സോളാര്‍ കേസില്‍ കെ.ബി ഗണേഷ്‌കുമാറിന്റെ പങ്ക് ഉമ്മന്‍ ചാണ്ടി നേരത്തേ തുറന്നു പറയാതിരുന്നത് അദ്ദേഹത്തിന്റെ മാന്യത കൊണ്ടാണെന്ന് കെപിസിസി പ്രസിഡണ്ട് എം എം ഹസന്‍. അത് നേരത്തേ തുറന്നു പറയണമെന്ന അഭിപ്രായക്കാരനായിരുന്നു താനും. കോണ്‍ഗ്രസ്സിലെ പല യുവ നേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തനം സോഷ്യല്‍ മീഡിയയില്‍ മാത്രമായി ഒതുങ്ങി പോകുന്നുവെന്നും അദ്ദേഹം മനോരമ ന്യൂസിന്റെ നേരെ ചൊവ്വയില്‍ പറഞ്ഞു.