കോട്ടയം: സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന് വാഹനാപകടത്തില്‍ പരിക്കേറ്റു. ഏറ്റുമാനൂരിനു സമീപം പട്ടിത്താനത്തു വച്ചാണ് അപകടമുണ്ടായത്. ജോസഫൈനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ജോസഫൈന്റെ കാര്‍ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വനിതാ കമ്മിഷന്‍ അധ്യക്ഷയെയും െ്രെഡവറെയും തെള്ളകത്തെ സ്വകാര്യ ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.