ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു മറുപടി. ഇതിന് മറുപടിയായാണ് നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങുമെന്നാണ് ഞാന്‍ വിചാരിക്കുന്നത് എന്ന് കട്ജു ട്വീറ്റ് ചെയ്തത്.

കട്ജുവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വലിയ രോഷമാണ് ഉയരുന്നത്. നേരത്തെയും കട്ജുവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. 2015ല്‍ ബിജെപി എംപി ഷാസിയ ഇല്‍മിയാണോ കിരണ്‍ ബേദിയാണോ കൂടുതല്‍ സുന്ദരിയെന്ന കട്ജുവിന്റെ ചോദ്യം വിവാദമായിരുന്നു. ഒരു വൃദ്ധന് സുന്ദരിയായ സ്ത്രീയെ പുകഴ്ത്താന്‍ സാധിക്കില്ലേ എന്നായിരുന്നു ഇതിന് മറുപടിയായി കട്ജുവിന്റെ ചോദ്യം.