ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിന്റെ രണ്ടാം പാദ മത്സരത്തിന് ബാര്‍സിലോണ ഇറങ്ങുന്നതിന് മുന്‍പ് തന്റെ പഴയ ക്ലബ്ബിനെക്കുറിച്ച് വാചാലനായി സൂപ്പര്‍ താരം ലൂയിസ് സുവാരസ്. ഞാന്‍ എന്ന ഫുട്‌ബോള്‍ താരത്തിന്റെ വളര്‍ച്ചയ്ക്ക് നിണായക പങ്കുവഹിച്ച ക്ലബ്ബാണ് ലിവര്‍പൂള്‍ , ഇന്ന് ഞാന്‍ കളിക്കുന്ന ബാര്‍സിലോണയിലേക്ക് എന്നെ എത്തിച്ചതും ലിവര്‍പൂളാണ്.
സെമിഫൈനലിലെ രണ്ടാം പാദ മത്സരത്തിന് മുന്‍പായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ നേടിയപ്പോള്‍ ഞാന്‍ ആഘോഷിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ സെമിഫൈനലില്‍ ഗോള്‍ നേടുക എന്നത് ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. എന്നാല്‍ ലിവര്‍പൂളിന്റെ സ്വന്തം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഗോള്‍ നേടിയാല്‍ ഞാന്‍ ആഘോഷിക്കില്ല കാരണം ലിവര്‍പൂള്‍ ആരാധകരെ ഞാന്‍ അത്രമാത്രം ബഹുമാനിക്കുന്നുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2013-14 വര്‍ഷത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ച കളിക്കാരനുള്ള ട്രോഫി ലിവര്‍പൂളില്‍ കളിക്കുമ്പോള്‍ സുവാരസ് നേടിയിരുന്നു. 2014 നാലിലാണ് സുവാരസ് ബാര്‍സിലോണയുടെ ഭാഗമായത്.