india
വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് ബാബരി മസ്ജിദ് തകര്‍ത്തത്: ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു
1948ല്‍ ബാബരി മസ്ജിദില്‍ വിഗ്രഹം സ്ഥാപിച്ചത് മുതല്‍ വളരെ ആസൂത്രിതമായാണ് സംഘപരിവാര്‍ ബാബരി മസ്ജിദ് തകര്‍ക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചത്.
കൊല്‍ക്കത്ത: വിഭജനത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണ് ബാബരി മസ്ജിദ് തകര്‍ത്തതെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ‘ഇന്ന്, ഡിസംബര്‍ ആറിന്, 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. 1947 ലെ ഇന്ത്യാ വിഭജനത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായാണ് ബാബരി മസ്ജിദ് തകര്‍ത്തതിനെ ഞാന്‍ കണക്കാക്കുന്നത്’-കട്ജു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദിന്റെ ഖുബ്ബകള്‍ ആര്‍എസ്എസ് വര്‍ഗീയ കോമരങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കിയത്. 1948ല്‍ ബാബരി മസ്ജിദില്‍ വിഗ്രഹം സ്ഥാപിച്ചത് മുതല്‍ വളരെ ആസൂത്രിതമായാണ് സംഘപരിവാര്‍ ബാബരി മസ്ജിദ് തകര്‍ക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചത്.
ഒടുവില്‍ ചരിത്രകാരന്‍മാരെ വരെ വിലക്കെടുത്ത് സൃഷ്ടിച്ച വ്യാജ ചരിത്ര നിര്‍മിതിയിലൂടെ ബാബരി ഭൂമി സംഘപരിവാര്‍ അധീനതയിലാക്കി. ബാബരി വിധിയുടെ പേരില്‍ ജുഡീഷ്യറിപോലും വിമര്‍ശിക്കപ്പെടുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയിലെ ഒരു മുന്‍ ജഡ്ജി തന്നെ ബാബരി തകര്‍ത്തതിനെതിരെ രംഗത്ത് വന്നിരിക്കുന്നത് എന്നതിന് വലിയ പ്രാധാന്യമുണ്ട്.
india
കര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്‌ളാറ്റ്
ജനുവരി ഒന്ന് മുതല്‍ ഫ്‌ളാറ്റുകള്‍ കൈമാറും
കർണാടകയിലെ യെലഹങ്കയിൽ സർക്കാർ ഭൂമി കയ്യേറ്റം ഒഴിപ്പിച്ചതിനെ തുടർന്നു വീട് നഷ്ടപ്പെട്ടവർക്ക് രാജീവ് ഗാന്ധി ആവാസ് യോജനയ്ക്കു കീഴിൽ ഫ്‌ളാറ്റ് നൽകും. യെലഹങ്ക ഫക്കീർ കോളനിയിലെ ചേരിയിൽ താമസിച്ചിരുന്നവർക്കാണ് നഗരത്തിലെ ബയ്യപ്പനഹള്ളിയിൽ നിർമാണം പൂർത്തിയായ ഫ്‌ളാറ്റുകൾ സബ്‌സിഡി നിരക്കിൽ അനുവദിക്കുക. 11.20 ലക്ഷം രൂപ വിലയുള്ള ഫ്‌ളാറ്റുകൾക്ക് അഞ്ചു ലക്ഷം രൂപ ബെംഗളൂരു നഗര വികസന അതോറിറ്റി (ജിബിഎ) സബ്‌സിഡി ലഭ്യമാക്കും. ഇതിനു പുറമെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സബ്‌സിഡി കൂടി ലഭിക്കുന്നതോടെ ജനറൽ വിഭാഗക്കാർക്ക് 8.70 ലക്ഷം രൂപ ഇളവ് ലഭിക്കും.
ബാക്കി 2.5 ലക്ഷം രൂപ വായ്പ തരപ്പെടുത്തി നൽകും. പട്ടിക വിഭാഗങ്ങൾക്ക് 9.50 ലക്ഷം രൂപയും മൊത്തം സബ്‌സിഡി ലഭിക്കും. പുറമെ 1.70 ലക്ഷം രൂപ വായ്പയായും ലഭ്യമാക്കും. ജനുവരി 1 മുതൽ ഫ്‌ളാറ്റുകൾ നൽകി തുടങ്ങും. അർഹരായ കുടുംബങ്ങളെ കണ്ടെത്താൻ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി സ്ഥലം സന്ദർശിച്ച് രേഖകൾ പരിശോധിക്കും. റേഷൻ കാർഡ്, ആധാർ തുടങ്ങിയ രേഖകൾ പരിശോധിച്ച ശേഷം പുനരധിവാസം സംബന്ധിച്ച് തീർപ്പുണ്ടാകും. ഭവനമന്ത്രി സമീർ അഹമ്മദ് ഖാന്റെ മേൽനോട്ടത്തിലായിരിക്കും പുനരധിവാസം.
