Connect with us

Culture

ജിഷ്ണുവിന്റെ അമ്മയുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം

Published

on

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ സമരത്തില്‍ നിന്നും പിന്‍വലിക്കാനായി സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുനയശ്രമത്തിന് മുന്നിട്ടിറങ്ങിയത്. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലെത്തി ജിഷ്ണുവിന്റെ അമ്മ മഹിജയെ കണ്ടെങ്കിലും മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് അവര്‍ വ്യക്തമാക്കി. ജിഷ്ണു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്നു പിന്‍മാറില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.

അതേസമയം, മഹിജക്ക് പരാതിയില്ലെന്നും പരാതി മറ്റുള്ളവര്‍ക്കാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി ഉറപ്പു നല്‍കി.

ഡിജിപി ഓഫിസിനു മുന്നിലുണ്ടായ സംഭവങ്ങള്‍ക്ക് കാരണക്കാര്‍ പുറത്തുനിന്നുള്ളവരാണെന്ന് വ്യക്തമാക്കാനും മന്ത്രി ശ്രമിച്ചു. പരാതി പറയാന്‍ വേണ്ടി മാത്രമാണ് അവിടേക്ക് എത്തിയതെന്ന് മഹിജ വ്യക്തമാക്കിയതായി കടനപ്പള്ളി പറഞ്ഞു. തോക്കു സ്വാമിയും ഷാജഹാനും അവര്‍ക്കൊപ്പം ഉള്ളവരെല്ലെന്ന് മഹിജ പറഞ്ഞതായും മന്ത്രി വ്യക്തമാക്കി.

Film

ഗോഡ്സില്ല എക്‌സ്‌ കോങ്:ന്യൂ എംപയര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ആപ്പിള്‍ ടിവിയില്‍ പുരോഗമിക്കുന്ന മോണാര്‍ക്ക് സീരിസിന്റെ തുടര്‍ച്ചയായി അടുത്ത വര്‍ഷം ചിത്രം എത്തും.

Published

on

ലെജന്‍ഡറിയുടെ മോണ്‍സ്റ്റര്‍വേര്‍സിലെ പുതിയ ചിത്രം ഗോഡ്സില്ല എക്‌സ്‌
കോങ്:ന്യൂ എംപയര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു പ്രത്യേക ദൌത്യത്തിന് വേണ്ടി ഇരു ഭീകരന്മാരും ഒന്നിക്കുന്നു എന്നതാണ് പുതിയ ചിത്രത്തിന്റെ സൂചന. ഒപ്പം തന്നെ പുതിയ വില്ലനും ഉദയം ചെയ്യുന്നുണ്ട്.

മനുഷ്യരാശിയെ തുടച്ചുനീക്കുമെന്ന് ഉറച്ച പുതിയ ഭീകരന്‍ കുരങ്ങിനെതിരെ പോരാടാന്‍ ഗോഡ്‌സില്ലയും കോങും ഒന്നിക്കുന്നതായി ട്രെയിലറില്‍ കാണിക്കുന്നു.

ആദ്യ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലാണ് ഗോഡ്‌സില്ലയും കോങും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക എന്ന് ട്രെയിലര്‍ വ്യക്തമാകുന്നു. ആപ്പിള്‍ ടിവിയില്‍ പുരോഗമിക്കുന്ന മോണാര്‍ക്ക് സീരിസിന്റെ തുടര്‍ച്ചയായി അടുത്ത വര്‍ഷം ചിത്രം എത്തും.

സംവിധായകന്‍ ആദം വിംഗാര്‍ഡ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെബേക്ക ഹാള്‍, ബ്രയാന്‍ ടൈറി ഹെന്റി , ഡാന്‍ സ്റ്റീവന്‍സ് , കെയ്ലി ഹോട്ടില്‍ , അലക്സ് ഫേണ്‍സ്, ഫാല ചെന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ടെറി റോസിയോ, സൈമണ്‍ ബാരറ്റ് , ജെറമി സ്ലേറ്റര്‍ എന്നിവരുടെതാണ് തിരക്കഥ. 2024 ഏപ്രില്‍ 10നായിരിക്കും ചിത്രം റിലീസ് ചെയ്യുക.

 

Continue Reading

Film

‘അബ്രഹാം ഓസ്ലര്‍’ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഹിറ്റുകള്‍ ഇല്ലാത്ത ജയറാമിന്റെ തിരിച്ചുവരവ് ചിത്രമായേക്കാവുന്ന സിനിമയാണ് എബ്രഹാം ഓസ്ലര്‍.

Published

on

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്ലര്‍’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ക്രിസ്മസ് റിലീസ് ആയി എത്തുമെന്നാണ് സെപ്റ്റംബറില്‍ അണിയറക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം ക്രിസ്മസിന് ഉണ്ടാവില്ല.മറിച്ച് ജനുവരി റിലീസ് ആയി എത്തും.

2024 ജനുവരി 11 ന് ചിത്രം തിയറ്ററുകളില്‍ എത്തും. തിയറ്ററുകളില്‍ വന്‍ വിജയം നേടിയ അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകപ്രതീക്ഷ നേടിയ ചിത്രമാണിത്. ജയറാമാണ് നായകനെന്നതും ചിത്രത്തിന്റെ ഹൈപ്പ് വര്‍ധിപ്പിക്കുന്ന ഘടകമാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഹിറ്റുകള്‍ ഇല്ലാത്ത ജയറാമിന്റെ തിരിച്ചുവരവ് ചിത്രമായേക്കാവുന്ന സിനിമയാണ് എബ്രഹാം ഓസ്ലര്‍. ഓസ്ലറുടെ രചന മിഥുന്‍ അല്ല. ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു അതിഥിവേഷത്തില്‍ മമ്മൂട്ടി എത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

 

Continue Reading

Film

റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Published

on

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു.

ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ക്യാമറ അജ്മല്‍ സാബു , എഡിറ്റിങ് ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രന്‍ ,കോസ്റ്റ്യൂം ഡിസൈന്‍സ് ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ലിറിക്സ് സുഹൈല്‍ കോയ, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി ശ്രീജിത്ത് ഡാന്‍സിറ്റി.

Continue Reading

Trending