ചെന്നൈ: അണ്ണാഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലക്കെതിരെ പരാതിയുമായി എം.എല്‍.എ എസ്.പി ഷണ്‍മുഖനാഥന്‍ പോലീസില്‍ പരാതി നല്‍കി. തന്നെക്കൊണ്ട് നിര്‍ബന്ധിച്ചാണ് ഒപ്പിടുവിച്ചതെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു.

134എം.എല്‍.എമാര്‍ പിന്തുണക്കുന്ന ഒപ്പ് ശശികല ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ പിന്തുണ അറിയിക്കുന്ന ഒപ്പ് ഭീഷണിപ്പെടുത്തിയാണെന്ന് എം.എല്‍.എ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുന്‍ എം.എല്‍.എ വി.പി കലൈരാജന്‍ കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്.

അതേസമയം, തങ്ങളെ ആരും തടവില്‍ പാര്‍പ്പിച്ചിട്ടില്ലെന്ന് അഞ്ചു അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ പറഞ്ഞു. ആരുടേയും ഭീഷണിക്കും സമ്മര്‍ദ്ദത്തിനും വഴങ്ങിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരവും സ്വന്തം ചെലവിലുമാണ് മഹാബലിപുരത്തെ റിസോര്‍ട്ടില്‍ താമസിക്കുന്നത്. ഇവിടെ 98 എം.എല്‍.എ മാരാണുള്ളത്. ബാക്കിയുള്ളവര്‍ ചെന്നൈയിലുണ്ടെന്നും ഇവിടെ ആരും ഉപവാസമിരിക്കുന്നില്ലെന്നും എം.എല്‍.എമാര്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ വ്യക്തമാക്കി.