india
‘വന്ദേമാതരം’ ബി.ജെ.പി വെറുപ്പിന്റെ ഭാഷയാക്കി മാറ്റി: രണ്‍ദീപ് സുര്‍ജേവാല
. ഹരിയാനയില്‍ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ മാതൃകയാണ് ബിജെപി പിന്തുടരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
മാതൃരാജ്യത്തോടുള്ള ബഹുമാനം സൂചിപ്പിക്കുന്ന വന്ദേമാതരം എന്ന മുദ്രാവാക്യം വിദ്വേഷത്തിന്റെ ഭാഷയാക്കി ബിജെപി മാറ്റിയതായി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല. ഹരിയാനയില്‍ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ മാതൃകയാണ് ബിജെപി പിന്തുടരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വര്‍ഷങ്ങളായി സംസ്ഥാനം ഒന്നിലധികം വരികളായി വിഭജിക്കപ്പെട്ടു – ജാട്ട്, ജാട്ട് ഇതര, പഞ്ചാബി, അഗര്‍വാള്‍, രവിദാസിയ, ദരിദ്രര്‍ക്കിടയില്‍ വാല്‍മീകി, സിഖ്, ഹിന്ദു, ബ്രാഹ്‌മണര്‍ക്കും സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്കും ഇടയില്‍ വിഭജനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഭിന്നിപ്പിച്ച് മേവാത്തില്‍ പാര്‍ട്ടി സമുദായങ്ങളെ ധ്രുവീകരിച്ചുവെന്ന് രാജ്യസഭാ എംപി ആരോപിച്ചു.
ശ്രീകൃഷ്ണന്റെ അധ്യാപനവുമായി ബന്ധപ്പെട്ട പുണ്യഭൂമിയായി കണക്കാക്കപ്പെടുന്ന കൈതല്‍-കപിസ്ഥല്‍ പോലും തങ്ങളുടെ സ്വന്തക്കാരെ പുറത്തുള്ളവരായി മുദ്രകുത്തുന്നതും ദുരുപയോഗം ചെയ്യുന്നതും കണ്ടുനില്‍ക്കുന്ന തരത്തില്‍ വിദ്വേഷത്തിന്റെ വ്യാപനം എത്തിയതായി നേതാവ് പറഞ്ഞു. ഹരിയാനയിലെ ജനങ്ങളോട്, പ്രത്യേകിച്ച് യുവാക്കളോടും കര്‍ഷകരോടും അഭ്യര്‍ത്ഥിച്ച അദ്ദേഹം, കൃഷിയിലൂടെ രാജ്യത്തെ പോഷിപ്പിക്കാന്‍ അറിയപ്പെടുന്ന ഒരു സംസ്ഥാനത്ത് ‘വിദ്വേഷത്തിന്റെ വിള’ വിതച്ചതിന് ആരാണ് ഉത്തരവാദിയെന്ന് ചോദിച്ചു. നിശ്ശബ്ദതയുടെ സമയം അവസാനിച്ചെന്നും ഭിന്നതകള്‍ക്ക് അതീതമായി ഉയരാനും ഭഗവദ്ഗീതയില്‍ പഠിപ്പിക്കുന്ന സ്നേഹത്തിന്റെയും കടമയുടെയും ധര്‍മ്മത്തിന്റെയും സന്ദേശം പിന്തുടരാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കുറ്റവാളികള്‍ക്ക് മുന്നില്‍ നിയമം നിസ്സഹായരായി കാണപ്പെടുമ്പോള്‍, ഹരിയാനയിലെ ജനങ്ങളുടെ കൂട്ടായ മനസ്സാക്ഷിയിലും ജ്ഞാനത്തിലുമാണ് അവശേഷിക്കുന്ന ഏക പ്രതീക്ഷ, സുര്‍ജേവാല പറഞ്ഞു.
india
കനത്ത പുകമഞ്ഞും വായുമലിനീകരണവും; ഡല്‍ഹിയില്‍ 118 വിമാനങ്ങള്‍ റദ്ദാക്കി
ഡല്‍ഹിയില്‍ നിന്നുള്ള 58 വിമാനങ്ങളും ഡല്‍ഹിയില്‍ ഇറങ്ങേണ്ടുന്ന 60 വിമാനങ്ങളുമാണ് റദ്ദാക്കിയത്.
ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞും വായുമലിനീകരണവും മൂലം 118 വിമാനങ്ങള്‍ റദ്ദാക്കി. ഡല്‍ഹിയില്‍ നിന്നുള്ള 58 വിമാനങ്ങളും ഡല്‍ഹിയില്‍ ഇറങ്ങേണ്ടുന്ന 60 വിമാനങ്ങളുമാണ് റദ്ദാക്കിയത്. കൂടാതെ ഡല്‍ഹിയില്‍ നിന്നുള്ള 100 ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലുമായി മൂടല്‍മഞ്ഞ് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കാന്‍ സാധ്യതയുണ്ടെന്ന് എയര്‍പോട്ട് അതോറിറ്റി വ്യക്തമാക്കി. ഡല്‍ഹിയിലെ നാനൂറിന് മുകളിലാണ് വായു നിലവാര സൂചികയുള്ളത്. പലയിടത്തും ദൂരക്കാഴ്ച 50 മീറ്ററില്‍ താഴെയായതും വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമായിട്ടുണ്ട്.
രാവിലെ യമുന അതിവേഗ പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി അപകടങ്ങളുണ്ടായി. വായുമലിനീകരണത്തിന് പിന്നാലെ മൂടല്‍മഞ്ഞും ശക്തിപ്രാപിച്ചതോടെ കാഴ്ച പരിമിതപ്പെട്ടതാണ് അപകടങ്ങള്‍ക്കു കാരണം. രാവിലെ മുതലുണ്ടായ വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്നലെ 128 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. എട്ടെണ്ണം വഴി തിരിച്ചുവിടുകയും ചെയ്തു.
-
kerala2 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
india2 days agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
kerala2 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india2 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala2 days agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala3 days agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
-
kerala18 hours agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
kerala19 hours agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
