പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യചെയ്തതിന് യുവാവിന് നേരെ ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദ്ദനം. ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ സൗരവ് വസോയ എന്ന യുവാവിനു നേരെയായിരുന്നു ആക്രമികളുടെ മര്‍ദ്ദനമുണ്ടായത്.

വ്യാഴാഴ്ച വൈകുന്നേരം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വഴിയില്‍ ഒരാള്‍ മൂത്രമൊഴിക്കുന്നത് ഇയാളുടെ ശ്രദ്ധയില്‍ പെടുന്നത്. ഇത് ചോദ്യം ചെയ്തതോടെ ഒരു കൂട്ടം ആളുകള്‍ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയും കല്ലേറു നടത്തുകയുമായിരുന്നു.

സൗരവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്. ഇതിനകം അഞ്ചു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.