kerala
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വിശ്വാസ സംരക്ഷണ നിയമം കൊണ്ടുവരും:എംഎം ഹസന്
സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ പ്രതികള്‍ക്ക് ജയിലില്‍ പോലും ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാറാവണം.

മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ വിശ്വാസികളുടെ വികാരം മാനിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്. വിഷയത്തില്‍ നിയമം കൊണ്ടുവരും. ശബരിമലയില്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സിപിഎമ്മിന് മതമൈത്രിയെക്കുറിച്ച് പറയാന്‍ അവകാശമില്ലന്നും അദ്ദേഹം പറഞ്ഞു.
വികസന മുന്നേറ്റം പറഞ്ഞ് വോട്ട് തേടാന്‍ ഇടതുപക്ഷത്തിന് ധാര്‍മ്മിക അവകാശമില്ല. വികസന മുന്നേറ്റമല്ല കേരളത്തില്‍ നടക്കുന്നത്, അഴിമതി മുന്നേറ്റമാണ്. എന്തിനും ഏതിനും അഴിമതി നടത്തുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം നടത്തിയ അഴിമതികള്‍ പൊതുജന മധ്യത്തില്‍ യുഡിഎഫ് തുറന്നുകാട്ടും. വികസനത്തിന്റെ മറവില്‍ നടന്ന അഴിമതി ചൂണ്ടിക്കാട്ടി യുഡിഎഫ് പൊതുജനമധ്യത്തില്‍ വോട്ട് തേടുമെന്നും ഹസന് വ്യക്തമാക്കി.
സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ പ്രതികള്‍ക്ക് ജയിലില്‍ പോലും ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാറാവണം. വരുംദിനങ്ങളില്‍ ഉന്നതന്റെ പേര് വ്യക്തമാവുന്നതോടെ സംസ്ഥാന സര്‍ക്കാറിന്റെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ തട്ടിപ്പുകള്‍ പുറത്തുവരും. ജയിലില്‍ പോലും പ്രതികള്‍ക്കെതിരെ ഭീഷണി ഉയരുന്നത് കേരളത്തിലാണ്. ആഭ്യന്തര വകുപ്പ് സുരക്ഷിതമല്ല എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ഹസ്സന് പറഞ്ഞു.
kerala
കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും
നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്.

ബാണാസുരസാഗര്‍ അണക്കെട്ടില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതിനാല്‍ ഇന്ന് രാവിലെ ഏട്ടിന് സ്പില്‍വെ ഷട്ടറുകളിലൂടെ 100 ക്യുബിക് മീറ്റര്‍ അധികം ജലം തുറന്ന് വിടുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം, വയനാട്ടില്‍ ഇന്നും മഴ മുന്നറിയിപ്പുണ്ട്.

ചാവക്കാട് അത്താണി ദേശീയപാത 66ല്‍ പാലത്തിനു മുകളില്‍ വിള്ളല്‍. പത്ത് മീറ്ററിലേറെ നീളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. വിള്ളല്‍ കാണപ്പെട്ട ഭാഗത്ത് സിമന്റ് ഉപയോഗിച്ച് താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. എന്നാല്‍ മഴയില്‍ ഇതെല്ലാം ഒലിച്ചുപോയ നിലയിലാണ്. ഇതുവഴി നടക്കാന്‍ ഇറങ്ങിയ യുവാക്കളാണ് വിള്ളല്‍ കണ്ടത്. മാസങ്ങള്‍ക്കു മുന്‍പ് ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിനു സമീപം റോഡില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു.
kerala
പത്തനംതിട്ടയില്‍ പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു
നാല്ലിക്കല്‍ സ്വദേശി മിഥുന്, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.

പത്തനംതിട്ട നെല്ലിക്കലില്‍ പമ്പയാറിനോട് ചേര്‍ന്ന പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു. നാല്ലിക്കല്‍ സ്വദേശി മിഥുന്, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.
ഇവരുടെ സുഹൃത്തായ ഒരാള്‍ കൂടി അപകടത്തില്‍പ്പെട്ടതായാണ് വിവരം. തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താന്‍ അഗ്നിരക്ഷാ സേന തിരച്ചില്‍ നടത്തുകയാണ്. വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala3 days ago
വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗം, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനമൊരുക്കണം; മുസ്ലിംലീഗ്
-
kerala3 days ago
കണ്ണൂര്‍ ജയില്‍ ഭരിക്കുന്നത് കുറ്റവാളികള്‍; ടാര്‍സണ്‍ പോലും ചെയ്യാത്ത രീതിയിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്; വി.ഡി സതീശന്
-
india3 days ago
നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലി; രൂക്ഷവിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
kerala3 days ago
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
-
kerala2 days ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി
-
india2 days ago
കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്‍ ഇന്ത്യ